play-sharp-fill

കോവിഡ് പ്രതിരോധം: കോട്ടയം മാർക്കറ്റിൽ വീണ്ടും കർശന നിയന്ത്രണം; വഴികൾ കെട്ടി അടച്ചു; ലോറികൾക്കു പ്രവേശനം എംജി റോഡ് വഴി മാത്രം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഒരു തവണ വന്നു കണ്ടു മടങ്ങിയ കോവിഡിന്റെ മറവിൽ കോട്ടയം മാർക്കറ്റിൽ വ്യാപാരികൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റിലേയ്‌ക്കെത്തുന്ന ലോറി ഡ്രൈവർമാരിൽ നിന്നും രോഗം പടരുന്നില്ലെന്ന് ഉറപ്പാക്കാനായാണ് പൊലീസ് നിർദേശം അനുസരിച്ച് മാർക്കറ്റിലേയ്ക്കുള്ള മറ്റു വഴികൾ കെട്ടി അടച്ചത്. ഏപ്രിൽ 20 ന് കോട്ടയം ഗ്രീൻ സോണിലേയ്ക്കു മാറുമെന്നു ഉറപ്പായ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിൽ നിന്നും പഴങ്ങളുമായി എത്തിയ ലോറിയിലെ ഡ്രൈവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതും കോട്ടയം മാർക്ക് ഒരാഴ്ചയോളം അടച്ചിടേണ്ടി വന്നതും. ഈ സാഹചര്യത്തിലാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ […]

സർക്കാരിന്റെ ഔദ്യോഗിക പാസില്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ കോട്ടയം ജില്ലയിൽ എത്തിച്ച് സ്വകാര്യ ബസ്: രോഗമുണ്ടോ എന്ന പരിശോധന പോലും പൂർത്തിയാക്കാതെ ആളുകളെ നടുറോഡിൽ ഇറക്കി വിട്ടു; വിവരം പുറത്തറിഞ്ഞത് നടുറോഡിൽ കുടുങ്ങിയവർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: സർക്കാരിന്റെ ഔദ്യോഗിക പാസില്ലാതെ, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ബംഗളൂരുവിൽ നിന്നും സ്വകാര്യ ബസ് കോട്ടയത്ത് എത്തി യാത്രക്കാരെ ഇറക്കിയത് വിവാദത്തിൽ. ബംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ മലയാളികളെ നടു റോഡിൽ ഇറക്കിവിട്ട സംഭവത്തിൽ യാത്രക്കാരെ ദുരിതത്തിലാക്കി , നാട്ടുകാരെ ഭയപ്പെട്ടുത്തിയ സ്വകാര്യ ബസിനെതിരെ പൊലീസ് കേസെടുത്തു. കെ.എൽ 56 എച്ച് 3232 ചുള്ളൻ എന്ന സ്വകാര്യ ബസിനെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരെ റോഡിലിറക്കിയ ശേഷം പിറവം വരെ എത്തിയ ബസ് തിരികെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ നിർദേശം […]

സംസ്ഥാനത്ത് 16 പേർക്കു കോവിഡ് സ്ഥിരീകരിച്ചു: സ്ഥിതി അതീവ ഗുരുതരമെന്നു മുഖ്യമന്ത്രി; രോഗം ബാധിച്ചവരിൽ ഏറെയും കേരളത്തിനു പുറത്തു നിന്നും എത്തിയവർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേർക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. വയനാട് അഞ്ച് മലപ്പുറം നാല് ആലപ്പുഴ കോഴിക്കോട് രണ്ട് കൊല്ലം പാലക്കാട് കാസർകോട് ഒന്ന് വീതം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരിൽ ഏഴു പേർ വിദേശത്തു നിന്നും എത്തിയവരാണ്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ നാലു പേർക്കും മുംബൈയിൽ നിന്നും എത്തിയ രണ്ടു പേർക്കും രോഗം പോസിറ്റീവാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്നു പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 80 പേർ […]

കൊറോണയെ പ്രതിരോധിച്ച കേരളത്തിന് വീണ്ടും വെല്ലുവിളി: പ്രത്യേക ട്രെയിനിൽ എത്തിയവരിൽ ആറു പേർക്ക് രോഗ ലക്ഷണം; അതീവ ജാഗ്രത

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയുടെ ആദ്യ രണ്ട് ഘട്ടങ്ങളെയും ശക്തമായി പ്രതിരോധിച്ച കേരളത്തിന് വെല്ലുവിളിയായി മൂന്നാം ഘട്ടം. വിദേശത്ത് നിന്നും , മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികൾ വെല്ലുവിളി നേരിടുകയാണ്. ഓരോ ദിവസവും രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഇതിനിടെയാണ്  പ്രത്യേക സര്‍വ്വീസ് നടത്തുന്ന ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തിയത്. ഈ ട്രെയിനിൽ കോഴിക്കോട് ഇറങ്ങിയ ആറുപേര്‍ക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, […]

ശബരിമലയിലെ വിവാദ നായിക രഹ്ന ഫാത്തിമയെ കുടുക്കിയത് ബി ജെ പി നേതാവ് രാധാകൃഷ്ണ മേനോൻ: ബിജെപി ഉപേക്ഷിച്ചിട്ടും രഹനയ്ക്കെതിരെ പോരാട്ടം തുടർന്ന് മേനോൻ

സ്വന്തം ലേഖകൻ കോട്ടയം : ശബരിമലയിലെ വിവാദ നായിക രഹ്ന ഫാത്തിമയെ കുടുക്കിയത് ബി ജെ പി നേതാവ് ബി.രാധാകൃഷ്ണമേനോൻ. ശബരിമല ആചാര ലംഘനത്തിനും സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയതിനും ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തതും രഹ്ന അറസ്റ്റിൽ ആകുന്നതും. മറ്റുള്ള ബി ജെ പി നേതാക്കൾ എല്ലാം രഹ്നയുടെ കേസ് ഉപേക്ഷിച്ചെങ്കിലും മേനോൻ കേസ് വിടാൻ തയ്യാറായിരുന്നില്ല. രഹ്നയെ അകത്താക്കിയ ശേഷവും മേനോൻ പോരാട്ടം തുടരുകയായിരുന്നു. ബി എസ് എൻ എല്ലിന് പരാതി നൽകിയ മേനോൻ ഇവർക്കെതിരെ തുടർച്ചയായ […]

മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ മുങ്ങി മരിച്ച ഗൗതമിന്റെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും

തേർഡ് ഐ ബ്യൂറോ പാറമ്പുഴ: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ തൂക്ക്പാലത്തിനു ചുവട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനായി ബന്ധുക്കൾക്കു വിട്ടു നൽകും. പുതുപ്പള്ളി കാലായിപ്പറമ്പിൽ കെ.വി ലൈവിയുടെ മകൻ ഗൗതം ലൈവി (22)യാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൂവൻതുരുത്തിലെ വീട്ടുവ ളപ്പിൽ നടക്കും. മാതാവ് മഞ്ജു ലൈവി നാഗമ്പടം കൊണ്ടാട് കുടുംബാംഗം. സഹോദരി – ദേവി പ്രിയ ( വിദ്യാർത്ഥി , അമൃത ഹൈസ്‌കൂൾ മൂലവട്ടം) അച്ഛന്റെ പാഴ്‌സൽ സർവീസ് സ്ഥാപനത്തിൽ […]

കോവിഡെന്നു സംശയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച അതിഥി തൊഴിലാളി മരിച്ചു; മൃതദേഹം വിട്ടു കൊടുക്കുക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോവിഡ് എന്നു സംശയിച്ചു അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച അതിഥി തൊഴിലാളി മരിച്ചു. പത്തനംതിട്ട ഇലന്തൂരിൽ നിന്നും പിനിയും അസ്വസ്ഥതയും ബാധിച്ച് എത്തിച്ച അതിഥി തൊഴിലാളിയാണ് വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പത്തനംതിട്ട ഇലന്തൂരിലെ ഇന്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായ ബീഹാർ സ്വദേശി ശിവപൂജൻ (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾക്കു പനിയും ചുമയു ബാധിച്ചതിനെ തുടർന്ന് കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ സ്രവ പരിശോധനയ്ക്ക് സാംബിൾ ശേഖരിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇയാൾ […]

ഉഴവൂര്‍ ഹോട്ട്സ്പോട്ട്; ജില്ലയില്‍ കണ്ടെയന്‍മെന്‍റ് സോണുകളില്ല

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. വിദേശത്തു നിന്നും ഇവിടെയെത്തിയ യുവതിക്കും കുട്ടിക്കും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. റെഡ് സോണായ ജില്ലയില്‍ പൊതുവേ നിലവിലുള്ള നിയന്ത്രണങ്ങളായിരിക്കും ഇവിടെയും ബാധകമാകുക. ജില്ലയില്‍ നിലവിലുണ്ടായിരുന്ന കണ്ടെയന്‍റ്മെന്‍റ് സോണുകള്‍ ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്.

തടവുകാർ മാസ്‌കും സാനിറ്റൈസറും ഒരുക്കി; ജില്ലാ ജയിലിന് കിട്ടിയത് ഒരു ലക്ഷത്തോളം രൂപ

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിരോധത്തിനായി തടവുകാർ തയ്യാറാക്കിയ മാസ്‌കുകളും സാനിറ്റൈസറും വിറ്റയിനത്തിൽ കോട്ടയം ജില്ലാ ജയിലിന് ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിൻറെ നിർദേശപ്രകാരം മാർച്ച് മാസത്തിൽതന്നെ പ്രതിരോധ സാമഗ്രികളുടെ നിർമാണം ഇവിടെ ആരംഭിച്ചിരുന്നു. തയ്യൽ ജോലിയിൽ താത്പര്യമുള്ള ഏഴു തടവുകാരാണ് മാസ്‌കുകൾ ഒരുക്കുന്നത്. ഇതിൽ രണ്ടു പേർ വനിതകളാണ്. തയ്യൽ അറിയാവുന്ന സഹതടവുകാർ ഇവരെ പരിശീലിപ്പിച്ചു. പ്രതിദിനം നാനൂറോളം മാസ്‌കുകൾ ഇവർ തയ്യാറാക്കും. രണ്ടു പാളികളുള്ള കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക് ഒന്നിന് പത്തു […]

എലിപ്പനിയ്ക്കും ഡെങ്കിപ്പനിയ്ക്കുമെതിരെ ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും

തേർഡ് ഐ ബ്യൂറോ കോട്ടയം: കോവിഡ് -19 പ്രതിരോധം തുടരുന്നതിനൊപ്പം ജില്ലയിൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് നിർദേശിച്ചു. ഇതിനോടകം ചില കേന്ദ്രങ്ങളിൽ രണ്ടു രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ കൊതുകുകൾ പെരുകുന്നത് ഒഴിവാക്കിയില്ലെങ്കിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ, ടയറുകൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. റബർ തോട്ടങ്ങളിൽ ചിരട്ടകൾ കമിഴ്ത്തി സൂക്ഷിക്കണം. ലോക് […]