ബന്ധു വീട്ടിൽ വിരുന്നു പോയ വീട്ടുകാർക്ക് തിരിച്ചെത്തിയപ്പോൾ വീടിനുള്ളിൽ അപ്രതീക്ഷിത അഥിതി

സ്വന്തം ലേഖകൻ വയനാട്: വയനാട്ടെ അതിർത്തിപ്രദേശത്തെ വീട്ടിൽ പുള്ളിപ്പുലി കയറി. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള പാട്ടവയൽ വീട്ടിപ്പടി വില്ലൻ വീട്ടിൽ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. രണ്ട് ദിവസമായി ബന്ധുവീട്ടിലായിരുന്ന വീട്ടുകാർ ഇന്നു തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിലെ കട്ടിലിനടിയിൽ പുലിയെ കണ്ടത്. ഓടിട്ട വീടിനു മുകളിൽ കയറിയ പുലി മുറിയിലേക്ക് വീണെന്നാണ് കരുതുന്നത്. ഉടൻ വാതിൽ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനാതിർത്തിയോട് ചേർന്ന പ്രദേശമായ ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ്. നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ശബരിമല പുനപരിശോധനാ ഹർജി: ക്ഷുഭിതനായി ചീഫ് ജസ്റ്റിസ്; വാദം അനാവശ്യമായി നീട്ടരുത്; ഫയൽ വലിച്ചെറിഞ്ഞ് ചീഫ് ജസ്റ്റിസിന്റെ പ്രതിഷേധം; വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ; കേസ് മൂന്നു മണി വരെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല പുനപരിശോധനാ ഹർജിക്കിടെ കോടതിയിൽ നാടകീയ നിമിഷങ്ങൾ. വാദം നീണ്ടു പോകുന്നതിനോട് ക്ഷുഭിതനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയി ഫയൽ വലിച്ചെറിഞ്ഞു. വാദത്തിനിടെ രണ്ട് അഭിഭാഷകർ തമ്മിൽ വാക്കുതർക്കമുണ്ടായതോടെയാണ് ചീഫ് ജസ്റ്റിസ് ക്ഷുഭിതനായത്. തുടർന്ന് അതിവേഗം വാദം അവസാനിപ്പിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. വിധിയിൽ പിഴവുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. എന്നാൽ, ഹർജിക്കാരുടെ ഒരു ഭാഗം പരിഗണിച്ചില്ല എന്ന കാരണം കൊണ്ട് […]

കത്തോലിക്കാ സഭയ്ക്കുള്ളിലെ പീഡനം തുറന്നു പറഞ്ഞ്-ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനം തുറന്നുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ചില പുരോഹിതർ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാർപാപ്പ പറഞ്ഞു. അത്തരം സംഭവങ്ങൾ ഇനി നടക്കാതിരിക്കാനും പ്രശ്‌നം പരിഹരിക്കാനുമുള്ള ശ്രമത്തിലാണെന്നും മാർപാപ്പ വ്യക്തമാക്കി. മുൻഗാമിയായ ബെനഡിക്റ്റ് മാർപാപ്പയുടെ കാലത്ത് ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നെന്നും മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ സഭയിലെ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറയുന്നത്.

ശബരിമല റിവ്യു ഹർജി: വിധി എന്തായാലും നടപ്പാക്കും; സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി കടകമ്പള്ളി; വിധിയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി എൻഎസ്എസും തന്ത്രിയും സുപ്രീം കോടതിയിൽ; കോടതിയിൽ വാദം തുടരുന്നു

സ്വന്തം ലേഖകൻ ഡ്യൂഡൽഹി: ശബരിമലയുവതി പ്രവേശനത്തിൽ റിവ്യൂ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. കോടതിയിൽ വിശദമായ വാദമാണ് ഇപ്പോൾ നടക്കുന്നത്. കേസിലെ പ്രധാന കക്ഷിയായ എൻഎസ്എസ് അരമണിക്കൂറാണ് കേസിൽ വാദിച്ചത്. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിധിയിൽ തെറ്റുകളുണ്ടെന്ന വാദമാണ്് എൻ. എസ്. എസി ന്റെ അഭിഭാഷകൻ അഡ്വ. പരാശരൻ സുപ്രീം കോടതിയിൽ വാദിച്ചു. ആർട്ടിക്കിൾ 15 മതേതരമായ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണെന്നും ഒപ്പം ആചാരങ്ങളിലെ യുക്തി നോക്കണ്ട എന്ന വിധിയുള്ളതായും പരാശരൻ കോടിതിൽ ചൂണ്ടിക്കാട്ടി. മൗലികാവകാശങ്ങൾക്ക് എതിരാണെന്നാണ് കേസ് എന്ന് എൻ.എസ്.എസ് വാദമുയർത്തിയത്. […]

നാഗമ്പടം വിഷപ്പുകയിൽ മുങ്ങി

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥിരമായി മാലിന്യങ്ങൾ കത്തിക്കുന്നത് പരിസ്ഥിതിക്ക് ദോഷമാകുന്നു. ബസ് സ്റ്റാൻഡ് പരിസരത്ത് അടിഞ്ഞുകൂടുന്നതും ഇവിടത്തെ കടകളിൽനിന്ന് പുറന്തള്ളുന്നതുമായ മാലിന്യങ്ങളാണ് കത്തിക്കുന്നത്. തീയിടുന്നവയിൽ ഏറിയപങ്കും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. നാഗമ്പടം ജംഗ്ഷനിൽനിന്നുള്ള റെയിൽവേ ഗോവണി പാലത്തോടുചേർന്നും നഗരസഭാ കംഫർട്ട് സ്റ്റേഷന്റെ വടക്കുവശത്തുമായി മൂന്നുനാലു സ്ഥലങ്ങളിൽ പതിവായി മാലിന്യങ്ങൾ കത്തിക്കുന്നുണ്ട്. രാത്രിയിലാണ് മാലിന്യങ്ങൾ കൊണ്ടുവന്ന് കൂട്ടത്തോടെ തീയിടുന്നത്. കാടുപിടിച്ചു കിടക്കുന്ന ഇവിടുത്തെ പാഴ്മരങ്ങളും പച്ചപ്പുമെല്ലാം കരിഞ്ഞുണങ്ങി കഴിഞ്ഞു. നാഗമ്പടം ബസ് സ്റ്റാൻഡിലേയും നെഹ്‌റു സ്റ്റേഡിയത്തിലേയും മറ്റും സുരക്ഷയ്ക്കായി ബസ് […]

ഗാന്ധിവധം പുനസൃഷ്ടിച്ച ഹിന്ദുമഹാ സഭ നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ അലിഗഡ്: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി വധം പുനസൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റിൽ. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിർത്ത് ആഘോഷിച്ച ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുൻ പാണ്ഡെ ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഒളിവിൽപോയ പൂജയെ അലിഗഡിലെ താപാലിൽ നിന്നാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് അശോക് പാണ്ഡെയെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. ഗാന്ധി വധം പുനസൃഷ്ടിച്ചതിൻറെ വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പോലീസ് അറ?സ്റ്റ് ചെയ്തിരുന്നു.

വൻ വിജയത്തിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാർ ലൗ’ ചിത്രം ഫെബ്രുവരി 14ന് മൂന്നു ഭാഷകളിൽ പ്രദർശനത്തിനെത്തും

സ്വന്തം ലേഖകൻ ഹാപ്പി വെഡിംഗ് , ചങ്ക്‌സ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. . ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തും. മൂന്ന് ഭാഷകളിൽ ചിത്രം ഒരേ ദിവസം പ്രദർശനത്തിന് എത്തും. തമിഴ്, തെലുഗ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. കണ്ണിറുക്കി പ്രശസ്തയായ പ്രിയ പി വാരിയർ നായികയായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . നൂറിൻ ഷെറീഫ് , പ്രിയ പ്രകാശ് വാര്യർ , […]

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതിയിൽ വാദം തുടരുന്നു; വിധിയിൽ പിശകുണ്ടെന്ന് സുപ്രീം കോടതി; ഓപ്പൺ കോടതിയിൽ തുടർ വാദം നടക്കുന്നു; ആകാംഷയോടെ കേരളം

സ്വന്തം ലേഖകൻ ന്യൂഡൽഹി: മൂന്നു മാസത്തോളം കേരളത്തെ അക്രമപരമ്പരയിലും വർഗീയതയിലും മുക്കിയ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ബുധനാഴ്ച വാദം തുടരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി പരിഗണിച്ചു തുടങ്ങി. പുനഃപരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളുമാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് തുറന്ന കോടതിയിൽ കേൾക്കുന്നത്. എൻഎസ്എസിന്റെ വാദമാണ് ഇപ്പോൾ കോടതി കേൾക്കുന്നത്. അഡ്വ. കെ. പരാശരനാണ് കോടതിയിൽ എൻഎസ്എസിന് വേണ്ടി വാദിക്കുന്നത്. ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച കോടതി വിധി തെറ്റെന്ന് എൻഎസ്എസ് അഭിഭാഷകൻ […]

പ്രളയത്തിനു ശേഷം വീണ്ടും ഇടുക്കി ഡാം ഷട്ടർ ഉയർത്തി

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി ഒരു മിനിറ്റിന് ശേഷം താഴ്ത്തി. ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറിനും ഡാമിന്റെ കോൺക്രീറ്റിംഗിനും ഇടയിൽ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന് ഷട്ടർ തുരുമ്പെടുക്കുന്നതിന് കാരണമാകും. ഇത് ഒഴിവാക്കാനാണ് ഷട്ടർ തുറന്നത്. തുടർന്ന് ബോട്ടിൽ ഉദ്യോഗസ്ഥർ അണക്കെട്ടിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചു. 2372 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഈ നിരപ്പിലാണ് ഷട്ടർ. ജലനിരപ്പ് ഇതിലും താഴ്ന്നാൽ വെള്ളം പുറത്തേക്ക് ഒഴുകില്ല. നിലവിൽ ഡാമിന്റെ പരമാവധി ശേഷിയുടെ 66 ശതമാനമാണ് ജലം.

കോട്ടയത്ത്‌ ഇന്ത്യൻ നൈറ്റ് ജാറിനെ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം : കലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പക്ഷിയിനമായ നാട്ടു രാച്ചുക്കുകൾ എന്ന ‘ഇന്ത്യൻ നൈറ്റ് ജാറിനെ’ കണ്ടെത്തി. കോട്ടയം ഈരയിൽ കടവിനു സമീപമാണ് ഇവയെ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറും പ്രവാസിയുമായ ബിജു വട്ടത്തറയിലാണു ഇവയെ ആദ്യം കണ്ടത്. ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രൂപസൗകുമാര്യമാണു രാച്ചുക്കുകളുടെ പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ പകൽ പോലും ഇവയെ തിരിച്ചറിയുക വളരെ പ്രയാസമാണ്.കുറ്റിക്കാടുകൾ, ചതുപ്പുനിലങ്ങൾ, പുൽമേടുകൾ, ഇലകൊഴിയും വനമേഖലകൾ തുടങ്ങിയവയെല്ലാം രാച്ചുക്കുകൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ ആവാസസ്ഥാനങ്ങളാണ്. നിശാശലഭങ്ങളാണ് ഇവയുടെ ഇഷ്ടഭക്ഷണം. ആവാസവ്യവസ്ഥയ്ക്കുണ്ടായ തകർച്ച, പരിസ്ഥിതിമലിനീകരണം തുടങ്ങിയവ ഇവയുടെ പതനത്തിന് കാരണമാകുകയാണ് […]