play-sharp-fill
അയ്യായിരം രൂപയ്ക്ക് ദിവസം മുന്നൂറു രൂപ  പലിശ; ഇതുവരെ അടച്ചത് പതിനായിരത്തിലേറെ രൂപ; കൊള്ളപ്പലിശക്കാരുടെ ഭീഷണികാരണം പെയിൻ്റിംഗ് തൊഴിലാളി ജീവനൊടുക്കി

അയ്യായിരം രൂപയ്ക്ക് ദിവസം മുന്നൂറു രൂപ പലിശ; ഇതുവരെ അടച്ചത് പതിനായിരത്തിലേറെ രൂപ; കൊള്ളപ്പലിശക്കാരുടെ ഭീഷണികാരണം പെയിൻ്റിംഗ് തൊഴിലാളി ജീവനൊടുക്കി

സ്വന്തം ലേഖിക

തൃശ്ശൂര്‍: കൊള്ളപലിശക്കാരുടെ ക്രൂരതയിൽ സംസ്ഥാനത്ത് വീണ്ടും ഒരു ആത്മഹത്യ.

വെറും അയ്യായിരം രൂപയുടെ വായ്പ്പ തിരിച്ചടവിനുള്ള കൊള്ളപ്പലിശക്കാരുടെ ഭീഷണി സഹിക്കാനാകാതെ ഗൃഹനാഥന്‍ ജീവനൊടുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. നവംബര്‍ പന്ത്രണ്ടിനാണ് പെയിൻ്റിംഗ് തൊഴിലാളി രമേശ് ജീവനൊടുക്കിയത്.

അയ്യായിരം രൂപയ്ക്ക് ദിവസം മുന്നൂറു രൂപ വീതം പലിശ നല്‍കിയിരുന്നു. ഇതുവരെ പതിനായിരത്തിലേറെ രൂപ അടച്ചു.

എന്നിട്ടും ഭാര്യയെ അടക്കം പലിശക്കാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ആണ് രമേശന്‍ ജീവനൊടുക്കിയത്.

രമേശൻ്റെ ഭാര്യയെ പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നിട്ടുണ്ട്. കൊള്ള പലിശക്കാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.