video
play-sharp-fill

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെട്ടു ; കേരളത്തിൽ വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചു

  തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടതിനാൽ സം​സ്ഥാ​ന​ത്ത് വ​രു​ന്ന അ​ഞ്ചു ദി​വ​സം അ​തി​ശ​ക്ത​മാ‍​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൻറെ മു​ന്ന​റി​യി​പ്പ്. ആ​ന്ധ്രാ​തീ​ര​ത്തി​ന​ടു​ത്താണ് ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ​ടു​ക്കി, മ​ല​പ്പു​റം, […]

കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകും, മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിനായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ബുധനാഴ്ച ഹാജരാകും. തൃശൂർ പോലീസ് ക്ലബിൽ രാവിലെ പത്തരയ്ക്കാണ് ഹാജരാകുക. ഈ മാസം ആറിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു എങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. ബി.ജെ.പി ഭാരവാഹി […]

”കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ല, തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ല”: കിറ്റക്സ് എം.ഡി

കൊച്ചി: കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ലന്ന് കിറ്റക്സ് എം.ഡി സാബു ജേക്കബ്. തെലുങ്കാനയിൽ ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും, അതിനുള്ള ഉറപ്പ് സർക്കാരിന് നൽകിയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ബാക്കി കാര്യങ്ങൾ തീർപ്പാക്കുമെന്നും അദ്ദേഹം […]

ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി; ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർകോട്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർകോട് നുള്ളിപ്പാടി ചെന്നിക്കരയിൽ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകൻ അൻവേദ്(ഒന്നര വയസ്സ്) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാൻ തടസ്സം നേരിടുകയായിരുന്നു. വൈകാതെ കുഞ്ഞ് മരിക്കുകയും […]

ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച ഇരുപത്തിരണ്ടുകാരി മരിച്ചു ; ഭർത്തൃമാതാവിന്റെ പീഡനമെന്ന് ആരോപണം

കൊല്ലം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച ഇരുപത്തിരണ്ടുകാരി മരിച്ചു. പടിഞ്ഞാറേ കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ സതീഷിന്റെ ഭാര്യ അനുജയാണ് മരിച്ചത്. മരണത്തിന് പിന്നിൽ ഭർത്തൃമാതാവിന്റെ പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത് എത്തി. ജൂൺ 30നായിരുന്നു സംഭവം. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും […]

കോവിഡിന്റെ പിടിയിൽ നൂറാം പിറന്നാൾ, മൂത്രത്തിലെ അണുബാധയാൽ വീണ്ടും ആശുപത്രിയിലേക്ക്..ആയുർവേ​ദ കുലപതിയുടെ അവസാന നാളുകൾ…

മലപ്പുറം: കേരളത്തിന്റെ ആയുർവേ​ദ കുലപതി എന്ന് അറിയപ്പെടുന്ന കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പത്മഭൂഷൺ ഡോ. പികെ വാരിയർ വിടപറഞ്ഞത് വൈദ്യശാസ്ത്രത്തിന് അനേകം സംഭാവനകൾ നൽകികൊണ്ട്. കോവിഡിന്റെ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ജൂൺ 8ന് തന്റെ നൂറാം പിറന്നാളും […]