play-sharp-fill

പ്രവാസികൾക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു ; പകരം പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ നാട്ടിലേക്ക് വരുമ്പോഴുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. പകരം കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് ധരിച്ച് വരാം. എന്നാൽ ഇവർക്കായുള്ള പിപിഇ കിറ്റ് അതാത് വിമാന കമ്പനികൾ ഇതിനായി സൗകര്യം ഒരുക്കണമെന്നാണ് സർക്കാർ നിലപാട് എടുത്തിരിക്കുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ പ്രവാസികൾക്ക് മടങ്ങാനുള്ള സമയം ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. നിലവിൽ ബഹ്‌റൈനും സൗദിയും ഒമാനും ട്രൂനാറ്റ് […]

ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിന്റെ പരാതി ; അന്വേഷണത്തിനിടയിൽ യുവതിയും 21കാരനും മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച് ; ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ യുവതിയും സുഹൃത്തും മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച്. കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരാണ് വിഷം കഴിച്ച് മൊഴി നൽകാൻ സ്റ്റേഷനിലെത്തിയത്.ർ ഇതേ തുടർന്ന് ഇവരെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റൂർ സ്വദേശിയായ നിതിന്റെ ഭാര്യയാണ് ജയന്തി. തിങ്കളാഴ്ച രാത്രിയോടെ ജയന്തിയെ കാണാതായി എന്നാണ് നിതിൻ പൊലീസിൽ പരാതി നൽകിയിരുന്നത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയിലാണ് ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ജയന്തി […]

വിയ്യൂർ സബ് ജയിലിലെ അസി.പ്രിസൺ ഓഫീസർക്ക് കൊറോണ വൈറസ് ബാധ ; കേരളത്തിൽ ജയിൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യം

സ്വന്തം ലേഖകൻ തൃശൂർ : വിയ്യൂർ സബ് ജയിലിലെ അസി. പ്രിസൺ ഓഫീസർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച പട്ടാമ്പി സ്വദേശിയായ ഉദ്യോഗസ്ഥൻ പാലക്കാട്ട് ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം ജയിലിൽ വൈറസ് ബാധ സ്ഥിരീകരിച്ച കോവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായുണ്ടായ സമ്പർക്കമാണ് ജയിൽ ജീവനക്കാരന് രോഗം പകരുന്നതിന് കാരണം. കേരളത്തിലെ ജയിലുകളിൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പുലർത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന റിമാൻഡ് തടവുകാരെ പാർപ്പിക്കാൻ അരണാട്ടുകരയിൽ പ്രവർത്തിക്കുന്ന […]

കൊല്ലത്ത് പാൻമസാല വ്യാപാരിക്ക് കോവിഡ്; പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു: പുനലൂർ പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ മുതൽ മുഴുവൻ പോലീസുകാരും ക്വോറൻ്റയിനിൽ

സ്വന്തം ലേഖകൻ കൊല്ലം : പുനലൂരിലെപാൻമസാല ഹോൾസെയിൽ വ്യാപാരിയായ 64 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 19 നാണ്പുനലൂർ പോലീസ് ഇയാളെഅറസ്റ്റു ചെയ്തത്. ഒരു ദിവസത്തോളം ഇയാളെപുനലൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി ഇയാളെ ശ്രവ പരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു. എന്നാൽ ഇയാൾക്ക് ഇടയിൽ ജാമ്യം ലഭിച്ചിരുന്നെന്നും അതിനു ശേഷം വ്യാപാരത്തിനെത്തിയിരുന്നതായും നിരവധി ആൾക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടതുമായി പറയപ്പെടുന്നു. ഇന്നലെ രാവിലെയാണ് രോഗം സ്ഥിരീകരിച്ച വാർത്ത പുറത്തു വരുന്നത്. തുടർന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ […]

ഭർത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞു ; ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി യുവതി ചെന്നുപെട്ടത് ക്വാറന്റൈൻ കേന്ദ്രത്തിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: ഭർത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി ചെന്നുപെട്ടത് ക്വാറന്റൈൻ കേന്ദ്രത്തിൽ. കേന്ദ്രഭരണ പ്രദേശമായ നഗർഹവേലിയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈൻ കേന്ദ്രത്തിൽ. ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് യുവതിയെ അന്വേഷിച്ച് നഗർ ഹവേലി പൊലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയപ്പോഴാണ് ഇവിടെയുള്ളവർ വിവരം അറിയുന്നത്. ഭർത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട തിരുവല്ല സ്വദേശിയായ ഇരുപത്തിയഞ്ചുകാരനായ കാമുകനെ തേടി മുപ്പതുകാരി വിമാനത്താവളത്തിൽ എത്തിയത്. പതിനെട്ടിനാണ് യുവതി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. തനിക്കൊപ്പം […]

സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച ; സംസ്ഥാനത്ത് ഇളവുകൾ തുടരണോ വേണ്ടയോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിൽ ഇളവുകൾ വരുത്തിയതോടെ പല സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. ഇതോടെ ഇളവുകളുടെ കാര്യത്തിൽ പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം രോഗലക്ഷണങ്ങൾ പുറത്തു കാണാത്തവരിൽ രോഗപ്പകർച്ചയ്ക്കു വലിയ സാധ്യതയില്ലെന്നാണു വിദഗ്ധർ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നത് എല്ലാ മേഖലകൾക്കും ബാധകമാണെന്നും ശാരീരിക അകലം പാലിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം, തൃശൂർ, […]

ഇന്ത്യ – ചൈന അതിർത്തി സംഘർഷം : കമാൻഡർതല ചർച്ചയ്ക്ക് പിന്നാലെ തർക്ക മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈന്യങ്ങളെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിർത്തിയിൽ നിലനിൽക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ് വരുന്നു. ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യ- ചൈന സൈന്യങ്ങളുടെ കോർപ്‌സ് കമാൻഡർമാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളിൽ നിന്നുമുള്ള സൈനികരെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ട്. ഇന്ത്യ-ചൈന സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നാണ് റിപ്പോർട്ട്. ചുഷുലുൽ അതിർത്തിയിലെ മോൾഡോയിൽ ഇരു സൈനിക കമാൻഡർമാരും തമ്മിൽ നടന്ന കൂടിക്കാഴ്ച പത്തു മണിക്കൂറോളം നീണ്ട് നിൽക്കുകയും ചെയ്തിരുന്നു. അതേസമയം […]

കേരളത്തിന് അഭിമാന നിമിഷം..! കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ ആദരം ; മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തിയ ലോക നേതാക്കൾക്കൊപ്പം കെ.കെ ശൈലജ ടീച്ചറും ഒരേ വേദിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധത്തിനായി ലോകത്തിന് തന്നെ വലിയൊരു മാതൃക കാണിച്ചുകൊടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴിതാ കൊവിഡ് പ്രതിരോധത്തിനായി ശ്രദ്ധേയവും മാതൃക പരവുമായ പ്രവർത്തനങ്ങൾ നടത്തിയ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. ന്യൂയോർക്ക് ഗവർണർ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ പങ്കെടുക്കുക. ലോക പൊതുപ്രവർത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. […]

കൊറോണ വൈറസ് വ്യാപനം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണം ഉണ്ടാവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണം ഉണ്ടാകില്ല. ജൂലൈ 20 നാണ് കർക്കിടവാവ്. വൈറസ് വ്യാപനത്തിന്റെ സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടർന്നാണ് തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഈ മാസം 30 വരെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. സമ്പർക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്. അതേസമയം ക്ഷേത്രങ്ങളിലെ […]

സംസ്ഥാനത്ത് 141 പേർക്കു കൊവിഡ്: സംസ്ഥാനത്ത് ഏറ്റവും കുടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്ന ദിവസം ഇന്ന്; സ്ഥിതി രൂക്ഷമാകുന്നതായി മുഖ്യമന്ത്രി; 60 പേർക്കു രോഗ വിമുക്തി; കോട്ടയത്ത് എട്ടു പേർക്കും രോഗം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദിവസവും ചൊവ്വാഴ്ചയാണ്. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് രോഗ ബാധിതരുടെ എണ്ണം നൂറ് കടക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി ഗതികൾ രൂക്ഷണാകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇന്ന് 60 പേർ രോഗവിമുക്തരായിട്ടുണ്ട്. രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്തു നിന്നും എത്തിയവരാണ്്. 52 പേർ മറ്റുസ്ഥാനതതു നിന്നും എത്തിയവരാണ്. ഒൻപതു പേർക്കു സമ്പർക്കത്തിലൂടെ […]