play-sharp-fill

പാലാരിവട്ടം പാലം അഴിമതി : വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പിയ്ക്കും സി.ഐയ്ക്കും സസ്‌പെൻഷൻ

സ്വന്തം ലേഖകൻ   തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ ആദ്യം അന്വേഷണം നടത്തിയ വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി അശോക് കുമാറിനെയും സി.ഐ ഷെറിക്കിനെയും ആഭ്യന്തരവകുപ്പ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.   കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉൾപെടെയുള്ള ആരോപണവിധേയരെ സഹായിക്കുന്ന രീതിയിൽ ഇവർ പ്രവർത്തിച്ചുവെന്ന്? ആരോപണമുയർന്നിരുന്നു. ഇതേതുടർന്ന് ഷെറിക്കിനെ സ്ഥലം മാറ്റിയിരുന്നു. െഷറിക്ക് ഇപ്പോൾ തിരുവനന്തപുരം ഫോർട്ട് സി.ഐ ആണ്. തുടക്കത്തിൽ ഇവർ തയാറാക്കിയ അന്വേഷണ റിപ്പോർട്ടും ആരോപണ നിഴലിലായിരുന്നു.   കേസന്വേഷണത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയെന്ന് ഇതേക്കുറിച്ച് […]

കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധിതർ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ട് ജില്ല കളക്ടർ : സി എം എസ് കോളേജ് ജംഗ്ഷനിലുള്ള എ.എം. ബേക്കറി മുതൽ ഇല്ലിക്കലിൽ മീൻ കട വരെ യാത്ര, തുടർന്ന് റാന്നിയിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 2 വ്യക്തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8 വരെ ഉള്ള ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് ഈ ഫ്‌ലോ ചാർട്ടിൽ വിവരിക്കുന്നത്. രോഗിയുടെ കോഡ് 1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. 2 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ സഞ്ചരിച്ച തിയതിയും സ്ഥലവും […]

മീനടത്ത് കൊറോണ എന്ന് വാട്‌സപ്പിൽ വ്യാജ പ്രചാരണം: ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുക്കും; കർശന നടപടി എന്ന് ജില്ലാ കളക്ടർ

എ.കെ ശ്രീകുമാർ കോട്ടയം: മീനടത്ത് കൊറോണ ബാധസ്ഥിരീകരിച്ചതായി വ്യാജ ഓഡിയോ സന്ദേശം. ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന നിസാർ എന്നയാൾ ആന്നെന്ന് പറഞ്ഞാണ് ഓഡിയോ പ്രചാരണം നടത്തിയിരിക്കുന്നത്. ഓഡിയോ സന്ദേശം ജില്ലാ കളക്ടർക്കും , എഡിഎമ്മിനും , ജില്ലാ മെഡിക്കൽ ഓഫിസർക്കും തേർഡ് ഐ ന്യൂസ് ലൈവ് ഓഡിയോ സന്ദേശം അയച്ചു നൽകി. ഇതേ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ആരോഗ്യവകുപ്പിന് നിർദേശം നൽകി.   തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. […]

കൊറോണയ്ക്കു പുറമെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടരുന്നു: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്നു. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്കലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജു നിയമസഭയെ അറിയിക്കുകയായിരുന്നു. പാലത്തിങ്കലിൽ വീടിനോട് ചേർന്ന് നടത്തുന്ന ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു.   ഇവയുടെയും പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തിയ പക്ഷിയുടെയും സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനക്ക് അയച്ചിരുന്നു. മൂന്ന് സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ടെണ്ണവും പോസിറ്റീവ് ആണ് ഫലം. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ […]

മലപ്പുറത്ത് 12വയസുകാരിയെ കടത്തി കൊണ്ട് വന്ന് പീഡിപ്പിച്ച സംഭവം: ദമ്പതികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടക്കൽ: അസം സ്വദേശിയായ 12വയസുകാരിയെ നാടുകാണിക്കാനെന്ന പേരിൽ കടത്തി കൊണ്ട് വന്ന് മലപ്പുറത്ത് എത്തിച്ചു പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ . അസം റുബായ് കാവൻ സ്വദേശികളായ ബദ്‌റുൽ അമീൻ(36), ഭാര്യ മജീദ ഖാത്തൂൻ(36), കുട്ടിയെ പീഡിപ്പിച്ച ക്വാർട്ടേഴ്‌സ് ഉടമ എടരിക്കോട് കഴുങ്ങിൽ മുഹമ്മദ് അലി (56) എന്നിവരേയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നതും അറസ്റ്റിലെത്തിയതും. അതേസമയം, തന്നെ പീഡിപ്പിച്ച […]

അവധി നൽകിയത് വിനോദയാത്ര പോകാനോ കറങ്ങി നടക്കാനോ അല്ല: വിദ്യാർഥികൾക്ക് താക്കീത് നൽകി കളക്ടർ പി.ബി. നൂഹ്

സ്വന്തം ലേഖകൻ പത്തനംതിട്ട:സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലങ്ങൾക്ക് അവധി നൽകിയതതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്. വിദ്യാർഥികൾക്ക് അവധി നൽകിയിരിക്കുന്നത് വിനോദയാത്ര പോകാനോ, കറങ്ങി നടക്കാനോ അല്ല . ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കാനാണ് അവധി നൽകിയിരിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി. സംഭവങ്ങളുടെ ഗൗരവും ണനസിലാക്കി എല്ലാവരും സഹകരിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് 14 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

നടൻ തിലകന്റെ മകൻ ഷാജി തിലകൻ  അന്തരിച്ചു

സ്വന്തം ലേഖകൻ   കൊച്ചി: അന്തരിച്ച നടൻ തിലകന്റെ മകനും സീരിയൽ താരവുമായിരുന്ന ഷാജി തിലകൻ (55) അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രയിൽ ചികിത്സയിലായിരുന്നു. ചാലക്കുടി എലിഞ്ഞപ്ര കടുങ്ങാടയായിരുന്നു താമസം. 1998-ൽ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായിരുന്നു. മാതാവ് ശാന്ത. നടൻ ഷമ്മി തിലകൻ, ഡബിംഗ് ആർട്ടിസ്റ്റും നടനുമായ ഷോബി തിലകൻ, സോണിയ തിലകൻ, ഷിബു തിലകൻ, സോഫിയ തിലകൻ എന്നിവർ സഹോദരങ്ങളാണ്.

പ്രവാസികൾ ശത്രുക്കളല്ല; മതമേലധ്യക്ഷൻമാർക്ക് നന്ദി; പരിശോധനാഫലങ്ങൾ നെഗറ്റീവാകുന്നത് ആശ്വാസകരം;  രോഗം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കെ.കെ.ശൈലജ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികളെ സർക്കാർ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചുവരുന്നവർ കൃത്യമായ വിവരങ്ങൾ നൽകണം. ആരോഗ്യവകുപ്പിനെ കാര്യങ്ങൾ അറിയിക്കണം. കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഗൗരവം മലയാളികൾ ഉൾക്കൊള്ളണം.വളരെ നേരത്തേ മുൻകരുതലുകൾ എടുത്തതു ഗുണകരമായിയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാൽ രോഗം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേ കർശന നടപടിയെടുക്കും. പരിശോധനാഫലങ്ങൾ നെഗറ്റീവാകുന്നത് ആശ്വാസകരമാണ്. എന്നാൽ വിശ്രമിക്കാറായിട്ടില്ല. നിർദേശങ്ങൾ പൂർണമായി പാലിക്കുന്നതിന് മതമേലധ്യക്ഷൻമാർക്ക് നന്ദിയുണ്ടെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.   സംസ്ഥാനത്ത് നിലവിൽ 14 പേർക്കാണ് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത്. 110 രാജ്യങ്ങളിൽ കോവിഡ്-19 രോഗം […]

ഹോളിവുഡ് സൂപ്പർതാരം ടോം ഹാങ്ക്‌സിനും ഭാര്യ റിതക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു: പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം ട്വിറ്ററിൽ കുറിച്ചു

സ്വന്തം ലേഖകൻ സിഡ്‌നി: ഹോളിവുഡ് സൂപ്പർതാരം ടോം ഹാങ്ക്‌സിനും ഭാര്യ റിതക്കും കൊറോണ വൈറസ്(കോവിഡ് 19) സ്ഥിരീകരിച്ചു. നിലവിൽ ഓസ്‌ട്രേലിയയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇരുവരും. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.   ‘ഞാനും റിതയും ആസ്‌ട്രേലിയയിലായിരുന്നു. ജലദോഷവും ശരീരവേദനയും ചെറിയ പനിയും കാരണം ഞങ്ങൾ രണ്ട് പേരും ക്ഷീണിതരായിരുന്നു. കാര്യങ്ങൾ ശരിയായ രീതിയിൽ പോവേണ്ടതുകൊണ്ട് കൊറോണ വൈറസ്? ബാധയുണ്ടോ എന്നറിയാനായി ടെസ്റ്റ് ചെയ്തു. ഫലം വന്നപ്പോൾ പോസിറ്റീവാണ്’. -എന്ന കുറിപ്പോടെ ഗ്ലൗസിന്റെ ചിത്രമടക്കമാണ് ഹാങ്ക്‌സ് […]

കൊച്ചുമകൻ്റെ ഭാര്യയുടെ കയ്യിൽ നിന്നും ചായ വാങ്ങിക്കുടിച്ചു: കണ്ടു നിന്ന മകൻ അമ്മയെ തിന്നർ ഒഴിച്ച് തീ കൊളുത്തി; ക്രൂരത കാട്ടിയത് അമ്മയുടെ വായിൽ ടോർച്ച് കുത്തിക്കയറ്റിയതിന് ജയിലിൽ കഴിഞ്ഞ മകൻ

സ്വന്തം ലേഖകൻ തൃശൂർ: മകന്റെ സമ്മതമില്ലാതെ കൊച്ചുമകന്റെ ഭാര്യയുടെ കൈയ്യിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് വയോധികയായ അമ്മയെ മകൻ തിന്നർ ഒഴിച്ച് തീ കൊളുത്തി. മാനിനക്കുന്ന് താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ഗുരുജി നഗറിൽ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനാണ് (85) പൊള്ളലേറ്റത്.   70 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ തടഞ്ഞു വച്ച മകൻ ഉണ്ണിക്കൃഷ്ണനെ (ഉണ്ണിമോൻ -60) ബലപ്രയോഗത്തിലൂടെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 8.30നാണ് സംഭവം. വള്ളിയമ്മുവിനെ ഉണ്ണിക്കൃഷ്ണൻ മുൻപും പല […]