play-sharp-fill

കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം ആനിക്കാട് സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു

  സ്വന്തം ലേഖകൻ കണ്ണൂർ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കന്യാസ്ത്രീ മരിച്ചു. മുംബൈ മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിൽ സിസ്റ്റർ സുഭാഷി എംസി(72)യാണ് മരിച്ചത്. പുലർച്ചെ 4.30 ഓടെ ചെറുകുന്ന് പള്ളിച്ചാലിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സിസ്റ്ററിൻറെ സഹോദരി ലീലാമ്മയുടെ മകൻ ഡൽഹി പോലീസിൽ നിന്ന് വിരമിച്ച ഡോൺ ബോസ്‌കോ (55), ഭാര്യ ഷൈലമ്മ (47), മകൻ ഷിബിൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ […]

ഐസിസിൽ ചേർന്ന മലയാളി വനിതകൾ കാബൂളിലെ ജയിലിൽ ; യുദ്ധത്തിൽ കൊല്ലപ്പെട്ട ഐസിഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാദ്ധ്യമങ്ങൾ

  സ്വന്തം ലേഖകൻ ഡൽഹി: ഐസിസിൽ ചേർന്ന മലയാളി വനിതകൾ കാബൂളിലെ ജയിലിൽ തടവിൽ കഴിയുകയാണെന്ന് കേന്ദ്ര സർക്കാർ. അഫ്ഗാനിൽ കീഴടങ്ങിയ ഐസിസ് ഭീകരരിലും കുടുംബാംഗങ്ങളിലും പെട്ട 10 ഇന്ത്യക്കാരിലെ മലയാളി വനിതകളാണ് തടവിൽ കഴിയുന്നതായി പുറത്തു വരുന്ന വിവരം . കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം സ്ഥിരീകരിച്ചിരിക്കുന്നത്. മൊത്തം 10 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐസിഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു. ഐസിസ് ഭീകരർക്കൊപ്പം […]

ബിഗ് ബോസ് സീസൺ 2 ആരംഭിച്ചു : ഫുക്രുവിന് ഗംഭീര സ്വീകരണം ; താൻ ഫുക്രുവിന്റെ ആരാധകനെന്ന് മോഹൻലാൽ

  സ്വന്തം ലേഖകൻ ആകാംക്ഷകൾക്കും കാത്തിരിപ്പിനുമൊടുവിൽ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസൺ ആരംഭിച്ചു . വലിയ ആഘോഷ പരിപാടികളോടെയാണ് ഇത്തവണ ബിഗ് ബോസ് ആരംഭിച്ചത്. രണ്ടാം സീസണ് തുടക്കമായതോടെ തുടർന്നുളള സംഭവ വികാസങ്ങൾക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുളള പതിനാറ് പേരാണ് ബിഗ് ബോസ് 2വിൽ മൽസരാർത്ഥികളായി എത്തുന്നത്. പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരുമൊക്കെ ഷോയിൽ പങ്കെടുക്കുന്നുണ്ട്. അവതാരകനായി പുതിയ സീസണിലും മോഹൻലാൽ തന്നെ എത്തുന്നു. ബിഗ് ബോസിൽ മൽസരാർത്ഥിയായി ഇത്തവണ ടിക്ക് ടോക്കിലൂടെ ശ്രദ്ധേയനായ കൃഷ്ണജീവ് എന്ന ഫുക്രുവും […]

ഫെയ്‌സ് ബുക്ക് അൽഗോരിതത്തിൽ മണ്ടന്മാരായി മലയാളി ; എല്ലാം മറന്ന് സുഹൃത്തുക്കളെ കൂട്ടാൻ ഫെയ്‌സ് ബുക്കിൽ ചുവരെഴുത്ത് ; എന്തിനോ വേണ്ടി വാളിൽ എഴുതുന്ന മണ്ടൻമാർ…

  സ്വന്തം ലേഖകൻ കോട്ടയം: ഫെയിസ്ബുക്ക് അൽഗോരിതം മാറ്റി, കുത്തും, കോമയും, കമന്റും ചെയ്യൂ എന്ന് പ്രചരിക്കപ്പെടുന്നത് വ്യാജ വാർത്ത. സത്യം അറിയാതെ ഷെയർ ചെയ്യന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. ഫെയിസ്ബുക്കിൽ പുതിയ അൽഗോരിതം വന്നു , 25 സുഹൃത്തുക്കൾക്ക് മാത്രമേ പോസ്റ്റുകൾ കാണാൻ സാധിക്കുകയുള്ളൂ. പോസ്റ്റുകൾ കാണാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യുക എന്നാണു പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ പോസ്റ്റ്. 2017 മുതൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ വാർത്തയാണിത് എന്ന് ഫെയിസ്ബുക്ക് അധികൃതർതന്നെ വ്യക്തമാക്കിയിരുന്നു. ന്യുസ് ഫീഡുകളിൽ 25 ആളുകളെ മാത്രം നിജപ്പെടുത്തിയെന്നത് തീർത്തും വ്യാജമാണ് […]

ബോട്ടിൽ നിന്ന് ചാടുന്നതിനിടെ അപകടം ; സംവിധായകൻ ജൂഡ് ആന്റണിയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊച്ചി : ബോട്ടിൽ നിന്നും ചാടുന്നതിനിടെ അപകടം, നടനും സംവിധായകനുമായ ജൂഡ് ആന്റണിയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വരയൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമായിരുന്നു പരിക്കേറ്റത്. ശേഷം പരിക്കേറ്റ കാലുമായി ഷൂട്ടിങ് തുടരുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്. സിജു വിത്സൺ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് വരയൻ. ആലപ്പുഴയിൽ നിന്നുമായിരുന്നു ഷൂട്ടിങ്. ബോട്ടിൽ നിന്നും ചാടുമ്പോഴായിരുന്നു പരിക്കേറ്റത്. കാലിന് ചെറിയ പൊട്ടലുണ്ട്. ഒരാഴ്ച വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചത്. പക്ഷെ […]

കശുവണ്ടിപ്പരിപ്പിലെ കീടനാശിനി ശ്വസിച്ച ഫാക്ടറി തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം

  സ്വന്തം ലേഖകൻ കൊട്ടിയം : കശുവണ്ടിപ്പരിപ്പിലെ കീടനാശിനി ശ്വസിച്ച ഫാക്ടറി തൊഴിലാളികൾക്ക് ദേഹാശ്വാസ്ഥ്യം. ഫാക്ടറിയിൽ ജോലിക്കെത്തിയ സ്ത്രീ തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പത്തിലധികം തൊഴിലാളികളാണ് ചികിത്സതേടിയത് . കിളികൊല്ലൂർ പാൽക്കുളങ്ങരയിലുള്ള കാഷ്യൂ ഫാക്ടറിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കെത്തിയ ഷെല്ലിങ്, പീലീങ്, ഗ്രേഡിങ് വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾക്കാണ് അസ്വസ്ഥത ഉണ്ടായത് . കശുവണ്ടിപ്പരിപ്പ് കേടാകാതിരിക്കാൻ തളിക്കുന്ന കീടനാശിനി ശ്വസിച്ചതാണ് അസ്വസ്ഥതകൾക്കുള്ള കാരണം . ആരുടെയും നില ഗുരുതരമല്ല .

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം ആസ്ഥാനമായ സ്‌മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു. ഇതിനായുളള കരടുരേഖ ബാങ്ക് സെബിക്ക് സമർപ്പിച്ചു. മൊത്തം 976 മുതൽ 1,000 കോടി രൂപ വരെ സമാഹരിക്കുകയാണ് ബാങ്കിൻറെ ലക്ഷ്യം.   800 കോടി രൂപ പുതിയ ഓഹരികളിലൂടെ സമാഹരിക്കുമ്‌ബോൾ ശേഷിച്ച തുക നിലവിലുളള ഓഹരി ഉടമകൾ വിൽപ്പനയ്ക്ക് വയ്ക്കുന്നതാണ്. പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായി 300 കോടി രൂപയുടെ ഓഹരികൾ നിക്ഷേപകർക്ക് ലഭ്യമാക്കിയേക്കും. ഇത് ഐപിഒ തുകയിൽ കുറവ് […]

കടകളെല്ലാം തുറന്ന് പ്രവർത്തിക്കും, ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ല : വ്യാപാരി വ്യവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ കോഴിക്കോട്: കടകളെല്ലാം തുറന്ന് പ്രവർത്തിക്കും, ചൊവ്വാഴ്ച അർധരാത്രി മുതൽ തുടങ്ങുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവർത്തിക്കും. കടകൾ തുറക്കാൻ പോലീസിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീൻ വ്യക്തമാക്കി. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളാണ് ചൊവ്വാഴ്ച അർധരാത്രി തുടങ്ങുന്ന പണിമുടക്കിൽ അണിചേരുന്നത്. വ്യാപാരികളോടും സ്വകാര്യ ബസുടമകളോടും സമൂഹത്തെ എല്ലാ വിഭാഗത്തോടും സംയുക്ത തൊഴിലാളി യുണിയൻ പിന്തുണ തേടിയിരുന്നു. പാൽ, പത്രം, […]

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി യുവാവ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി സ്‌കൂട്ടറിലെത്തിയയാൾ ഡ്രൈവറെ മർദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ മണ്ണഞ്ചേരി തെക്കേവെളി ഷാജിമോന് (47) നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം . ദേശീയപാതയിൽ വണ്ടാനം ഗവ. ടി.ഡി.മെഡിക്കൽ കോളേജിന് സമീപത്തുവെച്ചു യുവാവ് ഡ്രൈവറെ മർദിക്കുകയായിരുന്നു . യുവതിയാണ് സ്‌കൂട്ടറോടിച്ചത്. പിന്നിലിരുന്ന യുവാവ് വന്ന് തന്നെ മർദിക്കുകയായിരുന്നു എന്ന് ഷാജിമോൻ പറഞ്ഞു. ആലപ്പുഴയിൽനിന്ന് തിരുവല്ലയിലേയ്ക്ക് പോകുകയായിരുന്നു ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് ശേഷം യാത്രക്കാരെ പിന്നാലെയെത്തിയ ബസിൽ […]

യാത്രാപാസ് ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടറെ വിരട്ടിയ സൂപ്രണ്ടിന് ഇനി വീട്ടിൽ വിശ്രമിക്കാം ; കെ.എസ്.ആർ.ടി.സി സീനിയർ സൂപ്രണ്ട് മഹേശ്വരിയമ്മയ്ക്ക് സസ്‌പെൻഷൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്ഥിര ജീവനക്കാർക്കുള്ളള സൗജന്യ യാത്രാപാസ് പരിശോധനക്ക് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടറെ വിരട്ടിയ സൂപ്രണ്ടിന് ഇനി വീട്ടിൽ വിശ്രമിക്കാം. കെ.എസ്.ആർ.ടി.സി നെയ്യാറ്റാൻകര ഡിപ്പോയിലെ സീനിയർ സൂപ്രണ്ട് മഹേശ്വരിയമ്മയെയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തി സസ്‌പെന്റ് ചെയ്തത്. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് ഡയറക്ടർ കെ.ബി. രവിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. യാത്രാപാസുകൾ കണ്ടക്ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തണമെന്ന വിജിലൻസ് ഓഫീസറുടെ ഉത്തരവ് സൂപ്രണ്ട് ലംഘിച്ചതായും സൂപ്രണ്ടിന്റെ പെരുമാറ്റം കണ്ടക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുന്നതിന് തുല്യമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ടക്ടർ […]