play-sharp-fill

ഡോക്ടർ ബോംബ് പിടിയിൽ : മുംബൈ സ്ഫോടന കേസിലെ പ്രതിയായ ഇയാൾ പരോളിൽ ഇറങ്ങി മുങ്ങി നടക്കുകവായിരുന്നു

  സ്വന്തം ലേഖകൻ മുംബൈ: പരോളിൽ ഇറങ്ങി മുങ്ങിയ ഡോക്ടർ ബോംബ് എന്ന് വിളിക്കുന്ന ജലീസ് അൻസാരി പിടിയിൽ. ഉത്തർപ്രദേശിലെ കാണ്പൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയാണ് . സുപ്രീം കോടതിയാണ് ഇയാൾക്ക് 21 ദിവസത്തെ പരോൾ അനുവദിച്ചത്. അമ്പതോളം മറ്റ് സ്‌ഫോടനക്കേസുകളും ഇയാളുടെ പേരിലുണ്ട്. സൗത്ത് മുംബൈ മോമിൻപുര സ്വദേശിയാണ് ജലീസ്. രാജസ്ഥാനിലെ അജ്‌മേർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ പരോളിനിറങ്ങിയത്. തുടർന്ന് പരോൾ കഴിയുന്നത് വരെ എല്ലാ ദിവസവും മുംബൈ അഗ്രിപദ പൊലീസ് സ്റ്റേഷനിൽ ഹാജരായി […]

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തിയ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി ലൈവ്‌സ്‌റ്റോക്ക് ഇൻസ്‌പെക്ടർക്ക് ദാരുണാന്ത്യം: ദുരന്തം ചുങ്കം പാലത്തിന് സമീപം : മൂന്നു ദിവസത്തിനിടെ കോട്ടയത്തെ രണ്ടാമത്തെ ദാരുണാന്ത്യം

ജി.കെ വിവേക് കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തിയ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർക്ക് ദാരുണാന്ത്യം. രണ്ടു ദിവസത്തിനിടെ കോട്ടയം നഗരത്തിൽ രണ്ടാമത്തെ വാഹനാപകടവും, ദാരുണമായ മരണവുമാണ് സംഭവിച്ചിരിക്കുന്നത്. ചുങ്കം മള്ളൂശേരി പേരകത്ത് വീട്ടിൽ ചന്ദ്രമോഹൻ (55)ആണ് ചുങ്കം പാലത്തിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. കാസർകോട് ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടറായ ചന്ദ്രമോഹൻ, ഭാര്യയ്ക്ക് അസുഖമായതിനെ തുടർന്നാണ് കാസർകോട് നിന്നും എത്തിയത്. എറണാകുളത്തു നിന്നും എത്തിയ ചന്ദ്രമോഹൻ ചുങ്കം പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം റോഡ് മുറിച്ചു […]

ഇന്ത്യൻ വനിതാ ടെന്നീസ് താരം സാനിയ മിർസ വീണ്ടും കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു

  സ്വന്തം ലേഖകൻ ഡൽഹി: നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ വനിതാ ടെന്നീസ് താരം സാനിയ മിർസ വീണ്ടും കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു . ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ സിദാൻസെക്-ബൗസ്‌കോവ സഖ്യത്തെ തകർത്താണ് നദിയ കിചെനോക്- സാനിയ മിർസ സഖ്യം ഫൈനലിൽ കടന്നത്. ക്രൈൻ താരമാണ് നദിയ കിചെനോക്. ചാമ്പ്യൻഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സാനിയ സഖ്യം സെമിഫൈനലിൽ 7-6, 6-2 എന്ന സ്‌കോറിനാണ് ഫൈനൽ പ്രവേശനം കരസ്ഥമാക്കിയത്. ഫൈനലിൽ ചൈനീസ് സഖ്യത്തിനെതിരെയാണ് […]

തരൻജിത് സിംഗ് സന്ധുവിനെ യുഎസിലെ പുതിയ ഇന്ത്യൻ അംബാസിഡറായി തെരഞ്ഞെടുത്തു

  സവന്തം ലേഖകൻ തരൻജിത് സിംഗ് സന്ധുവിനെ യുഎസിലെ പുതിയ ഇന്ത്യൻ അംബാസിഡറായി തെരഞ്ഞെടുത്തു. യുഎസിലെ ഇന്ത്യൻ അംബാസിഡറായിരുന്ന ഹർഷവർധൻ ഷ്രിംഗലെയെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ച ഒഴിവിലാണ് പുതിയ നിയമനം. വിദേശകാര്യ മന്ത്രാലയത്തിൽ പ്രധാന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. തരൻജിതിനെ യുഎസിലേക്കും ജാവേദ് അഷ്റഫിനെ ഫ്രാൻസിലേക്കും രവീഷ് കുമാറിനെ ഓസ്ട്രിയയിലേക്കും അംബാസിഡർമാരായി നിയമനം നൽകി. ശ്രീലങ്കയിലെ ഹൈക്കമ്മീഷണറായി ചുമതല നിർവഹിച്ചു വരികയാണ് തരൺജിത് സിംഗ്. ഈ മാസാവസാനത്തോടെ റിട്ടയർ ചെയ്യുന്ന ഹർഷവർധന്റെ സ്ഥാനം തരൺജിത് ഏറ്റെടുക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. പഞ്ചാബിൽ ജനിച്ച […]

അമേരിക്കയിൽ ഇന്ത്യൻ വംശജയായ യുവതിയെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

  സ്വന്തം ലേഖകൻ വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജയായ യുവതിയെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. സറീൽ ദബാവാല(35)യെ ആണ് കാറിന്റെ ഡിക്കിയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ കണ്ടെത്തിയത്. പുതപ്പിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. 2019 ഡിസംബർ 30നാണ് സറീലിനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ചിക്കാഗോയിലെ വെസ്റ്റ് ഗാർഫീൽഡ് പാർക്കിൽ നിന്ന് യുവതിയുടെ മൃതദേഹം ലഭിച്ചത്. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്ന് പോലീസ് അറിയിച്ചു. ഗുജറാത്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോ. […]

കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; സിലിയെ കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചു. 165 സാക്ഷികളാണുള്ളത് എന്ന് കുറ്റപത്രത്തിൽ പറന്നു. 92 ഡോക്യുമെന്റ്സും ഇതോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിലിയെ രണ്ടാം ശ്രമത്തിലാണ് ജോളി കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. ആദ്യ ശ്രമത്തിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അന്നത്തെ ഡോക്ടറുടെ കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. അന്ന് ഇക്കാര്യം കുടുംബാംഗങ്ങൾ കാര്യമായി എടുത്തിരുന്നെങ്കിൽ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ടാം ശ്രമത്തിൽ ജോളി […]

എന്നെക്കാളേറെ അവളെ സ്‌നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി ; ഞങ്ങൾക്കിടയിൽ നീ ആദ്യം വേദനയായി വന്നു അവിടെ ഞങ്ങൾ ജയിച്ചു : യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖിക കോട്ടയം : സ്വന്തം ഭാര്യയെ താൻ സ്‌നേഹിക്കുന്നതിലും കൂടുതലായി സ്‌നേഹിക്കാൻ കാമുകനായി കാൻസർ എത്തിയെന്നറിഞ്ഞപ്പോൾ അവനെ പടിക്കു പുറത്താക്കാൻ കച്ചകെട്ടി ഇറങ്ങിയ ഈ ഭർത്താവും ഭാര്യയും ആയിരങ്ങൾക്ക് പ്രചോദനമാണ്. 25 റേഡിയേഷൻ പിന്നിട്ട് കീമോയ്ക്കായി കാത്തിരിക്കുമ്പോൾ കാൻസറിനോട് പൊരുതി ജീവിക്കുന്ന ബിജ്്മയുടെ ഭർത്താവ് ധനേഷ് മുകുന്ദന്റെ കുറിപ്പ് വൈറലാകുകയാണ്. കുറിപ്പ് വായിക്കാം. ‘എന്നെക്കാളേറെ അവളെ സ്‌നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി’….. ഞങ്ങൾക്കിടയിൽ നീ ആദ്യം വേദനയായി വന്നു. അവിടെയും ഞങ്ങൾ ജയിച്ചു. വീണ്ടും നീ ഞങ്ങളെ വേദനയിൽ മുക്കി. […]

പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ നീക്കം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം; ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഇതിനുള്ള നിർദ്ദേശം ഉൾപ്പെടുത്തുവാൻ സാദ്ധ്യത

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കിയേക്കുമെന്ന് സംസ്ഥാന സർക്കാർ. ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഇതിനുള്ള നിർദ്ദേശം ഉൾപ്പെടുത്തുവാൻ സാദ്ധ്യത. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20,000 ജീവനക്കാരാണ് സംസ്ഥാന സർവീസിൽ നിന്ന് വിരമിക്കുന്നത്. ഫുൾ സർവീസുള്ള താഴ്ന്ന വിഭാഗത്തിലെ ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റിയും പെൻഷൻ ആനുകൂല്യങ്ങളും നൽകാൻ 20 ലക്ഷം രൂപ വേണ്ടി വരും. ഉയർന്ന തസ്തികയിൽ വിരമിക്കുന്നവർക്ക് നൽകാൻ 50ലക്ഷവും വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ […]

എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല ; ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി.എം സിറാജ്

സ്വന്തം ലേഖകൻ കോട്ടയം : എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല.നിലപാട് കടുപ്പിച്ച് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി എം സിറാജ്. മുസ്ലീം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാൻ ശ്രമിച്ച പി.സി ജോർജിനെ നഗരസഭാ പരിപാടിയിൽ നിന്ന് മാറ്റിനിർത്തണമെന്നത് കൗൺസിൽ തീരുമാനാണെന്നാണ് നഗരസഭാ ചെയർമാൻ വി എം സിറാജ് വ്യക്തമാക്കിയത്. എംഎൽഎ പങ്കെടുത്താൽ ലൈഫ് കുടുംബ സംഗമത്തിൽ കൗൺസിലർമാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു. തനിക്കൊപ്പമുണ്ടെന്ന് പി.സി ജോർജ് അവകാശപ്പെടുന്ന കൗൺസിലർമാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും ചെയർമാൻ പറഞ്ഞു. ലൈഫ് […]

ഒമാനിൽ പ്രവാസി മലയാളി അപകടത്തിൽ മരിച്ചു

  സ്വന്തം ലേഖകൻ മസ്‌ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി അപകടത്തിൽ മരിച്ചു. പരേതരായ ചാത്തമ്പള്ളി ചെറിയ കുഞ്ഞമ്പു – ചിറമ്മൽ ജാനകി ദമ്പതികളുടെ മകൻ എൻ.കെ.പ്രകാശൻ (50) ആണ് മസ്‌ക്കറ്റിൽ മരിച്ചത്. സംസ്‌കാരം മൈലാടി ശ്മശാനത്തിൽ. ഭാര്യ: പ്രസന്ന. മക്കൾ: നയന, രാഹുൽ.