മദ്യപാനം ചോദ്യം ചെയ്തു ; ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ പിതാവിനെ കൂട്ടുപിടിച്ചു; യു കെയിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചിങ്ങവനം സ്വദേശിനിയെ കുടുക്കി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പിതാവിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പൊലീസ് പിടിയിൽ. ചിങ്ങവനം സ്വദേശിനിയായ സാറാ സണ്ണിയാണ് പിടിയിലായത്. സുഹൃത്തുക്കളുമായി ബാറിൽ പോയുള്ള മദ്യപാനം ഭർത്താവ് ചോദ്യം ചെയ്തതിനു പിന്നിലുള്ള വൈരാ​ഗ്യമാണ് ആക്രമണത്തിന് പിന്നിൽ . പിതാവായ സണ്ണി കുര്യനുമായി ചേർന്ന് ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ശേഷം യുവതി യുകെയിലേയ്ക്കു കടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായി. സണ്ണി കുര്യൻ ഒളിവിലാണ്. സാറായും തിരുവാതുക്കൽ സ്വദേശിയായ ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിനായി സാറയും സണ്ണിയും ചേർന്ന് ഭർത്താവിനെ ചിങ്ങവനത്തേയ്ക്കു വിളിച്ചു […]

എഎപി ഓഫീസിൽ നിന്ന് ഇറങ്ങിയ വാനിൽ പോസ്റ്ററുകൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം; കേസുമായി ബന്ധപ്പെട്ട് 100 എഫ്ഐആറുകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ വ്യാപകമായി കേസെടുത്ത് ഡൽഹി പൊലീസ്. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 100 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഡൽ​ഹിയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ കുറച്ചു ദിവസമായി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് എവിടെ നിന്നാണ് അച്ചടിക്കുന്നത് എന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രിന്റിങ് പ്രസ് ആക്‌ട്, പൊതുമുതൽ നശിപ്പിക്കൽ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ […]

ആക്സസ് കണ്‍ട്രോള്‍ പഞ്ചിംഗുമായി ബന്ധിപ്പിക്കണ്ട….! സമര മുന്നറിയിപ്പുമായി സെക്രട്ടേറിയറ്റിലെ സ‍ര്‍വീസ് സംഘടനകള്‍; ജീവനക്കാരെ മുറിയില്‍ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കമെന്ന് ആരോപണം

സ്വന്തം ലേഖിക തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ക്കാന്‍ സ‍ര്‍വീസ് സംഘടനകള്‍. ജീവനക്കാരെ മുറിയില്‍ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കമാണ് നടക്കുന്നതെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷന്‍ വിമര്‍ശിച്ചു. രണ്ടുമാസത്തെ പരീക്ഷണകാലത്ത് പരാതികള്‍ തീര്‍പ്പാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. സെക്രട്ടറിയേറ്റിന്‍റെ സുരക്ഷയും ജീവനക്കാരുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനാണ് ആക്സസ് കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവരുന്നത്. 2019 ഏപ്രില്‍ ഒന്നു മുതലാണ് ബയോമെട്രിക് പഞ്ചിംഗിനെ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചത്. പഞ്ചിംഗ് കര്‍ശനമാക്കിയപ്പോള്‍ ജീവനക്കാര്‍ക്ക് 300 മിനിറ്റ് ഗ്രേയ്സ് ടൈം നല്‍കിയിരുന്നു. പ‍ഞ്ച് […]

തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ഇ‍‍ഡി റെയ്ഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ഒരുമിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരിശോധന രാത്രി 8.30 വരെ നീണ്ടു. നിന്നു. നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് വിവരം.

രണ്ടു ദിവസം മുൻപ് യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയത് ഭർത്താവും കുടുംബാംഗങ്ങളും; മകളെ കാണാതായതിനെ തുടർന്ന് ഭർതൃവീട്ടിലെത്തിയ മാതാപിതാക്കൾ ദുർഗന്ധത്തെ തുടർന്ന് പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക്; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാതെയുമായി; വിജേഷിനായി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളുടെ(വൽസമ്മ, 27) മൃതദേഹമാണ് കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയത്. ശനിയാഴ്ച മുതൽ അനുമോളെ കാണാതാവുകയായിരുന്നു. തുടർന്ന് അന്വഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. പതിവുപോലെ വെള്ളിയാഴ്ച സ്‌കൂളിൽ എത്തിയിരുന്നു. സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതൽ കാണാനില്ലെന്ന വാർത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. പൊലീസിൽ പരാതി നൽകി കാത്തിരുന്ന കുടുംബം […]

ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ഭീതിയിൽ ജനം: പ്രദേശത്ത് കൂട് സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്

സ്വന്തം ലേഖകൻ ഇടുക്കി: വീണ്ടും കടുവയുടെ സാന്നിധ്യം. ഇരട്ടയാറിൽ കഴിഞ്ഞ രാത്രിയിൽ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയ ആളാണ്‌ വെട്ടിക്കാമറ്റത്തിന് സമീപം വഴിയരികിൽ കടുവ നിൽക്കുന്നത് കണ്ടത്. അതേസമയം ഇവിടെ കണ്ടത് പുലി വർഗത്തിൽപ്പെട്ട ജീവി ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ചെമ്പകപ്പാറ സ്വദേശിയായ ജോഷിയാണ് രാത്രി 10 മണിയോടെ ഓട്ടോറിക്ഷയിൽ വരുന്നതിനിടെ കടുവ അടുത്തുള്ള റബർ തോട്ടത്തിലേക്ക് നടന്നു നീങ്ങുന്നത് കണ്ടത്. തുടർന്ന് വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കടുവ സാന്നിധ്യം സംശയിക്കപ്പെട്ട അടയാളക്കല്ലിന്‍റെ […]

മാസപ്പിറവി കണ്ടില്ല; ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച ആരംഭിക്കും

സ്വന്തം ലേഖകൻ ദുബായ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും. മാസപിറവി ദൃശ്യമാകാത്തതിനാലാണ് ഇത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റമദാന്‍ തുടങ്ങുക. ഒമാനിൽ ബുധനാഴ്ച മാസപിറവി ദൃശ്യമായാൽ അവിടേയും വ്യാഴാഴ്ച വ്രതം ആരംഭിക്കും. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക. മാസപിറവി നിരീക്ഷാൻ വിവിധ കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കിയിരുന്നുവെങ്കിലും ദൃശ്യമായില്ല. ഇതോടെയാണ് വ്യാഴ്ച മുതൽ വ്രതം ആരംഭിക്കുമെന്ന് അറിയിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും […]

ജീവനക്കാരെ കൊന്നൊടുക്കാനുള്ള അജണ്ട നടപ്പാക്കുന്നു; കെഎസ്ആര്‍ടിസി മനേജ്മെന്റിനെ വിമർശിച്ച് പ്രസം​ഗം; കോട്ടയം ഡിപ്പോയിലെ കണ്ടക്ടർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ കൊന്നൊടുക്കാനുളള അജണ്ടയാണെന്നു പ്രസംഗിച്ച കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സി. എം. ഡി. ബിജു പ്രഭാകറിനെ വിമര്‍ശിച്ചതിന് കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് സസ്‌പെന്‍ഷന്‍. വിജു കെ.നായര്‍ എന്നയാളെ ആണ് അന്വേഷണ വിധേയമായി ഗവണ്‍മെന്റ് ജോയിന്റ് സെക്രട്ടറി സസ്‌പെന്റു ചെയ്തത്. കോട്ടയം ക്ലസ്റ്റര്‍ ഓഫിസറായിരുന്ന കെ.അജിയുടെ നിര്യാണത്തോടനുബന്ധിച്ച് 19 നു വൈകുന്നേരം നടന്ന അനുശോചനയോഗത്തില്‍ വിജു സി.എം.ഡിയെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചിരുന്നു. ഇത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സി.എം.ഡി. എ.ടി.ഒമാരെയും ഡി.ടി.ഒമാരെയും പലയോഗങ്ങളിലും അസഭ്യം പറയുന്നെന്നും ജീവനക്കാരെ പീഡിപ്പിക്കുകയാണെന്നും കോര്‍പറേഷനില്‍ എം. […]

മേളവും താളവും ഗജവീരന്മാരുടെ ഗാംഭീര്യവും ഇഴചേർന്ന നിമിഷത്തിൽ പൂത്തുലഞ്ഞ പൂരക്കാഴ്ച കാണാൻ പുരുഷാരം; 22 ഗജരാജാക്കൻമാർ തിരുനക്കര ക്ഷേത്രമൈതാനത്ത് നിരന്നതോടെ പൂരക്കാഴ്ചയിൽ ആർപ്പുവിളിയും, പുഷ്‌പവൃഷ്‌ടിയും; ; അക്ഷരനഗരിയുടെ സ്വന്തം പൂരം കാണാൻ ഒഴുകിയെത്തിയത്‌ പതിനായിരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം : മേളവും താളവും ഗജവീരന്മാരുടെ ഗാംഭീര്യവും ഇഴചേർന്ന നിമിഷത്തിൽ പൂത്തുലഞ്ഞപ്പൂരക്കാഴ്ച കാണാൻ പുരുഷാരം തിങ്ങിനിറഞ്ഞു. അക്ഷരനഗരിയുടെ സ്വന്തം പൂരം കാണാൻ ഒഴുകിയെത്തിയത്‌ പതിനായിരങ്ങൾ. ഇരുചേരുവാരങ്ങളിലും ഗജവീരൻമാർ അണിനിരന്നപ്പോൾ ആനപ്രേമികൾക്ക്‌ ആവേശത്തിന്റെ ദിനം. മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളവും ഇരുചേരുവാരങ്ങളിലുമായി അണിനിരന്ന ലക്ഷണമൊത്ത 22 കരിവീരന്മാരും കൂടിയായതോടെ ആവേശക്കൊടിയുടെ തുഞ്ചത്തോളമെത്തി. തിരുനക്കര ഇന്നോളം കാണാത്ത ജനസാഗരം. ഒരോ ഗജരാജാക്കൻമാരും ക്ഷേത്രാങ്കണത്തിൽ നിന്നും പുറത്തേക്ക്‌ വരുമ്പോൾ ആർപ്പുവിളിയും പുഷ്‌പവൃഷ്‌ടിയും നടത്തിയാണ്‌ പൂരപ്രേമികൾ വരവേറ്റത്‌. ആദ്യം കിഴക്കൻ ചേരുവാരത്തിൽ […]

ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കാമുകിയുടെ 23 പവന്‍ സ്വര്‍ണം തട്ടിയെടുത്തു; ഇടുക്കി സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ സ്വന്തം ലേഖകൻ കൊച്ചി: ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളത്ത് ജോലി ചെയ്യുന്ന ഈ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. യുവതിയും കിച്ചുവും പ്രണയത്തിലായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് വിശാല്‍ മീണക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും സ്വര്‍ണം നല്‍കിയാല്‍ സമാനമായി ചെയ്തു തരുമെന്ന് കിച്ചു യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് മട്ടാഞ്ചേരിയില്‍ വെച്ച് സ്വര്‍ണം കൈമാറിയശേഷം മൂവരും കാറില്‍ എറണാകുളത്തേക്ക് വരുന്നതിനിടെ സിഗരറ്റ് വാങ്ങാന്‍ കിച്ചു കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഒപ്പം യുവതിയും കടയിലേക്ക് പോയി. ഈ തക്കം നോക്കി വിശാല്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. കിച്ചുവിന്റെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയതെന്ന് തിരിച്ചറിഞ്ഞത് ചോദ്യം ചെയ്യലിനിടയിൽ.

സ്വന്തം ലേഖകൻ കൊച്ചി: ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളത്ത് ജോലി ചെയ്യുന്ന ഈ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. യുവതിയും കിച്ചുവും പ്രണയത്തിലായിരുന്നു. സംഭവം […]