play-sharp-fill

കുപ്പിയ്ക്കുള്ള ആപ്പിറക്കും മുൻപ് ‘വ്യാജൻ’ വിപണിയിൽ സജീവം: ബിവറേജസിനു വേണ്ടി സർക്കാർ ആപ്പിനെപ്പറ്റി ചിന്തിക്കും മുൻപ് വ്യാജനിറക്കി തട്ടിപ്പുകാർ; കുപ്പിയുടെ ആപ്പിൽ കുടുങ്ങി കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക: ബിവറേജസിന്റെ ആപ്പിനെപ്പറ്റിയുള്ള വിശദ വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

എ.കെ ശ്രീകുമാർ കോട്ടയം: കുപ്പിയ്ക്കും ക്യൂവിനുമുള്ള ആപ്പിനെപ്പറ്റി സംസ്ഥാന സർക്കാർ ചർച്ച നടത്തിത്തുടങ്ങിയതേയുള്ളൂ. സർക്കാർ ആപ്പിറക്കും മുൻപ് ആപ്പിന്റെ വ്യാജനെ കളത്തിലിറക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പനയ്ക്കുള്ള ആപ്പെന്ന പേരിലാണ് ശനിയാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ലിങ്ക് പറക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലിങ്ക് ഇങ്ങനെ – *എത്തി പോയി ആപ്പ് – BEVCO online app* https://play.google.com/store/apps/details?id=com.app.drink.app https://play.google.com/store/apps/details?id=com.app.drink.app കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ മദ്യവിൽപ്പനയ്ക്കായി ക്യൂ സംവിധാനം ഏർപ്പെടുത്തുന്നതിനായി ആപ്ലിക്കേഷന് അപേക്ഷ ക്ഷണിച്ചത്. സ്റ്റാർട്ട്അപ്പ് കമ്പനികളിൽ […]

ജീപ്പും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് മുളന്തുരുത്തിയിൽ രണ്ടു പേർ മരിച്ചു; മരിച്ചത് കടുത്തുരുത്തി സ്വദേശികൾ; വൈക്കം സ്വദേശികളായ മൂന്നു പേർക്കു പരിക്കേറ്റു

തേർഡ് ഐ ബ്യൂറോ മുളന്തുരുത്തി: മുളന്തുരുത്തിയിൽ ജീപ്പും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് കടുത്തുരുത്തി സ്വദേശികളായ രണ്ടു പേർ മരിച്ചു. കടുത്തുരുത്തി ഇരവിമംഗലം കല്ലിരിക്കിൻ കാലായിൽ കെ.സി ബാബു (56), വെള്ളാശേരി കരിയത്ര സുന്ദരേശ് മണി (34) എന്നിവരാണ് മുളന്തുരുത്തിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇതുവരും ടാറിംങ് തൊഴിലാളികളാണ്. അരയൻകാവ് ചാലയ്ക്കപ്പാറയക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ശനിയാഴ്ച രാവിലെ ടാറിംങ് ജോലികൾക്കായി യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടത്. പച്ചക്കറി കയറ്റിവന്നലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച രാവിലെ 6.50 ഓടെയാണ് അപകടം ഉണ്ടായത്. […]

കൊറോണയെ മറികടക്കാൻ എല്ലാം സ്വകാര്യ മേഖലയ്ക്ക്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ ആണവോർജവും കൽക്കരിയും അടക്കമുള്ള മേഖലകൾ സ്വകാര്യ വത്കരിച്ച് കേന്ദ്രധനമന്ത്രിയുടെ പ്രഖ്യാപനം

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രതിരോധത്തിലും, ബഹിരാകാശത്തിലും അണ്വായുധം കൽക്കരി മേഖലകളിൽ എല്ലാം സ്വകാര്യ നിക്ഷേപത്തിനുള്ള സാധ്യത തുറന്നിട്ട് കേന്ദ്ര ധനമന്ത്രിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപനം. കോവിഡ് പാക്കേജിന്റെ നാലാംഘട്ടത്തിലാണ് സമസ്ത മേഖലയിലും സ്വകാര്യ വത്കരണ സാധ്യത തുറന്നിട്ടുള്ള പ്രഖ്യാപനം ധനമന്ത്രി നടത്തിയിരിക്കുന്നത്. ആദ്യ മൂന്നു ഘട്ടങ്ങളിലും സാധാരണക്കാരെ കരുതുന്ന പ്രഖ്യാപനം നടത്തിയ ധനമന്ത്രി നാലാം ഘട്ടത്തിൽ സ്വകാര്യ വത്കരണം എന്ന തുറുപ്പു ചീട്ട് തന്നെ പുറത്തെടുക്കുകയായിരുന്നു. 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് നാലാം ഘട്ടം വിശദീകരിച്ച കേന്ദ്ര ധനമന്ത്രി നിർമ്മല […]

സംസ്ഥാനത്ത് അതീവ ജാഗ്രത: 11 പേർക്കു കോവിഡ്: എല്ലാവരും കേരളത്തിന് പുറത്ത് നിന്ന് എത്തിയവർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ […]

കോവിഡിൽ മരിച്ചത് 134 മലയാളികൾ..! കേരളത്തിൽ മരണ സംംഖ്യ കുറയുമ്പോഴും ലോകത്ത് പലയിടങ്ങളിലും മലയാളി സഹോദരങ്ങൾ മരിച്ചു വീഴുന്നു; ഞെട്ടലിൽ വിദേശത്തെ മലയാളികൾ; വിദേശത്ത് മരിച്ചവരിൽ കൂടുതലും കോട്ടയം ജില്ലക്കാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: കോവിഡിൽ വിറച്ച് ലോകം നിൽക്കുമ്പോൾ നമ്മൾ സുരക്ഷിതരാണ് എന്ന ആശ്വാസത്തിലാണ് മലയാളികൾ. എന്നാൽ, ലോകത്ത് എവിടെച്ചെന്നാലും മലയാളികൾ ഉണ്ട് എന്ന തിരിച്ചറിവ് കേരളത്തിനു നൽകുന്നത് വലിയ ഭീതിയാണ്. കേരളത്തിനു പുറത്ത് ഇതുവരെ മരിച്ചത് 134 മലയാളികളാണ്. എല്ലാവരും മരിച്ചത് കോവിഡ് 19 ബാധിച്ചാണ് എന്നതാണ് ഏറെ വേദനാജനകം..! വിദേശത്ത് മരിച്ച മലയാളികളിൽ കൂടുതൽ പേർ കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം ജില്ലയിൽ നിന്നുള്ള 19 പേരാണ് വിവിധ വിദേശ രാജ്യങ്ങളിൽ മരിച്ചത്. തൊട്ടുപിറകെ തൃശൂരിൽ നിന്നുള്ള 18 പേരും […]

ജില്ലയിലെ ഷാപ്പുകളിൽ എത്തിയത് പേരിനു മാത്രം കള്ള്: മൂന്നാം ദിവസവും ആവശ്യത്തിന് കള്ളെത്തിയില്ല; ജില്ലയിലെ ഷാപ്പുകൾക്കു മുന്നിൽ സാമൂഹിക അകലം പൊളിച്ച് നിരനീളുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: ഷാപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി മൂന്നു ദിവസം കഴിഞ്ഞിട്ടും ആവശ്യത്തിന് കള്ളെത്തിയിട്ടില്ല. ജില്ലയിലെ മിക്ക ഷാപ്പുകൾക്കും കള്ളെത്തുന്നത് പാലക്കാട്ട് നിന്നാണ്. ഇവിടെയുള്ള ചെത്തുകാരിൽ പലരും പാലക്കാട്ടെ ഷാപ്പുകളിലേയ്ക്കു പോയിട്ടു പോലുമില്ല. ഈ സാഹചര്യത്തിൽ ഇവിടെയുള്ള കള്ള് ചെത്ത് ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോൾ ജില്ലയിൽ ആവശ്യത്തിന് കള്ള് ലഭിക്കാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോട്ടയം നഗരത്തിലെ ഷാപ്പുകൾക്കു മുന്നിൽ പോലും ശനിയാഴ്ച വലിയ ക്യൂവാണ് അനുഭവപ്പെട്ടത്. രാവിലെ ചുരുങ്ങിയ അളവിൽ കള്ള് ജില്ലയിലെ ഷാപ്പുകളിൽ എത്തുന്നുണ്ട്. എന്നാൽ, […]

കുപ്പിക്കുള്ള ആപ്പ് തയ്യാർ ..! ട്രയൽ റൺ ചൊവ്വാഴ്ച; വ്യാഴം മുതൽ സംസ്ഥാനത്ത് മദ്യശാലകൾ തുറക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുപ്പിക്കുള്ള അപ്പ് തയ്യാർ , ഇനി ബാക്കി ചൊവ്വാഴ്ചത്തെ  ട്രയൽ റൺ മാത്രം. ഇത് കൂടി വിജയകരമായി പൂർത്തിയായാൽ സംസ്ഥാനത്ത് ബുധനാഴ്ചയോ വ്യാഴാഴ്ചയോ മുതൽ ബാറുകളും ബിവറേജുകളും പ്രവർത്തിച്ച് തുടങ്ങും. കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമാണ് ആപ്പ് നിര്‍മിച്ചത്. അതേസമയം,​ ചൊവ്വാഴ്ച നടത്തുന്ന ട്രെയല്‍ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷം മാത്രമെ മദ്യവില്‍പ്പന പുനരാരംഭിക്കുകയുള്ളു. ഇതിന്റെ ട്രയല്‍ ചൊവ്വാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യവില്‍പ്പന പുനരാരംഭിച്ചാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ […]

കോഴിക്കോട് കുന്ദമംഗലത്ത് ബെൻസ് ഷോറൂം കത്തി നശിച്ചു: പത്ത് കാറുകൾ പൂർണമായും ആറു കാറുകൾ ഭാഗീകമായും കത്തി നശിച്ചു; രണ്ടു കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ

തേർഡ് ഐ ബ്യൂറോ കോഴിക്കോട്: കോടികൾ വിലയുള്ള കാറുകൾ ചാരമാകാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു. കോഴിക്കോട് ബെൻസ് വർക്ക്  ഷോപ്പിലുണ്ടായ തീ പിടുത്തത്തിലാണ് രണ്ട് കോടിയിലധികം രൂപ വിലയുള്ള 16 കാറുകള്‍ കത്തി നശിച്ചത്. 10 കാറുകള്‍ പൂര്‍ണ്ണമായും നശിച്ചു. രക്ഷിച്ചെടുക്കാനായത് രണ്ട് കാറുകള്‍ മാത്രം. ഷോര്‍ട് സര്‍ക്ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്ന് പ്രഥമിക വിലയിരുത്തല്‍. കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്തിനടുത്ത് ബെന്‍സ് കാറുകളുടെ എക്സ്‌ക്ലൂസീവ് വര്‍ക് ഷോപ്പാണ്  കത്തിയത്. കുന്ദമംഗലത്തിനടുത്ത് മുറിയനാലിലെ ജോഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് വര്‍ക്ക് ഷോപ്പാണ് ഇന്ന് രാവില കത്തിയത്.   അകത്തുണ്ടായിരുന്ന […]

കോവിഡ് നിർദേശം ലംഘിച്ച് ബംഗളൂരുവിൽ നിന്ന് കോട്ടയത്തെത്തിയ യുവാക്കളുടെ സംഘത്തെച്ചൊല്ലി വിവാദം: യുവാക്കളെ കൊണ്ടു വന്നത് കെ പി സി സി എന്ന് ഇടത് അനുഭാവികൾ: അല്ലെന്നും പിന്നിൽ മലയാള സമാജമെന്നും കോൺഗ്രസ്: വിവാദത്തിന് പിന്നിലെ സത്യം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: ബാംഗ്ലൂരില്‍ നിന്നെത്തി കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഗരത്തില്‍ യാത്ര ചെയത് യുവാക്കൾ കേസിൽ കുടുങ്ങിയ സംഭവത്തിൽ വിവാദം കത്തുന്നു. യുവാക്കളെ പാസില്ലാതെ ജില്ലയിൽ എത്തിച്ചത് കോൺഗ്രസ് ആണെന്ന ആരോപണവുമായി ഒരു വിഭാഗം സി പി എം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തി. എന്നാൽ സംഭവത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്നും , ബംഗളൂരുവിലെ മലയാളി സമാജം ആണ് ഇവരെ ജില്ലയിൽ എത്തിച്ചതിന് പിന്നിലെന്നു കോൺഗ്രസും ആരോപിക്കുന്നു. ഇതിനിടെ സംഭവത്തിൽ രാഷ്ട്രീയം ഒന്നും ഇല്ലെന്നും തങ്ങൾ സ്വന്തം കയ്യിലെ പണം […]

വാകത്താനത്ത് ആംബുലൻസുകൾ കൂട്ടിയിടിച്ചു; നിയന്ത്രണം നഷ്ടമായ ആംബുലൻസ് പോസ്റ്റിലേയ്ക്കു ഇടിച്ചു കയറി; വഴിയാത്രക്കാരനായ പത്തു വയസുകാരൻ മരിച്ചു; മരിച്ചത് രണ്ടു മണിക്കൂറിനു ശേഷം മെഡിക്കൽ കോളേജിൽ വച്ച്

തേർഡ് ഐ ബ്യൂറോ കോട്ടയം: വാകത്താനത്ത് നിയന്ത്രണം നഷ്ടമായ ആംബുലൻസുകൾ കൂട്ടിയിടിച്ച് പത്തുവയസുകാരൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വാകത്താനം തേവാരുച്ചിറയിൽ തേവാരുച്ചിറ വീട്ടിൽ റെജിയുടെയും മിനിയുടെയും മകൻ റോഷനാണ് (10)മരിച്ചത്. പുതുപ്പള്ളി പള്ളിയ്ക്കു സമീപത്തെ പാറാട്ട് ആശുപത്രിയുടെ ആംബുലൻസും, വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസുമാണ് വാകത്താനം തേവാരച്ചിറയിൽ അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ എട്ടരയോടെ വാകത്താനം തേവാരച്ചിറയിലായിരുന്നു അപകടം. പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്നു പാറാട്ട് ആശുപത്രിയുടെ ആംബുലൻസ്. ഈ ആംബുലൻസ് നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നും എത്തിയ […]