play-sharp-fill

സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സകല ആളുകൾക്കും മേൽ ദൈവത്തിന്റെ പ്രവർത്തി പ്രതിഫലിക്കപ്പെടും; ഫഹദ് ഫാസിൽ അഭിനയിച്ച അൻവർ റഷീദ് ചിത്രം ‘ട്രാൻസി’നെ ശപിച്ച് പാസ്റ്റർ

സ്വന്തം ലേഖകൻ കൊച്ചി: ഫഹദ് ഫാസിൽ അഭിനയിച്ച അൻവർ റഷീദ് ചിത്രം ‘ട്രാൻസി’നെ ശപിച്ച് പാസ്റ്റർ . എന്തിനെക്കുറിച്ച് സിനിമ പിടിക്കണം എന്നറിയാത്തവർക്ക് ഇപ്പോൾ പാസ്റ്റർമാരാണ് വിഷയം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ പേര് ഉപയോഗിച്ച് സിനിമയുണ്ടാക്കി പണമുണ്ടാക്കുകയാണ് സിനിമാക്കാരെന്നാണ് ഇദ്ദേഹം പറയുന്നത്.   വേറെ നിവർത്തിയില്ലെങ്കിൽ അങ്ങനെ ചെയ്‌തോളൂ. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സകല ആളുകൾക്കും മേൽ ദൈവത്തിന്റെ പ്രവർത്തി പ്രതിഫലിക്കപ്പെടും. സിനിമ കാണുന്നതോടെ പാസ്റ്റർമാർ ചെയ്യുന്നതെന്തെന്ന് അറിയാൻ കൂടുതൽ പേർ അങ്ങോട്ട് ഒഴുകിവരുമെന്നും പാസ്റ്റർ പറയുന്നു. ഒരു മോട്ടിവേഷണൽ സ്പീക്കറായ വിജു […]

ആറ്റുകാൽ പൊങ്കാല : സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഞായറും തിങ്കളും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് ഉണ്ടായിരിക്കും 4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.   ആറ്റുകാൽ പൊങ്കാലയായ തിങ്കളാഴ്ച പുലർച്ചെ 4.30ന് കൊല്ലത്തുനിന്ന് യാത്രതിരിക്കുന്ന സ്പെഷ്യൽ ട്രെയിൻ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് സ്പെഷ്യൽ സർവീസുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.   തിരുവനന്തപുരം- കൊല്ലം […]

എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു, എന്നാൽ അയാൾ എനിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി; രണ്ടര മണിക്കൂറിന് ശേഷമാണ് ഞാൻ ആ മുറിയിൽ നിന്നും രക്ഷപ്പെട്ടത് : വെളിപ്പെടുത്തലുമായി സീരിയൽ താരം റഷാമി ദേശായി

സ്വന്തം ലേഖകൻ കൊച്ചി : സിനിമാ രംഗത്ത് എനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തലുമായി ഹിന്ദി സീരിയൽ താരം റഷാമി ദേശായി. കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സൂരജ് എന്നയാളിൽ നിന്ന് തനിക്ക് പതിനാറാം വയസിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ അയാൾ എവിടെയാണെന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോൾ എന്താണ് പദ്ധതി എന്ന് അയാൾ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു.കാസ്റ്റിംഗ് കൗച്ചിന് തയാറായില്ലെങ്കിൽ ഈ രംഗത്ത് ജോലി കിട്ടില്ലെന്ന് […]

നടിയെ ആക്രമിച്ച കേസിൽ നടി ഭാമയുടെ സാക്ഷി വിസ്താരം വിചാരണ കോടതി മാറ്റിവെച്ചു: പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഭാമ തിരികെ പോയി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടി ഭാമയുടെ സാക്ഷി വിസ്താരം വിചാരണ കോടതി മാറ്റിവെച്ചു. മാർച്ച് പതിമൂന്നിനാണ് ഇനി് ഭാമയെ വിസ്തരിക്കുക. ഇന്ന് രാവിലെ തന്നെ ഭാമ കൊച്ചിയിലെ വിചാരണ കോടതിയിൽ എത്തിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് വിസ്താരം മാറ്റി വെയ്ക്കുകയായിരുന്നു. തുടർന്ന് ഭാമ തിരികെ പോകുകയായിരുന്നു.     ആക്രമത്തിന് ഇരയായ നടിയോട് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ഉണ്ടായിരുന്ന മുൻ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷൻ താരങ്ങളിൽ നിന്ന് വിവരം തേടുന്നത്. അതേസമയം കേസിൽ കഴിഞ്ഞ […]

വാഹനമുണ്ട് ഓടിക്കാൻ ഡ്രൈവർമാരില്ല ; 732 വാഹനങ്ങൾ ഉള്ള എക്‌സൈസ് വിഭാഗത്തിൽ ഓടിക്കാനുള്ളത് മുന്നൂറിൽ താഴെ ഡ്രൈവർമാർ മാത്രം

സ്വന്തം ലേഖകൻ കോട്ടയം : ആവശ്യത്തിലധികം വാഹനങ്ങൾ കൊണ്ട് സമ്പന്നമാണ് സംസ്ഥാനത്ത് എക്‌സൈസ് വിഭാഗം. എന്നാൽ എക്‌സൈസ് വിഭാഗത്തിലേക്ക് പുതിയ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുമ്പോഴും വാഹനങ്ങൾക്ക് ആവശ്യത്തിനുള്ള ഡ്രൈവർമാരില്ല. സംസ്ഥാനത്താകെ എക്‌സൈസിനുള്ളത് 732 വാഹനങ്ങളാണ്. എന്നാൽ, ഇത് ഓടിക്കാനുള്ളത് മുന്നൂറിൽത്താഴെ ഡ്രൈവർമാർമാത്രം. എക്‌സൈസിനെ നവീകരിക്കുന്നതിന്റെയും എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി നവംബറിൽ 14 ടാറ്റാ ഹെക്‌സ വാഹനങ്ങളും 65 മഹീന്ദ്ര ടി.യു.വി. വാഹനങ്ങളുമാണ് സേനയ്ക്കു ലഭിച്ചത്. പുതിയ വാഹനങ്ങൾ എത്തിയപ്പോഴും ഇവ ഓടിക്കേണ്ട ഡ്രൈവർമാരുടെ തസ്തികകൾ കൂട്ടാൻ സർക്കാർ തയ്യാറായില്ല. 277 ഡ്രൈവർമാരുടെ സ്ഥിരം തസ്തികകളാണുള്ളത്. […]

യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി: 30 ദിവസത്തേയ്ക്കാണ് നടപടി: പരമാവധി പിൻവലിക്കാവുന്നത് 50,000 രൂപ

സ്വന്തം ലേഖകൻ മുംബൈ: യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി. ഇതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്കിന്റെ എടിഎമ്മുകളിൽ ഇന്ന് വൻ തിരക്കാണ് അനുഭവപ്പെട്ടു. യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയപ്പോൾ പരമാവധി പിൻവലിക്കാവുന്ന നിക്ഷേപം 50,000 രൂപയായി നിജപ്പെടുത്തി. ഇതോടെയാണ് പണം പിൻവലിക്കാൻ നിക്ഷേപകർ എടിഎമ്മിൽ തിരക്കുകൂട്ടിയത്. എന്നാൽ പിൻവലിക്കാനെത്തിയവരിൽ ഭൂരിഭാഗം പേരും അറിഞ്ഞില്ല എടിഎം ശൂന്യമാണെന്ന് എടിഎമ്മിൽ പണമില്ലെന്ന കാര്യം ബാങ്ക് നേരത്തെ അറിയിച്ചില്ലെന്ന വാദം പലരും ഉന്നയിച്ചു. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സേവിങ്സ്, കറന്റ്, നിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് 50,000 രൂപയിൽ […]

പ്രളയം ടൂറിസത്തെ തടഞ്ഞില്ല ; റെക്കോർഡ് കുതിപ്പുമായി കേരള ടൂറിസം ; 96 നു ശേഷം ഏറ്റവും വളർച്ച രേഖപ്പെടുത്തിയ വർഷം; സഞ്ചാരികളുടെ വരവിൽ എറണാകുളം ജില്ല ഒന്നാമത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: റെക്കോർഡ് കുതിപ്പുമായി കേരള ടൂറിസം. 1996നു ശേഷം ടൂറിസം രംഗത്ത് ഏറ്റവും വളർച്ച രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയത്. 2018നെ അപേക്ഷിച്ച് 17.2 ശതമാനം വളർച്ചയാണ് 2019ൽ ടൂറിസം രംഗത്തുണ്ടായത്. പ്രളയം നിപ പോലുള്ളവ അതിജീവിച്ച കേരളത്തിന് ടൂറിസത്തിന്റെ വളർച്ച ഇരട്ടി മധുരമാണ് നൽകുന്നത്. 1.95 കോടി സന്ദർശകരാണ് 2019ൽ കേരളത്തിലെത്തിയത്. ഇതിൽ 1.83കോടി പേർ സ്വദേശികളും 11.89ലക്ഷം പേർ വിദേശികളുമാണ്. 1.67കോടി സഞ്ചാരികളായിരുന്നു 2018ൽ എത്തിയത്. ടൂറിസത്തിൽ നിന്നും ലഭിച്ച വരുമാനം 45,010.69 കോടി രൂപയാണെന്ന് കേരള ടൂറിസം മന്ത്രി […]

ഇരുചക്ര വാഹനത്തിൽ നിന്നും കാണാതായ ഹെൽമറ്റ് മൂന്ന് കൈ മറിഞ്ഞ് ഒ.എൽ.എക്‌സിൽ ; ഒറ്റ രാത്രി കൊണ്ട് ഹെൽമെറ്റ് വീണ്ടെടുത്ത് ഉടമസ്ഥന് നൽകി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ നിന്നും കാണാതായ ഹെൽമെറ്റ് മൂന്ന് കൈമറിഞ്ഞ് ഒഎൽഎക്‌സ് സൈറ്റിൽ. ഒഎൽഎക്‌സിൽ വിൽക്കാൻ വച്ചിരുന്ന ഹെൽമെറ്റ് ഒറ്റരാത്രികൊണ്ട് പൊലീസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നൽകി. ടെക്‌നോപാർക്ക് ജീവനക്കാരന്റെ ഇരുചക്ര വാഹനത്തിൽ നിന്നുമായിരുന്നു ഹെൽമെറ്റ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കമ്പനിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയ ടെക്‌നോപാർക്ക് ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ജെറിൻ ആൽബർട്ട് സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് വാഹനത്തിൽ തന്നെ ഹെൽമറ്റ് വച്ചിട്ട് പരിപാടിക്കു പോയി. രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോൾ ഹെൽമറ്റ് ഇല്ല. […]

ഭക്തരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അമൃതാനന്ദമയിക്കും കൊറോണയെ പേടി ; ഭക്തർക്കുള്ള ദർശനം നിർത്തിവെച്ച് മാതാ അമൃതാനന്ദമയീ മഠം

സ്വന്തം ലേഖകൻ കൊല്ലം: അശരണരായവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അമൃതാനന്ദമയീക്കും കൊറോണയെ പേടി. ഭക്തർക്കുള്ള ദർശനം താൽകാലികമായി നിർത്തിവെച്ച് മാതാ അമൃതാനന്ദമയി മഠം. നടപടി രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്. അതേസമയം ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം എന്നാണ് മഠം വ്യക്തമാക്കുന്നത്. വിദേശികളടക്കം മൂവായിരത്തിലധികം ഭക്തജനങ്ങളാണ് ഇവരുടെ ദർശനത്തിന് വേണ്ടി ദിവസവും കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ എത്താറുള്ളത്. ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയി മഠത്തിന് നിർദേശം നൽകിയിരുന്നു. അമൃതാനന്ദമയി മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച […]

ഇരുന്നു പഠിക്കാൻ പൊലീസ് സ്‌റ്റേഷനിലെ ഉപേക്ഷിച്ച കസേര ചോദിച്ച് ആറാം ക്ലാസുകാരൻ : പുത്തൻ കസേര വാങ്ങി നൽകി പൊലീസ്

സ്വന്തം ലേഖകൻ ചേർത്തല: ഇരുന്നു പഠിക്കാൻ ഉപേക്ഷിച്ച കസേര ചോദിച്ചെത്തിയ കുട്ടിയ്ക്ക് പുത്തൻ കസേര വാങ്ങി നൽകി പൊലീസ്. ചേർത്തല ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥരാണ് ആറാം ക്ലാസുകാരന് രണ്ടു പുതിയ കസേരകൾ പോലീസ് വാങ്ങി നൽകിയത്. ഓഫീസിന് പിന്നിൽ ഉപേക്ഷിച്ച കസേര ചോദിച്ചാണ് കുട്ടി പൊലീസുകാരെ സമീപിച്ചത്.   വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സർക്കാർ ഓഫീസിലെ സാധനങ്ങൾ കൈമാറാൻ തങ്ങൾക്ക് അവകാശമില്ലെന്ന് പറഞ്ഞ് കുട്ടിയെ മടക്കിയയച്ച ഉദ്യോഗസ്ഥർ പിന്നീട് പുതിയ കസേര വാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു.   എഎസ് കനാൽ തീരത്തെ ആയുർവേദ ആശുപത്രിയ്ക്ക് സമീപമുള്ള […]