play-sharp-fill

ക്യാബിനില്‍ നിന്നും നിങ്ങള്‍ പലതവണ ഇറക്കിവിട്ട ശ്രീധന്യക്ക് സിവില്‍ സര്‍വീസ് കിട്ടിയെങ്കില്‍ ആ കുട്ടി മരണമാസാണ്; ഐ.എ.എസ് വിജയത്തില്‍ പങ്കാളിത്വം അവകാശപ്പെട്ട മന്ത്രി ബാലനെ പൊളിച്ചടുക്കി മാധ്യമ പ്രവര്‍ത്തക

സ്വന്തംലേഖകൻ കോട്ടയം : കേരളത്തിന്റെ അഭിമാനമാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ. രാജ്യം മുഴുവന്‍ അത്ഭുതത്തോടെയാണ് ഈ നേട്ടം നോക്കികണ്ടത്. തിരുവനന്തപുരത്തെ സ്വകാര്യ ഐഎഎസ് അക്കാദമയില്‍ പരിശീലനം നടത്തിയാണ് ശ്രീധന്യ തിളക്കമാര്‍ന്ന വിജയം കൈപിടിയില്‍ ഒതുക്കിയത്. ധന്യയുടെ വിജയത്തില്‍ പങ്കാളിത്തം അവകാശപ്പെട്ട് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. 2016-17ല്‍ പട്ടികജാതി വികസന വകുപ്പിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ശ്രീധന്യയെന്നും എന്നാല്‍ മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക് പരിശിലനം നേടുന്നതിന് വകുപ്പു സാമ്പത്തിക […]

അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കൽ വസതി, കേരള കോൺഗ്രസ്’; മാണിയെക്കുറിച്ച് മകന്റെ നെഞ്ചുപൊള്ളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തംലേഖകൻ കോട്ടയം : കെഎം മാണിയുടെ വേർപാടിന്റെ വേദന പങ്കുവെച്ച് മകൻ ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്നേഹത്തിൻറെയും കരുതലിൻറെയും വാത്സല്യത്തിൻറെയും കടലായിരുന്നു അച്ചാച്ചനെന്നും രാഷ്ട്രീയത്തിൻറെ തിരക്കിലും കരിങ്ങോഴയ്ക്കൽ കുടുംബത്തിൻറെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നെന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.. അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയില്‍ വിലയം പ്രാപിക്കുകയുമായിരുന്നു. ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത…അച്ചാച്ചന്‍ പകര്‍ന്നു തന്ന […]

ഇതെന്റെ ഭർത്താവ്; ഈ സൗന്ദര്യം എനിക്ക് മാത്രം അവകാശപ്പെട്ടത്’; ഭർത്താവിനെ പർദ്ദയണിയിച്ച് ഭാര്യ

സ്വന്തംലേഖകൻ കോട്ടയം : ഭാര്യമാരെ പർദ്ദയിട്ട് മുഖംമൂടി നടത്താൻ നിർബന്ധിക്കുന്ന ഒരു വിഭാഗത്തെ ട്രോളി ‘ദി മ്യൂലി വെഡ്‌സ്’ എന്ന പേജ്. മുഖം മറച്ചിരിക്കുന്ന ഭർത്താവിനൊപ്പം പോസ് ചെയ്ത യുവതിയുടെ ചിത്രം പങ്കുവെച്ചാണ് പേജിൽ ഇത്തരത്തിലൊരു പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നതിങ്ങനെ .. ഇതാണ് എന്റെ സുന്ദരനായ ഭർത്താവ്. അദ്ദേഹം എത്ര സുന്ദരനാണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കില്ല, കാരണം അതെന്റെ മത്രം അവകാശമാണ്. അവന്റെ എല്ലാം, നേട്ടങ്ങൾ, സ്വപ്‌നങ്ങൾ, അവന്റെ ജീവിതത്തിലെ എല്ലാം എനിക്ക് അവകാശപ്പെട്ടതാണ്. മറ്റാരുടെ ദൃഷ്ടിയും അവനുമേൽ ഹറാമാണ്. അതുകൊണ്ട് അവനോട് […]

കെ.എം മാണി നിര്യാതനായി; നഷ്ടമായത് കേരളത്തിലെ രാഷ്ട്രീയ അതികായകനെ; മരണം എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ കെ.എം മാണി നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദിവസങ്ങളായി എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4.57 ന് ലേക്ക് ഷോർ ആശുപത്രിയിലെ ഡോക്ടർമാർ ചേർന്നാണ് മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് പാലായിലെ വീട്ടിൽ നിന്നും അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ലേക്ക്‌ഷോർ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ വരെ ഇദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിരുന്നു. സ്വയം ശ്വാസം എടുത്തിരുന്ന ഇദ്ദേഹം ഇതിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു. തുടർന്നാണ് മരണം […]

വ്യാജവാര്‍ത്ത തടയാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അധികാരം നല്‍കുന്ന പുതിയ സംവിധാനവുമായി വാട്‌സ് ആപ്പ്

സ്വന്തംലേഖകൻ കോട്ടയം : വ്യാജ വാര്‍ത്താ പ്രചരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണ സംവിധാനങ്ങളുമായി വാട്‌സ് ആപ്പ്. വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഗ്രൂപ്പുകളിലെത്തുന്നത് നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ രീതി. വാട്‌സ് ആപ്പിന്റെ 2.19.97 ബീറ്റ വേര്‍ഷനിലാണ് ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ കൂടുതല്‍ പ്രചരിക്കപ്പെടുന്നത്.വാ ബീറ്റയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്തിടെ രണ്ടു ഫീച്ചറുകളാണ് വാട്‌സ് ആപ്പ് പുറത്തിറക്കുന്നത്. ഒരു സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയാന്‍ കഴിയുന്ന ഫോര്‍വേഡിങ് ഇന്‍ഫോയും മറ്റൊന്ന് ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വാട്‌സാപ്പില്‍ ഷെയര്‍ […]

എട്ട് ദിവസം ,100 കോടി ക്ലബ്ബിൽ ലൂസിഫർ

സ്വന്തംലേഖകൻ കോട്ടയം : മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ ആഗോള ബോക്‌സ്ഓഫീസിൽ 100 കോടി കളക്ഷൻ പിന്നിട്ടെന്ന് നിർമ്മാതാക്കൾ. ആശിർവാദ് സിനിമാസാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. എട്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി നേടുന്ന ചിത്രമായി ലൂസിഫർ മാറിയെന്നും ഈ വിജയത്തിൽ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ആശിർവാദ് സിനിമാസ് അറിയിച്ചു. കുറിപ്പ് വായിക്കാം.. ‘പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ “ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് […]

നടിയെ ആക്രമിച്ച കേസ്; കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്വന്തംലേഖകൻ കോട്ടയം : നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നതിനായി കേസ് നാളെ വിചാരണ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഈ അപേക്ഷ അടിയന്തരമായി കേള്‍ക്കണം എന്ന് ദിലീപിന്റെ അഭിഭാഷകര്‍ ഇന്നലെ സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് വാദം. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കുറ്റം ചുമത്തില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വാക്കാല്‍ […]

ആളുമാറി നടി അനുപമാ പരമേശ്വരന് സംഘപരിവാർ പൊങ്കാല , കളക്ടർക്കു വച്ചതു നടിക്കു കൊണ്ട്

സ്വന്തംലേഖകൻ കോട്ടയം : തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയ്ക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയത് സൈബര്‍ ലോകത്ത് വലിയ വിവാദമായിരുന്നു. കളക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ സംഘപരിവാര്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത് . കളക്ടര്‍ ക്രിസ്ത്യാനിയാണെന്ന് ആരോപിച്ചും പ്രചാരണം നടന്നിരുന്നു. എന്നാല്‍ കളക്ടര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ട്രോളുകളും വിമര്‍ശനങ്ങളും ഇപ്പോള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത് നടി അനുപമ പരമേശ്വരനാണ്. കളക്ടര്‍ അനുപമയ്ക്ക് എതിരെ സൈബര്‍ ലോകത്ത് തകൃതിയായി ആക്രമണം നടത്തുന്നതിനിടെയാണ് ചിലര്‍ ആളുമാറി അനുപമ പരമേശ്വരനെതിരെയും ട്രോളുകളും പ്രതിഷേധവും വര്‍ഷിക്കുന്നത്. […]

ഫേസ്ബുക്ക് ലൈവ് ഒളിച്ചോട്ടം വ്യാജമെന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി

സ്വന്തംലേഖകൻ കോട്ടയം : സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷമുള്ള രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടം. എന്നാല്‍ താന്‍ ചതിയ്ക്കപ്പെട്ടെന്നാണ് പെണ്‍കുട്ടി ഏറ്റവുമൊടുവില്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നത്. താന്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും , സ്‌നേഹത്തിന്റെ പുറത്തു പിന്നീട് എന്തെങ്കിലുമുണ്ടായാല്‍ ഒരു തെളിവിനു വേണ്ടി യുവാവ് വീഡിയോ എടുപ്പിയ്ക്കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത് .പുറത്തിവിടില്ലെന്നു ഉറപ്പ് നല്‍കിയാണ് വീഡിയോ എടുത്തതെന്നും താന്‍ അയാളുടെ കൂടെ ഒളിച്ചോടിയിട്ടില്ല , മാതാപിതാക്കൾക്കൊപ്പം വീട്ടില്‍ തന്നെയുണ്ടെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.

ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ചിഹ്നം അനുവദിച്ചു 

സ്വന്തംലേഖകൻ കോട്ടയം :  നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയപരിധി അവസാനിച്ചതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. ആരും പത്രിക പിന്‍വലിച്ചിട്ടില്ല. മത്സരരംഗത്തുളള ഏഴു സ്ഥാനാര്‍ത്ഥികള്‍ക്ക് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ചിഹ്നങ്ങള്‍ അനുവദിച്ചു. സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ ചുവടെ ജിജോമോന്‍ ജോസഫ് (ബഹുജന്‍ സമാജ് പാര്‍ട്ടി) –  ആന തോമസ് ചാഴികാടന്‍  (കേരളാ കോണ്‍ഗ്രസ്-എം) – രണ്ടില വി.എന്‍. വാസവന്‍  (സി.പി.ഐ-എം) – ചുറ്റികയും അരിവാളും  നക്ഷത്രവും അഡ്വ. പി. സി. തോമസ് (കേരള കോണ്‍ഗ്രസ്) – ടെലിവിഷന്‍ […]