പൊലീസിലെ മാഫിയയെ കുടുക്കാൻ വിജിലൻസിന്റെ മിന്നൽ പരിശോധന: കോട്ടയത്ത് എരുമേലിയിലും , തലയോലപ്പറമ്പിലും , ചിങ്ങവനത്തും പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് പരിശോധന; മിന്നൽ വേഗത്തിൽ വിജിലൻസ് സംഘം കയറിയത് 53 സ്റ്റേഷനിൽ; ഓപ്പറേഷൻ തണ്ടർ തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാക്കിയണിഞ്ഞ മാഫിയ സംഘങ്ങളെ കുടുക്കാൻ ഓപ്പറേഷൻ തണ്ടറുമായി വിജിലൻസ് സംഘം രംഗത്ത്. കോട്ടയം ജില്ലയിൽ എരുമേലി , ചിങ്ങവനം , തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. മാഫിയ ബന്ധമുള്ള ഉദ്യോഗസ്ഥരുണ്ടെന്ന് കണ്ടത്തിയ സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പൊലീസ് സ്റ്റേഷനുകളിൽ ഒരേ സമയം പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ അഴിമതി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജിലൻസ് ഓപ്പറേഷൻ തണ്ടറിന് തുടക്കമിട്ടത്. […]

വൻ കിടതോട്ടം മാഫിയക്കു വേണ്ടികോടതിയിൽ ഒത്തു കളിച്ച് സർക്കാർ: ഹാരിസണിന്റെ അനധികൃത ഭൂമി പോക്കു വരവ് ചെത് കൊടുക്കാൻ നീക്കം.

സ്വന്തം ലേഖകൻ കൊച്ചി: വൻകിട തോട്ടം കമ്പനികൾക്കായി കോടതി ഉത്തരവ് പോലും മറച്ചു വച്ച് ഒത്തുകളിച്ച് സർക്കാർ. ഹാരിസൺ അടക്കമുള്ള വൻകിടക്കാരെ സഹായിക്കുന്നതിനാണ് കോടതിയെ പോലും തെറ്റിധരിപ്പിച്ച് സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. ഹാരിസൺസ് കേസിൽ നിയമനടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. ഹാരിസണിൻറെ കൈവശമുളള ഭൂമിയിൽ ഉടമസ്ഥത തെളിയിക്കാനായി സിവിൽ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അനങ്ങിയിട്ടില്ല. പാട്ടക്കരാർ ലംഘിച്ച് ഹാരിസൺസ് മറിച്ചുവിറ്റ തോട്ടങ്ങൾ ഉപാധികളില്ലാതെ പോക്കുവരവ് ചെയ്യാനുള്ള നീക്കവും സജീവമാണ്. സംസ്ഥാനത്ത് ഹാരിസൺസ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന […]

ബി.ജെ.പി.യിൽ പിടി മുറുക്കി എൻഎസ്എസ്: പാർലമെന്റ് തിഞ്ഞെടുപ്പിലെ സ്ഥാനാർത്തികളെ ചങ്ങനാശേരിയിൽ നിന്ന് തീരുമാനിക്കും

സ്വന്തം ലേഖകൻ കോട്ടയം: ശബരി മല വിഷയത്തിൽ ബ്ിജെപിയുമായി അടുത്ത എൻഎസ്എസ് പാർട്ടിയിൽ പിടിമുറുക്കുന്നു. എൻഎസ്എസ് തീരുമാനിക്കുന്ന ആളുകളെ മാത്രമേ ഇനി സ്ഥാനാർത്ഥിയാക്കാനാവൂ എന്ന നിലപാടാണ് ഇപ്പോൾ ചങ്ങനാശേരിയിൽ നിന്നും സുകുമാരൻ നായർ സ്വീകരച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആർഎസ്എസിനും മുകളിൽ എ്ൻഎസ്എസ് നേതൃത്വം കേരളത്തിലെ ബിജെപയിൽ പിടിമുറുക്കി എന്നതിന്റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് അടക്കം എൻഎസ്എ്‌സ് നേതൃത്വത്തിന്റെ ഇടപെടലുണ്ടാകും. ഈ സാഹചര്യത്തിൽ എൻഎസഎസ് നേതൃത്വത്തിന് കേരളം പിടിക്കാനുള്ള സർവപിൻതുണയും ബിജെപി കേന്ദ്ര നേതൃത്വവും നൽകുന്നുണ്ട്. 49ദിവസത്തെ നിരാഹാര […]

ബന്ധുക്കൾ കൈയ്യൊഴിഞ്ഞു: വീട്ടിലേയ്ക്ക് വഴി തുറക്കാതെ ഭർത്താവ്; കനകദുർഗയ്ക്ക് ആശ്വാസമായത് വൺസ്റ്റോപ്പ് സെന്റർ: ശബരിമലകയറി ചരിത്രം സൃഷ്ടിച്ച കനകദുർഗയ്ക്ക് ഇത് ദുരിത കാലം

സ്വന്തം ലേഖകൻ പെരിന്തൽമണ്ണ: ശബരിമലകയറി ചരിത്രം സൃഷ്ടിച്ച കനകദുർഗയ്ക്ക് ഇത് ദുരിതകാലം. വീട്ടിൽ കയറാനാവാതെ, ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ കനകദുർഗയെ ഒടുവിൽ ആശുപത്രി വിട്ടെങ്കിലും വീട്ടിലേയ്ക്ക് മടങ്ങാനാവുന്നില്ല. എവിടേയ്ക്ക് പോകുമെന്നറിയാതെ അന്തം വിട്ടു നിന്ന കനകദുർഗയെ ഒടുവിൽ പൊലീസ് വൺസ്റ്റോപ്പ് സെന്ററിലേയ്ക്ക് മാറ്റുകയായിരുന്നു. നിരന്തരം പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവരെ വീട്ടിൽ പ്രവേശിപ്പിക്കാൻ ഭർത്താവും തയ്യാറായില്ല. വീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞതോടെയാണ് കനകദുർഗയെ വൺസ്റ്റോപ്പ് സെന്ററിലേയ്ക്ക് മാറ്റിയത്. തിങ്കളാഴ്ച വൈകുന്നേരം ആണ് കനക ദുർഗ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭർത്താവിന്റെ അങ്ങാടിപ്പുറത്തെ വീട്ടിലും അരീക്കോട്ടുള്ള സഹോദരന്റെ […]

മോദിക്ക് വേണ്ടി റിലയൻസ് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തു: അട്ടിമറിയ്ക്കായി റിലയൻസ് മുടക്കിയത് കോടികൽ; വോട്ടിംഗ് യന്ത്രത്തിന്റെ അറ്റകുറ്റപണി കരാർ റിലയൻസിന്; തിരഞ്ഞെടുപ്പ് വർഷത്തിൽ മോദിയും സർക്കാരും പ്രതിക്കൂട്ടിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: തിരഞ്ഞെടുപ്പു വർഷത്തിൽ മോദിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയ അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തൽ. 2014 തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഇവർ നടത്തിയിരിക്കുന്നത്. എന്നാൽ, ബിജെപിയ്ക്കു വേണ്ടി 2014 ൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയത് റിലയൻസാണെന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. അമേരിക്കൻ സൈബർ വിദഗ്ധൻ സയിദ് ഷുജയാണ് ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ യുറോപ്യൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന വി […]

നാഗമ്പടത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു : ലോറി വീട്ടമ്മയുടെ തലയിലൂടെ കയറിയിറങ്ങി; ഭർത്താവും രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം : നാഗമ്പടത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മണിമല കറിക്കാട്ടൂർ കല്ലൂക്ക ടുപ്പിൽ ജയകുമാറിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കെ.ടി ജയകുമാർ ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ലോറി മിനിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. എം സി റോഡിൽ നാഗമ്പടം മഹാ ദേവക്ഷേത്രത്തിന് മുന്നിലെ വഴിയിലായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്ത് നിന്ന് നഗരത്തിലേയ്ക്ക് വരികയായിരുന്നു കുടുംബം സഞ്ചരിച്ച സ്കൂട്ടർ. ക്ഷേത്രത്തിലേയ്ക്കുള്ള വഴിയുടെ സമീപത്ത് വച്ച് ഇവർ സഞ്ചരിച്ച സ്കാൻ എം ആർ എഫിലേയ്ക്ക് ലോഡുമായി പോയ ലോറിയെ […]

ശബരിമല കേസിലെ റിവ്യു ഹർജി ഫെബ്രുവരി 8 ന്; ആശ്വാസത്തോടെ സർക്കാരും പ്രതിഷേധക്കാരും; വിധിയെന്താകുമെന്ന ആശങ്കയിൽ ജനം;

സ്വന്തം ലേഖകൻ ന്യൂ ഡ്ൽഹി: ശബരിമല യുവതിപ്രവേശന വിഷയത്തിൽ സർക്കാരിനും സമരക്കാർക്കും ആശ്വാസമായി റിവ്യൂ ഹർജി പരിഗണിക്കുന്ന തീയതി സുപ്രിം കോടത്ി പ്രഖ്യാപിച്ചു. ഭരണഘടനാബഞ്ചിലെ ഏക വനിതാ അംഗം ജസ്റ്റിസ് ഇന്ദു മൽഹോത്ര മടങ്ങിയെത്തുന്ന ഫെബ്രുവരി 8 ന് കേസ് പരിഗണിക്കുന്നതിന്്ാണ് സുപ്രിം കോടതി തീരുമാനിച്ചിരിക്കുന്നത്. ശബരിമല സത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാലാണ് 22 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത് […]

മലകയറിയ ബിന്ദു ഒടുവിൽ വീട്ടിലെത്തി: കാവലിന് പൊലീസും സിപിഎമ്മും; കനകദുർഗ ഇപ്പോഴും ആശുപത്രി വാസം തുടരുന്നു

സ്വന്തം ലേഖകൻ കോഴിക്കോട്: വനിതാ മതിലിന്റെ പിറ്റേന്ന് മലകയറിയ ബിന്ദുവും കനകദുർഗയും പൊലീസ് കാവലിലാണെങ്കിലും, ദിവസങ്ങൾക്കു ശേഷമാണ് വീണ്ടും വീടുകളിൽ മടങ്ങിയെത്തിയത്. കനകദുർഗയ്ക്ക് വീട്ടിലെത്തിയപ്പോൾ നല്ല അടികിട്ടിയെ്ങ്കിൽ, പ്രശ്‌നമൊന്നുമില്ലാതെ ബിന്ദുവിനെ വീട്ടുകാർ സ്വീകരിച്ചു. അടികിട്ടിയ കനകദുർഗ ആശുപത്രി വാസം തുടരുമ്പോഴാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്കുള്ള മടക്കം. നേരത്തെ വീട്ടുകാരുടെ എതിർപ്പ് ഭയന്ന് വീട്ടിൽ കയറാൻ സാധിക്കാത്ത അവസ്ഥയിൽ കഴിയുന്ന കനകദുർഗ്ഗയ്ക്കുണ്ടായ അനുഭവം എന്തായാലും ബിന്ദുവിനുണ്ടായില്ല. ഇവരുടെ സമരങ്ങൾക്കൊപ്പം നിൽക്കുന്ന വീട്ടുകാർ അവരെ സ്വീകരിക്കുകയാണ് ഉണ്ടായത്. കനദുർഗയ്ക്ക് അമ്മായിയമ്മയിൽ നിന്നും മർദ്ദനമേറ്റ സാഹചര്യത്തിൽ ബിന്ദു വീട്ടിലേക്ക് എത്തിയത് […]

ശബരിമലയിൽ സംംഭവിച്ചത് ദൗർഭാഗ്യകരമായ കാര്യങ്ങൾ: വിവാദത്തിന് കാരണം അറിവില്ലായ്മ; മാതാ അമൃതാനന്ദമയി: സർക്കാരിന് 51 നോട് പ്രത്യേക മമതയുണ്ടെന്ന് സെൻകുമാർ; പുത്തരിക്കണ്ടത്തെ ഭക്തിയിൽ മുക്കി അയ്യപ്പഭക്ത സംഗമം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ശബരിമല കർമ്മ സമിതി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ അയ്യപ്പഭക്ത സംഗമം വിശ്വാസികളുടെ ശക്തിപ്രകടനമായി. നാമജപത്തിനും, പ്രതിഷേധ സമരങ്ങൾക്കും പിന്നാലെയാണ് ഏറ്റവും ഒടുവിൽ ശബരിമല കർമ്മസമിതി പുത്തരിക്കണ്ടം മൈതാനത്ത് രണ്ടരലക്ഷത്തോളം വിശ്വാസികളെ അണിനിരത്തി ശബരിമല ഭക്തരുടെ സംഗമം സംഘടിപ്പിച്ചത്. പരിപാടികൾ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. ആവേശത്തോടെ മൊബൈൽ ടോർച്ച് ലൈറ്റുകൾ പ്രകാശിപ്പിച്ചാണ് ഭക്ത വിശ്വാസികൾ അയ്യപ്പ സംഗമത്തിന്റെ ആഘോഷത്തിൽ പങ്കു ചേർന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മാതാ […]

ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പതിനഞ്ച് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു; അയ്യപ്പഭക്തർ അടക്കം 35 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലെ കുഴിയിലേയ്ക്ക് മറിഞ്ഞ് അയ്യപ്പഭക്തർ അടക്കം 35 പേർക്ക് പരിക്ക്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ മണർകാട് എരുമപ്പെട്ടിയിലായിരുന്നു കെഎസ്ആർടിസി നോൺ എസി ലോഫ്‌ളോർ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേയ്ക്ക് മറിഞ്ഞത്. പമ്പയിൽ നിന്നും എറണാകുളത്തിന് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. അപകടത്തി പമ്പയിൽ ഡ്യൂട്ടിയ്ക്ക് ശേഷം മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അപകടത്തിൽ പരിക്കേറ്റു. പമ്പയിൽ നിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും പതിനഞ്ച് അടിയിലേറെ […]