play-sharp-fill

പ്രതിപക്ഷ കൂട്ടായ്മ ജനങ്ങളുടെ വികാരമാണ്: രാഹൂല്‍ ഗാന്ധി

മുംബൈ: പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ കേവലം രാഷ്ട്രീയം മാത്രമല്ലെന്നും അത് ജനങ്ങളുടെ വികാരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ഭരണഘടനയേയും രാജ്യത്തെ മറ്റ് സ്ഥാപനങ്ങളേയും ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ ഭരിക്കുമ്‌ബോള്‍ ബാരലിന് 130 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില ഇപ്പോള്‍ ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നു. എന്നിട്ടും അതിന്റെ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തിയില്ല. ഫലം ലഭിച്ചത് 20ഓളം വരുന്ന പണക്കാരുടെ പോക്കറ്റിലേക്കാണ്. സാധാരണക്കാര്‍ക്ക് ഇന്ധന വില വര്‍ധനവില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി […]

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമെന്ന് തുറന്നടിച്ച് വി.എം.സുധീരന്‍. സംസ്ഥാന നേതൃത്വത്തിന്റേത് മതേതര മുന്നേറ്റം തകര്‍ക്കുന്ന നടപടിയാണെന്നും അത് രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മികമായ നടപടിയാണെന്നും യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎയ്ക്ക് ലോക്‌സഭയില്‍ സീറ്റ് കുറയുമെന്നും ഇത് ബിജെപിക്കാണ് നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോ? സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമാകും. തന്നെയുമല്ല മാണി നാളെ ബിജെപിയിലേക്ക് […]

തന്റെ പ്രശ്‌നം പരിഹരിക്കാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാവേണ്ട ആവശ്യമില്ല: തുറന്നടിച്ച് ശ്വേത

  തനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ പരിഹരിക്കുന്നത് തനിച്ചാണ്. എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താരസംഘടനയുടെ തലപ്പത്ത് വരണമെന്ന ചിന്താഗതി തനിക്കില്ലെന്ന് നടി ശ്വതാ മേനോന്‍. സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് എതിരെയും താരം ആക്രമിച്ചു. വുമന്‍ ഇന്‍ കളക്ടീവ് സിനിമയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ശ്വേതയുടെ മറുപടി. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ശ്വേതയുടെ പ്രതികരണം. എന്നെ നിലവില്‍ ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. അത് ഞാന്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ പ്രശ്‌നം കേള്‍ക്കും. അമ്മ പുരുഷ കേന്ദ്രീകൃത സംഘടനയല്ല. സ്ത്രീപക്ഷം, […]

ജയനഗറില്‍ കോണ്‍ഗ്രസ് സഖ്യം വിജയത്തിലേക്ക്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 80000 ലീഡ്

ബംഗളുരു: ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം വിജയത്തിലേക്ക്. വോട്ടെണ്ണല്‍ ഒന്‍പത് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി എണ്ണായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യവും ബിജെപിയും തമ്മിലാണ് പോരാട്ടം. ബിഎന്‍ പ്രഹ്ലാദ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി. മെയ് 12 നായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 55 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ നടന്നത്. നിയമസഭാ […]

സുഹൃത്തിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; പിടിയിലായവരില്‍ മലയാളിയും

ന്യൂഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടിയില്‍ പ്രതികള്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലായി. മലയാളി ഉള്‍പ്പെടെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരാണു പിടിയിലായത്. ഇവരോടെപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തിയത്. ഇരുപതുകാരനായ വിശാല്‍ ത്യാഗി ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ വിജയിച്ചതാണ്. ഗാസിയാബാദിലെ ഒരു ഡോക്ടറുടെ മകനുമാണ്. ഇവര്‍ ഞായറാഴ്ച മദ്യപിക്കുകയും പിന്നീടു തുടങ്ങിയ വാക്കു തര്‍ക്കം […]

ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

ബെംഗളൂരു: ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജയനഗറില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 10 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി 15,000 ത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. എണ്ണിക്കഴിഞ്ഞ വോട്ടുകളില്‍ 40,677 വോട്ട് സൗമ്യ റെഡ്ഡി നേടിയപ്പോള്‍ 25,738 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ഥി ബി.എന്‍ പ്രഹ്ലാദിന് നേടാനായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി.കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ബി.എല്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍ […]

നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാം, പക്ഷേ പരിധി വിടരുതെന്ന് മാത്രം; ഇരട്ട ചങ്കന്റെ വാക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: നമ്മുടെ മുഖ്യമന്ത്രി കര്‍ക്കശക്കാരനാണെന്ന് പറയുന്നവരോട് പിണറായി വിജയന് ഒന്നേ പറയാനുള്ളൂ. എന്നോട് സംസാരിക്കാന്‍ തയാറുള്ളവരെ കേള്‍ക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ, പരിധി വിടരുതെന്ന് മാത്രം. അങ്ങനെ സംഭവിച്ചാല്‍ സംസാരം അവിടെ നിര്‍ത്തും. ്അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.താന്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രി എന്ന നിലയില്‍ തന്നോട് അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും മറിച്ചുള്ള ധാരണകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍. പലരും ചോദിക്കാന്‍ മടിക്കുന്ന ആ ചോദ്യം മുഖ്യനോട് ചോദിച്ചതാകട്ടെ […]

ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 17 മരണം

ലക്‌നോ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബസ് മറിഞ്ഞ് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. മെയിന്‍പുരി ജില്ലയിലെ ദന്‍ഹാരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന സ്വകാര്യബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍നിന്നും ഉത്തര്‍പ്രദേശിലെ ഫറുഖാബാദിലേക്ക് വരികയായിരുന്ന വോള്‍വോ ബസാണ് അപകത്തില്‍പ്പെട്ടത്. ഏകദേശം 80 മുതല്‍ 90 പേര്‍ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്രൈവറിന്റെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിനു കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസ് നിറുത്താന്‍ […]

ചങ്കിനു പിന്നാലെ കരുതലും വൈറലായി, സമൂഹ മാധ്യമത്തില്‍ ആതിരയാണ് താരം

തിരുവനന്തപുരം: പുലര്‍ച്ചെ സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ഒറ്റയ്ക്കാക്കി പോകാതെ സഹോദരന്‍ വരുന്നത് വരെ കാത്തുനിന്ന കെ.എസ്.ആര്‍.ടി.സിയുടെ കരുതല്‍ വൈറലായതോടെ ആതിരയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയാ താരം. ഈ പെണ്‍കുട്ടി ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കെ.എസ്.ആര്‍.ടി.സി ഫാന്‍സ് ഏറ്റെടുത്തത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി ഓഫിസില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫിസറായ ഇരുപത്തിനാലുകാരി ആതിര ജയന്‍ ജോലി കഴിഞ്ഞു ചവറയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അങ്കമാലി അത്താണിയില്‍ നിന്നു രാത്രി ഒന്‍പതരയ്ക്കു ശേഷം ബസില്‍ കയറിയത്. പലപ്പോഴും ഇതേ ബസില്‍ സഞ്ചരിക്കാന്‍ ഇടയായിട്ടുണ്ടെങ്കിലും ഇതാദ്യമായായിരുന്നുബസ് ആതിര ബസ് […]

നെടുമ്പാശേരിയില്‍ പത്ത് കോടിയുടെ വിദേശ കറന്‍സിയുമായി അഫ്ഗാന്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍പത്തു കോടിയിലധികം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ വിദേശ കറന്‍സികളുമായി അഫ്ഗാന്‍ സ്വദേശി പിടിയിലായി. അമേരിക്കന്‍ ഡോളറുകളാണു പിടിയിലായ യൂസഫ് മുഹമ്മദ് സിദ്ദിഖി(33)ന്റെ കൈവശമുണ്ടായിരുന്നവയില്‍ ഭൂരിഭാഗവും. ഇന്നു പുലര്‍ച്ചെ 4.30നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ പോകാനായി സുരക്ഷാ പരിശോധനകള്‍ നടത്തവേയാണ് എക്‌സ് റേ പരിശോധനയില്‍ കറന്‍സികള്‍ കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ടകളിലൊന്നാണിത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി കൊച്ചി ദുബായ് വിമാനത്തിലാണിയാള്‍ എത്തിയത്. വിമാനം കൊച്ചിയില്‍ സാങ്കേതിക തകരാറിനേത്തുടര്‍ന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് […]