play-sharp-fill

ജി.എസ്.ടി വന്നാലും കൊള്ള തുടരും; ജനത്തെപ്പറ്റിച്ച് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജി.എസ്.ടി വന്നാലും പട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ല. ഇന്ധന വിലനിർണ്ണയാധികാരം എണ്ണക്കമ്പനികളിൽ നിന്നു തിരിച്ചു പിടിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കാത്തതിനാലാണ് വിലയിൽ കാര്യമായ കുറവുണ്ടാകാതെ വരുന്നത്. ജി.എസ്.ടിയിൽ ഉൾപ്പെടുത്തി നികുതി പരിഷ്‌കാരം ഏർപ്പെടുത്തുന്നതോടെ പെട്രോളിനും ഡീസലിനും വില പകുതിയായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് തന്ത്രം മൂലം ഫലത്തിൽ നാല് രൂപ മാത്രമാണ് ജി.എസ്.ടി വന്നാലും ഇന്ധനവിലയിൽ കുറവുണ്ടാകുക. ഇന്ധനവിലയിൽ നിന്നും നികുതിയും കമ്മിഷനുമായി കേന്ദ്ര സർക്കാർ നേരത്തെ പ്രതിവർഷം നേടിയിരുന്നത് 1.26 ലക്ഷം കോടി രൂപയായിരുന്നു. […]