play-sharp-fill

മന്ത്രിമാർ എല്ലാം ഗുരുതര രോഗത്തിന് ചികിൽസ തേടുന്നവർ , ആരോഗ്യം തീരെയില്ല; ആരോഗ്യമന്ത്രിയ്ക്കു പോലും സർക്കാർ ആശുപത്രിയെ വിശ്വാസമില്ല; മുഖ്യമന്ത്രി മുതൽ ആരോഗ്യ മന്ത്രി വരെ ചികിത്സയ്ക്കായി കൈപ്പറ്റിയത് ലക്ഷങ്ങൾ; ആരോഗ്യ സംരക്ഷണത്തിൽ സർക്കാർ ആശുപത്രികൾ നമ്പർ വൺ എന്നു പറയുമ്പോഴും മന്ത്രിമാർക്ക് പ്രിയം സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികൾ

എ.കെ ശ്രീകുമാർ കോട്ടയം: ആരോഗ്യ രംഗത്ത് കേരളം നമ്പർ വണ്ണാണെന്നാണ് വയ്പ്പ്. കൊറോണാ ചികിൽസയിൽ ലോ ത്തിലെ ഏറ്റവും മികച്ച ചികിൽസ നല്കി അത് തെളിയിക്കുകയും ചെയ്തു.   വിദ്യാഭ്യാസത്തിന് സർക്കാർ സ്‌കൂളുകളും, ആരോഗ്യ രക്ഷയ്ക്കു സർക്കാർ ആശുപത്രിയും എന്നു പരസ്യം ചെയ്യുന്ന സംസ്ഥാന സർക്കാരിലെ എത്ര മന്ത്രിമാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ലക്ഷങ്ങൾ മെഡിക്കൽ റീ ഇംപേഴ്‌സ്‌മെന്റിനായി എഴുതിയെടുക്കുന്ന മന്ത്രിമാരിൽ ഒരാൾ പോലും സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും, ജനറൽ ആശുപത്രികളിലും ഏറ്റവും […]

ജസ്റ്റിസ് ആർ ഭാനുമതി ഇന്ന് വിരമിക്കും: പടിയിറങ്ങുന്നത് ഡൽഹി പീഡന കേസ് ഉൾപ്പെടെ സുപ്രധാന കേസുകളിൽ നിർണായ വിധിയെഴുതിയ സുപ്രീം കോടതിയിലെ മുതിർന്ന വനിത ജഡ്ജി

സ്വന്തം ലേഖകൻ ഡൽഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിത ജഡ്ജി, ജസ്റ്റിസ് ആര്‍. ഭാനുമതി ഇന്ന് വിരമിക്കും. നിര്‍ഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കല്‍ തുടങ്ങി രാജ്യത്തിന്റെ ശ്രദ്ധയില്‍ നിന്ന ഒട്ടേറെ കേസുകളില്‍ ഭാനുമതിയുടെ നിലപാടുകള്‍ നിര്‍ണായകമായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഒമ്പതംഗ ബെഞ്ചിലും അംഗമായിരുന്നു. ഉന്നത ജുഡിഷ്യറിയിലെ പരമാധികാര കേന്ദ്രമായ കൊളീജിയത്തിലെത്തുന്ന രണ്ടാമത്തെ വനിത ജഡ്ജിയും 42 മാസത്തോളം സുപ്രിംകോടതിയിലെ ഏക വനിത ജഡ്ജിയായിരുന്നു ജസ്റ്റിസ് ആര്‍. ഭാനുമതി. നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെയും അപ്പീല്‍ തള്ളി വധശിക്ഷ ശരിവച്ചുകൊണ്ട് ആര്‍. ഭാനുമതി എഴുതിയ വിധി നിർണായകമാണ്. സമൂഹത്തിന്റെ […]

കൊവിഡ് സാമൂഹിക വ്യാപനം; തീരപ്രദേശങ്ങളില്‍ സമ്പൂർണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് സാമൂഹിക വ്യാപനമുണ്ടായ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂർണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് മൂന്ന് മേഖലകളായി തിരിച്ച്‌ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീരദേശത്ത് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ദേശീയപാതയിലൂടെ ചരക്കു വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാമെങ്കിലും നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ വാഹനം നിര്‍ത്തരുത്. പാല്‍, പച്ചക്കറി, പലചരക്ക്, ഇറച്ചി കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കാം. സമ്പൂർണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും അഞ്ച് കിലോ […]

പരീക്ഷ എഴുതാൻ പോയവർക്കു ഇനി പൊലീസിന്റെ പരീക്ഷണം..! തിരുവനന്തപുരത്ത് കൊവിഡ് കാലത്ത് തിക്കും തിരക്കും ഉണ്ടാക്കിയ മാതാപിതാക്കൾക്കെതിരെ കേസ്; നിയന്ത്രണം ലംഘിച്ച് പരീക്ഷാ കേന്ദ്രത്തിനു മുന്നിൽ തടിച്ച് കൂടിയവർ കുടുങ്ങും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ എല്ലാ അടവും പയറ്റി സംസ്ഥാന സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ ജനങ്ങളുടെ കയ്യിൽ ഏൽപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇനി സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം നടപ്പാക്കാൻ സാധിക്കൂ എന്നാണ് സർക്കാർ പറയുന്നത്. ഇതിനിടെയാണ് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് കിം എൻട്രൻസ് പരീക്ഷ എഴുതാൻ വിദ്യാർത്ഥികളും മാതാപിതാക്കളും തടിച്ചു കൂടിയത്. ഇത് സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയിരുന്നു. അതീവ ജാഗ്രതാ നിർദേശത്തിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നഗരത്തിലാണ് ഇതു സംഭവിച്ചത് എന്നത് അതി കഠനമായ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. പരീക്ഷ നടത്തിപ്പിനു […]

കൊവിഡ് കാലത്ത് മലയാളി ഇലയിട്ടുണ്ണുന്നില്ല; വാഴവെട്ടി തമിഴ്‌നാട്ടുകാർ; കൊവിഡ് പ്രതിസന്ധി ബാധിച്ച് വാഴ കർഷകർ

തേർഡ് ഐ ബ്യൂറോ കൊച്ചി: തമിഴ്‌നാട്ടിൽ നിന്നും ഏത്തക്കുലകളും വാഴയിലയും ഓണക്കാലത്ത് എത്തുന്നത് കാത്താണ് മുൻ വർഷങ്ങളിൽ മലയാളികൾ കഴിഞ്ഞിരുന്നത്. മലയാളികളുടെ ആഘോഷത്തീയതികൾ ഓർത്തു വച്ചു കച്ചവടം നടത്തുന്ന ഒരു കാലമായിരുന്നു തമിഴ്‌നാട്ടുകാർക്കും ഉണ്ടായിരുന്നത്. എന്നാൽ, കൊവിഡ് എത്തിയതോടെ ആഘോഷങ്ങളുടെ ചിട്ടവട്ടങ്ങളെല്ലാം മാറി. കല്യാണവും ഓണ സദ്യയും എല്ലാം ഇക്കുറി ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കർക്കിടകത്തിൽ വിളയിട്ട്, ചിങ്ങത്തിൽ കേരളത്തിലേയ്ക്കു എത്താൻ കാത്തു നിന്നിരിക്കുന്ന ഏത്തവാഴകളും, വാഴക്കൈകളും വെട്ടി തോട്ടിൽ കളയുകയാണ് ഇക്കുറി തമിഴ്‌നാട്ടുകാർ. കോവിഡ് മൂലം വിവാഹസൽക്കാരങ്ങൾ ഇല്ലാതായതോടെ മലയാളി സദ്യ വിളമ്പിയിരുന്ന […]

ചൈന കൈവിട്ട വൈറസ് ലോകം മുഴുവൻ പടർന്നു; കൊറോണ ചൈനയ്ക്കു പറ്റിയ അബ്ദം തന്നെ; കൂടുതൽ തെളിവുമായി അമേരിക്കൻ കമ്പനി

തേർഡ് ഐ ബ്യൂറോ വാഷിംങ്ടൺ: കൊറോണ വൈറസ് ചൈനയുടെ ലാബിൽ നിന്നും കൈവിട്ട് പുറത്തിറങ്ങിയതാണ് എന്നതിനു കൂടുതൽ തെളിവുമായി അമേരിക്കൻ. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളും, വിവിധ മെഡിക്കൽ സംഘടനകളും നടത്തിയ പഠനങ്ങൾ ഇതു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇതു തെളിയിക്കുന്ന കൂടുതൽ തെളിവുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രോഗം പടർന്ന് പിടിക്കാൻ കാരണം ചൈനയിലെ ലാബിലുണ്ടായ അപകടമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ‘ചൈനീസ് വൈറസ്’ എന്നും ട്രംപ് കൊറോണ വൈറസിനെ വിളിച്ചിരുന്നു. ഇതുമൂലം ചൈനയും അമേരിക്കയുമായി ശീതയുദ്ധം കൊടുമ്പിരികൊണ്ടു. […]

ഇടുക്കി ജില്ലയിൽ ഇന്ന് 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു: 21 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; ഏഴു പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 215 ആയി. ഇന്ന് രോ​ഗ സ്ഥിരീകരിച്ചവരിൽ21 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേരുടെ രോ​ഗ ഉറവിടെ വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ വിദേശത്ത് നിന്നും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം ജില്ലയിൽ ഇന്ന് ഏഴു പേർ രോ​ഗമുക്തി നേടി. ഇന്ന് വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ 1. ജൂലൈ […]

നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

സ്വന്തം ലേഖകൻ കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പളളി ആലംപരപ്പു കോളനിയിലെ അനന്തുവിനെ കാപ്പാ ചുമത്തി നാടുകടത്തി. കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്ന ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേയും എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലേയും, എരുമേലി എക്‌സൈസ് റേയ്ഞ്ച് ഓഫീസിലേയും കേസുകളിൽ ഇയാൾ പ്രതിയാണ്. കൂവപ്പളളി വില്ലേജ്, കൂവപ്പളളി കരയിൽ ആലംപരപ്പു കോളനിയിൽ പുത്തൻവിള വീട്ടിൽ മോഹനൻ മകൻ അനന്തു (22)വിനെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ […]

സംസ്ഥാനത്ത് 593 പേർക്കു കൊവിഡ്: കൊവിഡ് രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; സംസ്ഥാനത്ത് ആശങ്ക വർദ്ധിക്കുന്നു

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 593 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 364 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. വിദേശത്തു നിന്നും എത്തിയ 116 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 90 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നു രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 70 വയസുള്ള അരുൾ ദാസ്, ബാബുരാജ് എന്നിവരാണ് മരിച്ചത്. 204 പേർ രോഗവിമുക്തരായി. തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 43, എറണാകുളം 44, ആലപ്പുഴ, 42 കണ്ണൂർ 39, കാസർകോട് […]

തിരുവനന്തപുരത്ത് എ.ടി.എം കൗണ്ടർ ഗ്രൈൻഡിങ്ങ് മെഷീൻ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്യാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ ; പ്രതിയെ പിടികൂടാൻ തുമ്പായത് ഉപേക്ഷിച്ച് പോയ ഹാൻഡ് കട്ടർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് പവ്വർഹൗസ് റോഡിലെ കാനറ ബാങ്ക് എടിഎം കൗണ്ടർ ഹാൻഡ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്യാൻ ശ്രമിച്ച ആൾ പൊലീസ് പിടിയിൽ. എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ച സമ്പത്ത് എന്ന് വിളിക്കുന്ന രാജഗോപി (45) യെയാണ് പൊലീസ് പിടികൂടിയത്. ഒന്നര ദിവസത്തിനുള്ളിലാണ് ഫോർട്ട് പൊലീസ് ഇയാളെ പിടികൂടിയത്. ജൂലൈ പതിനാറിന് പുലർച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലാണ് മോഷണശ്രമം നടന്നത്. ഇൻസ്‌പെക്ടർ രാകേഷ് ജെ, എസ്‌ഐമാരായ സജു എബ്രഹാം, സെൽവിയസ്, സിപിഒമാരായ ബിനു, പ്രമോദ് രാജ്, സാബു, പ്രസാദ് […]