play-sharp-fill

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവ ഡോക്ടർ മരിച്ച സംഭവം ; ലോറി ഡ്രൈവർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ താമരശ്ശേരി: ടിപ്പർ ലോറിയിടിച്ച് യുവ ഡോക്ടർ മരിച്ച സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർ പോലീസ് പിടിയിൽ. ഉണ്ണികുളം സ്വദേശിയായ ബനീഷിനെയാണ് പൊലീസ് പിടികൂടിയത്. കൂടത്തായി പാലത്തിന് സമീപം വെള്ളിയാഴ്ചയാണ് ടിപ്പറിടിച്ച് ബൈക്ക് യാത്രികനായ യുവ ഡോക്ടർ മരിച്ചത്. മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ ഹൗസ് സർജൻ ഹോസ്ദുർഗ് കുഷാൽനഗർ ലക്ഷ്മീഹൗസിൽ വി വി സുബാഷ് കുമാർ (26) മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അതേസമയം സംഭവത്തിൽ താമരശ്ശേരി പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സുബാഷ് കുമാറിന്റെ ജ്യേഷ്ഠ സഹോദരൻ ഡോ. സുശോബ് കുമാർ […]

കുത്തനെ ഇടിഞ്ഞു സ്വർണവില : ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപ

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പമാണ് സ്വർണവിലയിലും സാരമായ മാറ്റം വന്നിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ പവന് 1200 രൂപയാണ് ഇന്ന്് രാവിലെ കുറഞ്ഞത്. ഇതോടെ പവന്റെ വില 30,600 രൂപയിലെത്തി. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയായി. നാലുദിവസം കൊണ്ട് 1720 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. മാർച്ച് ഒമ്പതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയിൽ സ്വർണ്ണ വിലയെത്തിയിരുന്നു. ഇത് ഉപഭോക്താക്കളെയും ആശങ്കപ്പെടുത്തിയിരുന്നു.

ടി.പി വധക്കേസ് പ്രതി സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം: മൂന്നു മാസത്തേക്കാണ് ജാമ്യം അനുദവിച്ചത്

സ്വന്തം ലേഖകൻ കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയും സി.പി.എം നേതാവുമായ പി.കെ. കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു മാസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച ആകുമ്പോൾ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം.   ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭിക്കേണ്ടതുണ്ടെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടു. കോടതി നിയോഗിച്ച മെഡിക്കൽ ബോർഡ് കുഞ്ഞനന്തന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതും കോടതി പരിഗണിച്ചാണ് ജാമ്യം […]

ഞങ്ങളുടെ അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് ആൻവി മോൾ ; കാൻസർ രോഗിയായ ഒന്നരവയസുകാരിക്ക് സഹായമഭ്യർത്ഥിച്ച് നന്ദു മഹാദേവ

സ്വന്തം ലേഖകൻ കൊച്ചി : ശരീരം കാർന്നു തിന്നുന്ന കാൻസറിനെ മനോധൈര്യം കൊണ്ട് നേരിടുന്ന വ്യക്തിയാണ് നന്ദു മഹാദേവ. നന്ദു ഫെയസ്ബുക്കിൽ പങ്കു വയ്ക്കുന്ന കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഒന്നരവയസുകാരി ആൻവിമോൾക്ക് സഹായമഭ്യർത്ഥിച്ചുള്ള നന്ദുവിന്റെ ഒരു പോസ്റ്റ് ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. കണ്ണിൽ കാൻസർ ബാധിച്ച ആൻവിമോളുടെ ചികിത്സയ്ക്കായി അടിയന്തരമായി അഞ്ച് ലക്ഷം രൂപ ചെലവ് വരും. ആൻവി മോളുടെ ചികിത്സയ്ക്ക് സഹായമർഭ്യർത്ഥിച്ചാണ് ഇത്തവണ ഫെയ്‌സ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്. നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഞങ്ങളുടെ […]

കോഴിക്കോട് കൊറോണ ബാധിതൻ എത്തിയത് സ്പൈസ്ജെറ്റിൽ: അന്ന് രാത്രി രാമനാട്ടുകരയിലെ മലബാർ ഹോട്ടലിലെ നിന്നും ഭക്ഷണം: ഈ സമയത്ത് ഹോട്ടലിലുള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം

സ്വന്തം ലേഖകൻ കോഴിക്കോട്: കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലെ വ്യക്തി കഴിഞ്ഞ മാർച്ച് 5 ന് ദുബായിൽ നിന്നും SG54 സ്പൈസ്ജെറ്റ് വിമാനത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ. ഇയാൾ അന്ന് രാത്രി 9.30 നും 10.30 നും ഇടയിൽ രാമനാട്ടുകരിയിലെ മലബാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. ഈ സമയത്ത് ഹോട്ടലിലുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കൺട്രോൾ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് കോഴിക്കോട് കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാമനാട്ടുകര മുൻസിപ്പാലിറ്റി […]

കണ്ണിൽ ചോരയില്ലാത്ത മാസ്‌ക് വിൽപ്പന: ടിബി റോഡിലെ കൈരളി മെഡിക്കൽസിന്റെ കൊള്ള അവസാനിക്കുന്നില്ല; ഇവിടെ 30 രൂപയാണ് വേണമെങ്കിൽ വാങ്ങിയാൽ മതിയെന്ന് ധാർഷ്ട്യം

തേർഡ് ഐ ബ്യൂറോ കോട്ടയം: അഞ്ചു രൂപയുടെ മാസ്‌ക് 30 രൂപയ്ക്കു വിറ്റ ടിബി റോഡിലെ കൈരളി മെഡിക്കൽസിലനെതിരെ കൂടുതൽ പരാതി. രണ്ടു ദിവസം മുൻപ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കൈരളി മെഡിക്കൽസ് 30 രൂപയ്ക്കാണ് മാസ്‌ക് വിൽക്കുന്നത് എന്നു കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യ വകുപ്പും – പൊലീസും ഇവിടെ പരിശോധനയും നടത്തിയിരുന്നു.   എന്നാൽ, ഇത്തരത്തിൽ പരിശോധന നടത്തിയിട്ടു പോലും ഇവർ വിലകുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ യുവാവ് മാസ്‌കിന്റെ വില ചോദിച്ചിരുന്നു. […]

കൊച്ചിയിൽ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ചു ; ഇയാളുമായി സമ്പർക്കം പുലർത്തിയ 27 പേരുടെ പട്ടിക തയ്യാറാക്കി ; ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ, ടാക്‌സി ഡ്രൈവർ ഉൾപ്പെടെയുള്ളവർ പട്ടികയിൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി സമ്പർക്കം പുലർത്തിയ 23 പേരുടെ പട്ടിക തയ്യാറാക്കി. എന്നാൽ പട്ടികയിലുള്ള എത്ര പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റണമെന്ന കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനമെടുത്തേക്കും. ഏഴാം തീയതിയാണ് മൂന്നു വയസുകാരനും അച്ഛനമ്മമാരും ഇറ്റലിയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യൂണിവേഴ്‌സൽ സ്‌ക്രീനിങ് സംവിധാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിക്ക് പനിയുണ്ടെന്ന് മനസിലായത്. ഉടൻ തന്നെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസിലാണ് കുട്ടിയെ കളമശ്ശേരി […]

ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു: അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പി.ടി തോമസ് എം.എൽ.എ : ഇറ്റലിയിൽ നിന്ന് വരുന്നരെ നിരീക്ഷിക്കണമെന്ന് കേന്ദ്രം നിർദേശം നൽകിയ തീയതി മന്ത്രി മാറ്റി പറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടി ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ഇറ്റലിയിൽ നിന്ന് വരുന്നരെ നിരീക്ഷിക്കണമെന്ന് കാട്ടി മാർച്ച് മൂന്നിനാണ് കേന്ദ്രം നോട്ടീസ് നൽകിയതെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഫെബ്രുവരി 26ന് കേന്ദ്രം നിർദേശം നൽകിയിരുന്നെന്ന് കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. പി.ടി തോമസാണ് ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.   സംസ്ഥാനത്ത് കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി. ഏപ്രിൽ എട്ടുവരെ നടത്തേണ്ടിയിരുന്ന […]

കൊറോണക്കാലത്ത് പ്രതിരോധമാർഗങ്ങൾ സജീവമാക്കി കേരളം: ബാക്ക് ട്രാക്കിങ്ങുമായി കേരളം സജീവമാകുമ്പോൾ, വീഴ്ച വരുത്തിയ കർണ്ണാടകത്തിൽ ആദ്യ മരണം; രോഗാവസ്ഥ കുറയുന്ന കേരളം പ്രതിരോധത്തിൽ മുന്നേറുന്നു

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് പ്രതിരോധമാർഗങ്ങൾ സജീവമാക്കി കേരളം ഒറ്റക്കെട്ടായി മുന്നേറുമ്പോൾ, പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തിയ കർണ്ണാടകയിൽ രാജ്യത്തെ ആദ്യ മരണം. സംസ്ഥാനത്ത് മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചെങ്കിലും ആശങ്കകൾക്കു കാരണമെന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. രോഗം നിയന്ത്രണ വിധേയമായതായി തന്നെയാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരമെന്നാണ് സൂചന. ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽനിന്നെത്തിയ തൃശ്ശൂർ സ്വദേശിക്കുമാ്ണ് പുതുതായി കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽനിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ രോഗമുണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇയാളുടെ സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ച് […]

സഹായിക്കുവാൻ ആരുമില്ലെന്ന സങ്കടം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട: നിങ്ങളുടെ വാതിൽപ്പടിക്കൽ പരാതി സ്വീകരിക്കാൻ ഇനി ഷെൽട്ടർ വാഹനങ്ങളുമായി കേരള വനിതാ പൊലീസ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ സാധിക്കാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ഇനി മുതൽ വീടിന് സമീപമെത്തുന്ന ഷെൽട്ടർ വാഹനങ്ങളിൽ പരാതി നൽകാം. പരസഹായമില്ലാതെ യാത്രചെയ്യാൻ കഴിയാത്തവർ, അസുഖബാധിതർ, വീട്ടിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത ജീവിതസാഹചര്യമുള്ളവർ, കുട്ടികൾ എന്നിവർക്കുവേണ്ടിയാണ് പുതിയ പദ്ധതി. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ ഒരു വനിതാ പൊലീസ് ഓഫിസറും രണ്ടു വനിതാ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആഴ്ചയിൽ ആറുദിവസം തെരഞ്ഞെടുത്ത സ്ഥലങ്ങളിലെത്തി പരാതി സ്വീകരിക്കുക.   2020 സ്ത്രീസുരക്ഷാ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് […]