video
play-sharp-fill

എംജി പരീക്ഷകൾ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നവംബർ 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ പി.ജി. സി.എസ്.എസ്. പരീക്ഷകൾ മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.

പള്ളിക്കത്തോട് പഞ്ചായത്തിലെ പെണ്‍കുട്ടികള്‍ക്ക് തായ്ക്വണ്ട പരിശീലനം

സ്വന്തം ലേഖകൻ പള്ളിക്കത്തോട്: സ്വയം രക്ഷയ്ക്കായുള്ള പെണ്‍കുട്ടികളുടെ പ്രാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് . പെൺകരുതൽ എന്ന പദ്ധതിയിലൂടെ പെൺകുട്ടികൾക്കായി തായ്ക്വണ്ട പരിശീലനം ആരംഭിച്ചിരിക്കുകയാണ്. തായ്ക്വണ്ട സംസ്ഥാന റഫറിയും കോച്ചുമായ വി.ടി ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഒരു വര്‍ഷമാണ് പരിശീലനം […]

കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു; തസ്തികകളും യോഗ്യതകളും താഴെ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എപ്പിഡെമിയോളജിസ്റ്റ് : മെഡിക്കല്‍ ബിരുദാനന്തരബിരുദവും പ്രവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ /പബ്ലിക് ഹെല്‍ത്ത്/ എപ്പിഡെമിയോളജിയില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ മെഡിക്കല്‍ ബിരുദവും പബ്ലിക് ഹെല്‍ത്തില്‍ […]

അതിരമ്പുഴ കൈപ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: റീ ബിൽഡ് കേരള പദ്ധതിയിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അതിരമ്പുഴ – കൈപ്പുഴ റോഡിൽ നാളെ (നവംബർ 20) മുതൽ അടുത്ത വർഷം ഫെബ്രുവരി 18 വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കെ.എസ്.ടി.പി എക്സിക്യൂട്ടീവ് […]

ടോം ഇമ്മട്ടിയുടെ “ഒരു ബൊഹീമിയൻ ഗാനം”; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി; മാറ്റിനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും

സ്വന്തം ലേഖകൻ കൊച്ചി: ഒരു മെക്സിക്കന്‍ അപാരത, ദ ഗാംബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഒരു ബൊഹീമിയൻ ഗാനം”. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരങ്ങളായ പ്രഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, […]

കോട്ടയത്ത് വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം പുരോഗമിക്കുന്നു; വിവരങ്ങൾ തിരുത്താനും പേര് ചേർക്കാനും നവംബർ 30 വരെ അവസരം

സ്വന്തം ലേഖകൻ കോട്ടയം: പുതിയ വോട്ടര്‍ ആയി രജിസ്റ്റർ ചെയ്യുന്നതിനും പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിനുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു. 2022 ജനുവരി ഒന്നിന് 18 വയസ്സോ അതിന് മുകളിലോ […]

കോട്ടയം ജില്ലയില്‍ 446 പേര്‍ക്ക് കോവിഡ്; 727 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 446 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 401 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 15 പേര്‍ രോഗബാധിതരായി. 727 പേര്‍ രോഗമുക്തരായി. 4352 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 219 […]

അയ്യായിരം രൂപയ്ക്ക് ദിവസം മുന്നൂറു രൂപ പലിശ; ഇതുവരെ അടച്ചത് പതിനായിരത്തിലേറെ രൂപ; കൊള്ളപ്പലിശക്കാരുടെ ഭീഷണികാരണം പെയിൻ്റിംഗ് തൊഴിലാളി ജീവനൊടുക്കി

സ്വന്തം ലേഖിക തൃശ്ശൂര്‍: കൊള്ളപലിശക്കാരുടെ ക്രൂരതയിൽ സംസ്ഥാനത്ത് വീണ്ടും ഒരു ആത്മഹത്യ. വെറും അയ്യായിരം രൂപയുടെ വായ്പ്പ തിരിച്ചടവിനുള്ള കൊള്ളപ്പലിശക്കാരുടെ ഭീഷണി സഹിക്കാനാകാതെ ഗൃഹനാഥന്‍ ജീവനൊടുക്കി. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. നവംബര്‍ പന്ത്രണ്ടിനാണ് പെയിൻ്റിംഗ് തൊഴിലാളി രമേശ് ജീവനൊടുക്കിയത്. അയ്യായിരം രൂപയ്ക്ക് […]

യുവാക്കളുള്‍പ്പെട്ട സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അക്രമം; അന്വേഷിക്കാനെത്തിയ പോലീസുകാരന് കൈയില്‍ കുത്തേറ്റു; അക്രമിസംഘത്തിലെ ഒരാൾ പിടിയിൽ

സ്വന്തം ലേഖിക വിഴിഞ്ഞം: അടിമലത്തുറയില്‍ ചേരിതിരിഞ്ഞ് സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവം അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിലെ ഒരാളെ കത്തിക്കൊണ്ടു കുത്തി പരിക്കേല്പിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ ചാരുമൂട് സ്വദേശിയായ സി.പി.ഒ. ദീപു(40)വിനാണ് ഇടതുകൈയിലെ മുട്ടില്‍ കുത്തേറ്റത്. പോലീസുകാരെ ആക്രമിച്ച അടിമലത്തുറ സ്വദേശി ഷിബു(29)വിനെ […]

പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തു? വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈൽ ഫോണിനെ കുറിച്ച് ചോദിച്ചത്? കള്ളനെന്നാരോപിച്ച് പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുടെ കെട്ടഴിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ കുട്ടിയെ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് […]