video
play-sharp-fill

കാരമൂട് ചിറക്കരോട്ട് വീട്ടിൽ അനിൽ കുമാർ നിര്യാതനായി

പാക്കിൽ: കാരമൂട് ചിറക്കരോട്ട് വീട്ടിൽ അനിൽ കുമാർ (59)നിര്യാതനായി. പൊങ്ങന്താനം വി.എസ്.എസ് 1071ാം നമ്പർ ചാന്നനിക്കാട് മുൻ ശാഖ പ്രസിഡന്റ് ആണ്. സംസ്കാരം നാളെ (13-10-24) വൈകുന്നേരം 3മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു, കുമ്മനം ഇരുപതിൽ കുടുംബാഗം. മക്കൾ: അരുൺ (T. V. S. കോട്ടയം ),സരുൺ മരുമകൾ: നിഷ അരുൺ,

മുണ്ടക്കയം പറത്താനം കൊല്ലരയത്ത് കെ ജി വിശ്വനാഥൻ നിര്യാതനായി

മുണ്ടക്കയം : പറത്താനം , പത്തേക്കർ , കൊല്ലരയത്ത് കെ ജി വിശ്വനാഥൻ നിര്യാതനായി. സംസ്കാരം നാളെ (8/10/2024 ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ആനന്ദവല്ലി മക്കൾ : വിനയൻ, വിമോദ്, പരേതനായ വിമൽ, മരുമക്കൾ, അനിജ , രാജേശ്വരി

കുറിച്ചി ശങ്കരപുരം ശ്രീ മഹാദേവ ക്ഷേത്രം മേൽശാന്തി സുഖ് ലാൽ നിര്യാതനായി ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കുറിച്ചി : ശങ്കരപുരം ശ്രീ മഹാദേവ ക്ഷേത്രം മേൽശാന്തി ചേർത്തല മണപ്പുറം പൂച്ചാക്കൽ ചാണിയിൽ വീട്ടിൽ സുഖ് ലാൽ(52) (ലാൽ ശാന്തി ചേർത്തല )നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വെളുപ്പിന് 1.30 ന് കോട്ടയം ഭാരത് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം . സംസ്കാരം ഇന്ന് (6-10-2024) ഞായർ വൈകുന്നേരം 3 ന് ചേർത്തലയിൽ സ്വവസതിയിൽ.

ചങ്ങനാശ്ശേരി പട്ടത്തി മുക്ക് ചെന്തലകുന്നേൽ അബ്ദുൽ റഹിം മകൻ നജീബ് അന്തരിച്ചു

ചങ്ങനാശ്ശേരി പട്ടത്തി മുക്ക് ചെന്തലകുന്നേൽ അബ്ദുൽ റഹിം മകൻ നജീബ് (63) അന്തരിച്ചു. ഖബറടക്കം ഇന്ന്(05/10/24) രാത്രി 9 മണിക്ക് ചങ്ങനാശ്ശേരി പുതൂർപള്ളി ഖബർസ്ഥാനിൽ. Cont : 7012992407

കോട്ടയം ബാവൻസ് സ്റ്റുഡിയോ സ്ഥാപക ചെയർമാൻ താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ 93 ) നിര്യാതനായി

കോട്ടയം :താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ 93 ) നിര്യാതനായി . കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ജെ സി ബാവൻ ആണ് ..ഫോട്ടോഗ്രാഫി രംഗത്ത് അസംസ്കൃത വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്തു വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഈ ഇൻഡസ്ട്രിയെ വളർത്തിയതും സുപരിചിതമാക്കിയതും ഇദ്ദേഹമാണ്. .ആദ്യകാലത്തു കോട്ടയത്തും ,പിന്നീട് കേരളത്തിലെ പല നഗരങ്ങളിലും ബ്രാഞ്ചൈസും ആരംഭിച്ച ബാവൻസ് ഗ്രുപ്പിന്റെ സ്ഥാപക ചെയർമാനുമായിരുന്നു. .5/10/24 (ശനിയാഴ്ച )രാവിലെ 9മണിക്ക് മൃതശരീരം വീട്ടിൽ പൊതു ദർശനത്തിനു വയ്ക്കും. ഉച്ചക്ക് […]

കോട്ടയം തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് മുൻ ഇമാമും സമസ്ത കേരള ജംഇയ്യത്തൽ ഉലമാ കോട്ടയം ജില്ലാ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ കുമ്മനം മുഹമ്മദ് സാലിഹ് മുസ്ലിയാർ നിര്യാതനായി

കോട്ടയം : കോട്ടയം തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് മുൻ ഇമാമും സമസ്ത കേരള ജംഇയ്യത്തൽ ഉലമാ കോട്ടയം ജില്ലാ പ്രസിഡൻ്റം പ്രമുഖ പണ്ഡിതനുമായ കുമ്മനം മുഹമ്മദ് സാലിഹ് മുസ്ലിയാർ നിര്യാതനായി പതിറ്റാണ്ടുകളോളം ദറസ് അധ്യാപക രംഗത്ത് പുതുതലമുറയ്ക്ക് വിജ്ഞാനത്തിന്റെ വിത്തുകൾ വിതറുകയും നൂറുകണക്കിന് പ്രഗൽഭ പണ്ഡിതരെ സമൂഹത്തിന് സമ്മാനിച്ച തെക്കൻ കേരളത്തിലെ പണ്ഡിത തറവാട്ടിലെ കാരണവരുമായിരുന്നു സാലിഹ് മുസലിയാർ പ്രമുഖ മതപ്രഭാഷകനും പണ്ഡിതനുമായ കുമ്മനം നിസാമുദ്ധീൻ അസ്ഹരി യുടെ പിതാവുമാണ്. ഖബറടക്കം ഇന്ന് 12 :30ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.

കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു പെരുതുരുത്തിയിൽ നിര്യാതനായി

നാട്ടകം : കോട്ടയം നഗരസഭ 32-ാം വാർഡ് മുൻ കൗൺസിലറും , കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡൻ്റുമായ സുരേഷ് ബാബു പെരുതുരുത്തിയിൽ നിര്യാതനായി.  സംസ്കാരം  ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്.

പാമ്പാടി ചേന്നാട്ടുമറ്റം ട്രേഡേഴ്സ്, സി.എം.എസ് ബസ് സർവീസ് സ്ഥാപനങ്ങളുടെ ഉടമ റോയി കുര്യൻ നിര്യാതനായി

പാമ്പാടി : ചേന്നാട്ടുമറ്റത്തിൽ പരേതനായ സി. കെ.കുര്യൻ്റെ മകൻ, ചേന്നാട്ടുമറ്റം ട്രേഡേഴ്സ്, സി.എം. എസ് ബസ് സർവീസ് സ്ഥാപനങ്ങളുടെ ഉടമ റോയി കുര്യൻ (58) നിര്യാതനായി. സംസ്കാര ശുശ്രൂഷ ചൊവ്വ രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: പാമ്പാടി മംഗലത്ത് കുടുംബാംഗം സുമോൾ റോയി.(എറാസ് ഡിസൈനർ ബ്യൂട്ടിക്,പാമ്പാടി). മക്കൾ: സുസ്മിത (ഫാഷൻ ഡിസൈനർ) സഞ്ജന (മരിയൻ കോളജ് കുട്ടിക്കാനം) ഷെർവിൻ (ബി. എം. എം.സ്കൂൾ പാമ്പാടി)

മുൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗവും മുൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന സിന്ധു ഷാജി നിര്യാതയായി

പൂഞ്ഞാർ: കൈപ്പള്ളി അങ്കണവാടി അധ്യാപിക കുന്നോന്നി വാഴയിൽ ഷാജിയുടെ ഭാര്യ സിന്ധു ഷാജി (47) നിര്യാതയായി. സംസ്‌കാരം നാളെ 12 ന് വീട്ടുവളപ്പിൽ. പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് അംഗം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മുൻ അംഗവുമായിരുന്നു. പരേത തോപ്രാംകുടി തേവറുകുന്നേൽ കുടുംബാംഗമാണ്. മൃതദേഹം നാളെ രാവിലെ 8.30 മുതൽ 9 വരെ പൂഞ്ഞാർ ടൗണിൽ പൊതുദർശനത്തിന് വക്കും. മക്കൾ: നീതു, ഗീതു, മിഥുൻ. മരുമകൻ: രാഹുൽ മടത്തിയാനിപാടത്ത് എറണാകുളം.

ഉണ്ണിക്കുട്ടൻ ട്രാവൽസ് ഉടമ കിടങ്ങൂർ സൗത്ത് മേപ്പള്ളിൽ സുമേഷ് എം എസ് നിര്യാതനായി ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കിടങ്ങൂർ : ഉണ്ണിക്കുട്ടൻ ട്രാവൽസ് ഉടമ കിടങ്ങൂർ സൗത്ത് മേപ്പള്ളിൽ സുമേഷ് എം എസ് നിര്യാതനായി. അമൃതാ ഹോസ്പിറ്റലിൽ ചികത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ .