play-sharp-fill

മരണവീട്ടിലും കൊറോണയെ നേരിടാൻ കോട്ടയംകാർ റെഡി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഒൻപത് പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കല്യാണ വീട്ടിൽ മാത്രമല്ല മരണംവീട്ടിലും കൊറോണയെ നേരിടാൻ കോട്ടയംകാർ റെഡി. കൊറോണ വൈറസ് ബാധയെ തുടർന്ന് നിരവധിപേരാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലും ആശുപത്രിയിൽ ഒൻപത് പേരും ഐസോലേഷനിൽ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് വൈറസ് ബാധയെ തടയാൻ മരണവീട്ടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി കുടുംബാംഗങ്ങൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാൻ മരണവീട്ടിൽ എത്തുന്നവർക്ക് ഹാൻഡ് വാഷ് , ഹാൻഡ് സാനിറ്റൈസർ തുടങ്ങിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുൻകരുതൽ സൂചനകളിൽ ഉണ്ട്. ഇതിന് […]

ലോകം കീഴടക്കിയവവരും ചന്ദ്രനിൽ പോയവരും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല , ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാൻ കൊറോണ വൈറസ് ബാധയെ പേടിക്കേണ്ടി വരില്ല ; കൊറോണ വ്യാപിക്കുന്നതിനിടിയിൽ വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് ആകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുമ്പോൾ വിവാദ പരാമർശവുമായി പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത് വന്നിരിക്കുകയാണ്. ലോകം കീഴടക്കിയവരും ചന്ദ്രനിൽ പോയവരുമെല്ലാം കൊറോണ വൈറസിനെ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ്. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാൽ കൊറോണവൈറസ് ബാധയെ പേടിക്കേണ്ടിവരില്ലെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്. ‘വ്രതമെടുത്ത് ആയിരക്കണക്കിന് മൈലുകൾ താണ്ടിയാണ് സഹോദരീ സഹോദരന്മാർ ക്ഷേത്രത്തിൽ പൂജക്കെത്തുന്നത്. ഇത് നമ്മുടെ സംസ്‌കാരവും അസ്തിത്വവുമാണ്. ഇങ്ങനെയാണ് നാം പുരോഗതിയിലേക്ക് മുന്നേറുന്നത്. രാജ്യത്ത് ആയിരങ്ങൾ ക്ഷേത്രങ്ങളിൽ പോയി […]

എനിക്ക് തോന്നുന്ന വിലയ്ക്കു ഞാൻ മാസ്‌ക് വിൽക്കും..! ആരോഗ്യ വകുപ്പിനെയും സർക്കാരിനെയും വെല്ലുവിളിച്ച് നാഗമ്പടത്തെയും പനമ്പാലത്തെയും മെഡിക്കൽ സ്റ്റോർ ജീവനക്കാരും കഞ്ഞിക്കുഴിയിലെ പ്രീയ സ്റ്റോഴ്സും; ശാസ്ത്രി റോഡിലെ സ്റ്റാൻഡേർഡ് സർജിക്കൽസ് കൊള്ളയടിക്കുന്നത് നാട്ടുകാരെ മുഴുവൻ; വില നിരക്കു കുറയ്ക്കാൻ താക്കീതുമായി ഡിവൈഎഫ്‌ഐ

തേർഡ് ഐ ബ്യൂറോ കോട്ടയം: എനിക്കു തോന്നുന്ന വിലയ്ക്കു ഞാൻ മാസ്‌ക് വിൽക്കും, നിങ്ങളാരാണ് ചോദിക്കാൻ..! നാഗമ്പടത്തെയും പനമ്പാലത്തെയും മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാരുടെയും കഞ്ഞിക്കുഴി പ്രിയാ സ്റ്റോഴ്സ് ഉടമയുടേയും ധാർഷ്ട്യവും ധിക്കാരവുമാണ് കൊറോണ വൈറസ് ബാധയെ തുടർന്നു പുറത്തു വന്നിരിക്കുന്നത്. നാഗമ്പടത്തെ ജീവൻ മെഡിക്കൽസും, ആർപ്പൂക്കര പനമ്പാലത്തെ കൊച്ചുവീട്ടിൽ മെഡിക്കൽസും, കഞ്ഞിക്കുഴിയിലെ പ്രിയാ സ്റ്റോഴ്സുമാണ് മാസ്കിന് അമിത വില ഈടാക്കിയിരിക്കുന്നത്. തങ്ങൾക്ക് ശാസ്ത്രി റോഡിലെ സ്റ്റാൻഡേർഡ് സർജിക്കൽസിൽ നിന്നും കൂടിയ വിലയ്ക്കാണ് ഈ വസ്തുക്കൾ ലഭിക്കുന്നതെന്നാണ് ഇവർ നൽകുന്ന മറുപടി. അമിത വില ഈടാക്കിയ […]

കൊറോണ വൈറസ് : 403 ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ്: തൃശൂർ പൂരം , ആറാട്ടുപുഴ പൂരം തീരുമാനം പിന്നീട്

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് ബാധ പടർന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡും. സർക്കാരിന്റെ ജാഗ്രതാനിർദേശം അനുസരിച്ച് ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായി കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. ആചാരപരമായ ചടങ്ങുകൾ മുറ തെറ്റിക്കാതെ നടത്തും.   അടിയന്തര യോഗം ചേർന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ 403 ക്ഷേത്രങ്ങളാണുളളത്. ഇതിൽ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇപ്പോൾ ഉത്സവകാലമാണ്. ഉത്സവത്തിന് പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടുമെന്ന് കണ്ടാണ് ആഘോഷങ്ങൾ […]

മാവോയിസ്റ്റ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയിൽ ; പിടിയിലായത് അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വച്ച്

സ്വന്തം ലേഖകൻ അട്ടപ്പാടി : മാവോയിസ്റ്റ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയിൽ. അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വച്ചാണ് ശ്രീമതി പിടിയിലായത്. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ശ്രീമതി പിടിയിലായത്. കർണാടക ചിക്കമംഗളൂരു സ്വദേശിനിയായ ശ്രീമതി കഴിഞ്ഞ ഒക്ടോബർ അവസാനം മഞ്ചക്കണ്ടിയിൽ നടന്ന പോലീസുമായുള്ള ഏറ്റമുട്ടലിൽ ഉൾപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ ശ്രീമതി കൊല്ലപ്പെട്ടതായാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ മൃതദേഹം ബന്ധുക്കൾ തിരിച്ചറിയാത്തതിനെ തുടർന്ന് അവർ രക്ഷപ്പെട്ടതായി പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. നേരത്തെ തണ്ടർബോൾട്ട് ശ്രീമതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏറെകാലമായി കബനി ദളത്തിനു വേണ്ടി […]

അവധിയുടെ വിവരമറിഞ്ഞ് മടങ്ങുമ്പോൾ കാത്തിരുന്നത് അപകടം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വീട്ടിലേക്ക് മടങ്ങവേ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു ; സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ : ദേശീയപാതയിൽ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപമാണ് സംഭവം. അപകടത്തിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ വിദ്യാർത്ഥികളാണ് മരിച്ചത്. തിരുവമ്പാടി പുന്നക്കൽ തുരുവേലിൽ സാബുവിന്റെ മകൻ അതുൽ സാബു (23), പുന്നക്കൽ പുറഞ്ചിറ സെബാസ്റ്റ്യന്റെ മകൻ ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്. മൃദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കളമശ്ശേരിയിലെ ലിറ്റിൽ ഫ്‌ളവർ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളാണ് ഇവർ. സംസ്ഥാനത്ത് ഒന്നാകെ പടർന്നു പിടിക്കുന്ന കൊറോണയുടെ […]

കണ്ണുള്ളവന്റെ അന്ധത ആരു മാറ്റും : അന്ധയായ സ്ത്രീയിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ ബൈക്കിലെത്തിയാൾ തട്ടിയെടുത്തു

സ്വന്തം ലേഖകൻ പെരുമ്പാവൂർ: അന്ധയായ സ്ത്രീയിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ ബൈക്കിലെത്തിയാൾ തട്ടിയെടുത്തു. വഴിയരികിൽ ലോട്ടറി വിൽപന നടത്തുന്ന ലിസി ജോസിന്റെ ലോട്ടറിയാണ് തട്ടിയെടുത്തത്. പിപി റോഡിൽ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയിലുള്ള റോഡിൽ രാവിലെ എട്ടിനാണ് സംഭവം.   ബൈക്കിലെത്തിയ ഒരാൾ ലിസിയിൽ നിന്ന് നോക്കട്ടെയെന്ന് പറഞ്ഞ് തന്ത്രപൂർവം ടിക്കറ്റുകൾ വാങ്ങി കടന്നു കളയുകയായിരുന്നു. ആരാണ് ടിക്കറ്റുകൾ തട്ടിയെടുത്തതെന്ന് അറിയില്ലെന്ന് ലിസി പറഞ്ഞു.4800 രൂപ വില വരുന്ന 122 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. പുറംമ്പോക്കിൽ താമസിക്കുന്ന ലിസിയുടെ ഏക ജീവിത മാർഗം ലോട്ടറി വിൽപന.   […]

ചിങ്ങവനത്ത് ട്രെയിൻ ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു: നാലു കിലോമീറ്ററോളം ട്രെയിനിന്റെ എൻജിനിൽ കുടുങ്ങിക്കിടന്നത് കുറിച്ചി മലകുന്നം സ്വദേശിയുടെ മൃതദേഹം

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവന്നത്ത് നാലു കിലോമീറ്ററോളം ദൂരം ട്രെയിനിന് മുന്നിൽ കുടുങ്ങിക്കിടന്നത് കുറിച്ചി മലകുന്നം സ്വദേശിയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. കുറിച്ചി മലകുന്നം ജീരകക്കുന്ന് ചേരുകളം ജോസ് മകൻ ലിജോ (29)യാണ് മരിച്ചത് എന്നാണ് തിരിച്ചറിഞ്ഞത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കുറിച്ചി ഭാഗത്ത് വച്ച് യുവാവ് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. ഇയാളെ ഇടിച്ച ശേഷം മൃതദേഹം എൻജിന് മുന്നിൽ കുടുങ്ങിക്കിടന്നു. എൻജിനു മുന്നിലെ കമ്പിയിൽ കോർത്തു മൃതദേഹം കിടന്ന വിവരം ലോക്കോ പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. […]

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾക്കും നിയന്ത്രണം ; പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ കോടതി നടപടികളിലും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടൊപ്പം അത്യാവശ്യ കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന് ജില്ലാ ജഡ്ജി നിർദ്ദേശം നൽകിയിട്ടുണ്ട് . കൂടാതെ പ്രതികളെ ഹാജരാക്കേണ്ടന്ന് ജയിൽ അധികൃതർക്ക് നിർദ്ദേശവും നൽകി.അതാവശ്യ നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കാനാണ് തീരുമാനം. കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ,സിനിമാ തിയേറ്ററുകൾ, തുടങ്ങിയിടങ്ങളിലെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. മദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ […]

കൊറോണയെ തുരത്താൻ അരയും തലയും മുറുക്കി ഇന്ത്യ ; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്കേർപ്പെടുത്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസിനെ തുരത്ത് കർശന നടപടികളുമായി ഇന്ത്യ. വൈറസ് രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഫ്രാൻസ്,ജർമ്മനി,സ്‌പെയ്ൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചവർ ഇതുവരെ ഇന്ത്യയിൽ എത്തിയില്ലെങ്കിൽ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. 2020 മാർച്ച് മൂന്നിനൊ അതിനുമുമ്പോ ജപ്പാനിൻ ദക്ഷിണ കൊറിയ ഇറ്റലി, ഇറാൻ പൗരന്മാർക്ക് അനുവദിച്ച ഇവിസകൾ ഉൾപ്പെടെയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ പ്രവേശിക്കാത്തവരുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്. ലോകമ്പൊടുമുള്ള നൂറിലധികം രാജ്യങ്ങളിൽ കൊറോണ […]