വേനൽച്ചൂടിൽ കൊള്ളയില്ലാതെ തൊണ്ട നനക്കാം, കുറഞ്ഞ നിരക്കിൽ കുപ്പി വെള്ളവുമായി സപ്ലൈക്കോ

സ്വന്തംലേഖകൻ കോട്ടയം : കടുത്ത വേനൽ ചൂടിൽ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ് കുപ്പിവെള്ള വിതരണ മേഖലയിലേക്ക് കടന്നു.  സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട് ലെറ്റുകൾ വഴി കുപ്പിവെള്ളം വിതരണം ചെയ്യും . ഒരു ലിറ്റർ ബോട്ടിലിന് വില 11 രൂപയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പർ മാർക്കറ്റിൽ നടന്നു. സപ്ലൈക്കോ മാനേജിംഗ് ഡയറക്ടർ എം എസ് ജയ അഡ്വക്കേറ്റ് ഡി ബി ബിനുവിന് കുപ്പിവെള്ളം നൽകി ഉദ്‌ഘാടനം നിർവഹിച്ചു. പൊതു വിപണിയില്‍ ഇപ്പോഴും കുപ്പിവെള്ളത്തിന് ലിറ്ററിന് […]

പത്താം ക്ലാസും ഗുസ്തിയും വിദ്യാഭ്യാസ യോഗ്യതയായി ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ

സ്വന്തംലേഖകൻ കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ‘ഭൂരിപക്ഷം’ നിയമ ബിരുദ ധാരികള്‍ക്ക്. ഇരുപതു മണ്ഡലങ്ങളിലായുള്ള പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളില്‍ പതിനാലു പേരാണ് നിയമ ബിരുദ ധാരികള്‍. ഇതില്‍ രണ്ടുപേര്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൊല്ലത്തെ മുന്നു സ്ഥാനാര്‍ഥികളും നിയമ ബിരുദ ധാരികളാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി സാബു വര്‍ഗീസും യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രനും എല്‍എല്‍ബിക്കാരാണ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍ ബാലഗോപാല്‍ എല്‍എല്‍എമ്മുകാരനും. തൊട്ടടുത്ത മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനും ആറ്റിങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനും എല്‍എല്‍ബി ഡിഗ്രിയുണ്ട്. […]

വെള്ളത്തിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പാഞ്ഞ പൊലീസ് ജീപ്പ് ബസിന് പിന്നിലിടിച്ചു: പതിനാറുകാരിയായ പെൺകുട്ടിയെ രക്ഷിക്കാനാവാത്ത സങ്കടത്തിൽ പൊലീസുകാർ: അപകടം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ വീണ കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പാഞ്ഞ പൊലീസ് ജീപ്പ് സ്വകാര്യ ബസിനു പിന്നിലിടിച്ചു. . അയർക്കുന്നം സ്വദേശിയായ അതുല്യ (16) ആ്ണ് മരിച്ചത്. വെള്ളത്തിൽ വീണ അതുല്യയെ  രക്ഷിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടമുണ്ടായത്. അയർക്കുന്നം ആറുമാനൂർ ഭാഗത്തു വച്ചാണ് പെൺകുട്ടി കാൽവഴുതി വെള്ളത്തിൽ വീണത്. കുളിക്കാനിറങ്ങിയ കുട്ടി അഴമുള്ള ചുഴിയിൽ വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, […]

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

സ്വന്തംലേഖകൻ കോട്ടയം : പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് മൂന്നേകാലോടെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടുകാലം മലയാളസിനിമയിലെ ഡബ്ബിംഗ് രംഗത്തെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. സംവിധായകൻ ദീപൻ മകനാണ്. 3700-ഓളം ചിത്രങ്ങളിൽ ആനന്ദവല്ലി ശബ്ദം നൽകിയിട്ടുണ്ട്.  കെപിഎസിയിലൂടെ നാടകരംഗത്തും പിന്നീട് സിനിമയിലുമെത്തിയ ആനന്ദവല്ലി, എൺപതുകളിലാണ് തിരക്കുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റായി മാറുന്നത്. ഇതരഭാഷകളിൽ നിന്ന് കേരളത്തിൽ നായികമാരായി എത്തിയ പൂർണിമ ജയറാം, ഗീത, സുഹാസിനി, ഗൗതമി എന്നിവരുൾപ്പടെ നിരവധിപേർക്ക് ശബ്ദം നൽകിയത് ആനന്ദവല്ലിയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ പൂ‌ർണിമാ […]

തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചു ,ഏഴു വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു

സ്വന്തംലേഖകൻ തൊടുപുഴ :  തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ദ്രവരൂപത്തിലാണ് ആഹാരം കൊടുക്കുന്നത്. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനത്തിലധികവും നിലച്ചതായാണ് ആശുപത്രി വൃത്തങ്ങള്‍ വൃക്തമാക്കുന്നത്. മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്‍റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം. ഏറ്റവും മികച്ച ചികിത്സകള്‍ ലഭ്യമാക്കിയിട്ടും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഐസ്‌ക്രീം പാർലർ കേസ് പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി

സ്വന്തംലേഖകൻ കോട്ടയം : ഐസ്ക്രീം പാര്‍ലര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആണ് പിന്‍മാറിയത്. വിഎസ് നല്‍കിയ ഹര്‍ജിയില്‍ നിന്നാണ് പിന്‍മാറ്റം. പിന്‍മാറ്റം എന്തിനെന്ന് വ്യക്തമല്ല. നേരത്തെ ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസർക്കാര്‍ ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. കേസിലെ അന്വേഷണം വർഷങ്ങൾക്ക് മുന്നേ അവസാനിച്ചതാണെന്നും ഇനി വേറെ ഒരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ അന്ന് വ്യക്തമാക്കുകയുണ്ടായി. കേസിൽ നിന്ന് പിന്മാറുന്നതിൻറെ കാരണങ്ങൾ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കിയിട്ടില്ല. വി.എസിൻറെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിച്ചപ്പോഴാണ് താൻ […]

ഓൺലൈൻ ജോലി വാഗ്ദാനം: തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദ്ദേശവുമായി കേരളാപോലീസ്

സ്വന്തംലേഖകൻ കോട്ടയം : ഓൺലൈൻ തൊഴിൽത്തട്ടിപ്പുകൾ വ്യാപകമായതോടെ ജാഗ്രത നിർദ്ദേശവുമായി കേരളാപോലീസ്. ഫേസ്ബുക് പേജിലൂടെയാണ് മുന്നറിയപ്പ്‌ നൽകിയിരിക്കുന്നത്. പോസ്റ്റ് വായിക്കാം.. ഓൺലൈൻ ജോലി വാഗ്ദാനം: തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണം ഓൺലൈൻ തൊഴിൽത്തട്ടിപ്പുകൾ പലതരത്തിലും പലരൂപത്തിലും വ്യാപകമാവുകയാണ്. വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ ഇത്തരം കെണിയിൽപ്പെടാതെ രക്ഷനേടാം. ഈ മെയിൽ വഴിയുള്ള ഓഫർ ലെറ്റർ: പ്രമുഖ കമ്പനികളിൽ വലിയതുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിനു ക്ഷണിക്കുകയും. യാത്രച്ചെലവ് കമ്പനി വഹിക്കുമെന്നും . എങ്കിലും ഉറപ്പിനു വേണ്ടി കോഷൻ ഡിപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണമെന്നും […]

ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതം

സ്വന്തംലേഖകൻ തൃശൂർ : ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന് ഹൃദയാഘാതം. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സ്ഥാനാര്‍ത്ഥിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉടനെ തന്നെ ബെന്നി ബെഹനാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉടനെ അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. നിലവില്‍ ബെന്നി ബെഹ്നാന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 11.30 നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ബെന്നി ബെഹനാന്‍ വീട്ടില്‍ വന്നത്. ഇന്ന് ബെന്നി ബെഹനാന്‍ […]

പ്രണയ പകയിൽ വെണ്ണീറായത് 5 പെൺജീവനുകൾ, വാ തുറക്കാതെ കേരളത്തിലെ വനിതാ സംഘടനകൾ

സ്വന്തംലേഖകൻ കോട്ടയം : പ്രണയ പകയിൽ കേരള മനസാക്ഷിയെ ഞെട്ടിച്ചു വെന്തു വെണ്ണീറായത് 5 പെൺജീവനുകൾ. തൃശ്ശൂരിൽ വ്യാഴാഴ്ച നടന്നതടക്കം അടുത്ത കാലത്ത് പുരുഷന്മാർ തീ കൊളുത്തിക്കൊന്നത് അഞ്ച് സ്ത്രീകളെ. ഒരു പെൺകുട്ടി കാമ്പസിലും മറ്റൊരു പെൺകുട്ടി വീട്ടിലും കുത്തേറ്റും മരിച്ചു. പത്ത് പെൺകുട്ടികൾ വിവിധ തരത്തിലുള്ള ഗുരുതര ആക്രമണങ്ങൾക്ക് വിധേയരായി. സ്ത്രീകളെ പച്ചക്കു കൊളുത്തുന്ന സംഭവങ്ങൾ നിരവധിയായിട്ടും കേരളത്തിലെ ഒരു വനിതാ സംഘടന പോലും ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംസ്ഥാന വനിതാ കമ്മീഷൻ,വനിതാ ശിശുവികസന വകുപ്പ്, വിവിധ രാഷ്ട്രീയ പാർട്ടിയുടെ വനിതാ സംഘടനകൾ […]

തിരഞ്ഞെടുപ്പു പോരാട്ടത്തിനിടെ ചാലക്കുടിയിലെ സ്ഥാനാർത്ഥി വീണു: ചൂടും ടെൻഷനും വില്ലനായി; ബെന്നി ബെഹന്നാൻ ആശുപത്രിയിൽ

സ്വന്തം ലേഖകൻ ചാലക്കുടി: തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ടെൻഷനൊപ്പം അന്തരീക്ഷത്തിലെ ചൂട് സ്ഥാനാർത്ഥികളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നു വ്യക്തമാക്കി ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഴ്ച. ചാലക്കുടിയിലെ യുഡിഎഫ് സ്ഥനാർത്ഥി ബെന്നി ബെഹന്നാനാണ് ഹൃദയാഘാതത്തെ തുടർന്ന് വീണു പോയത്. വിശ്രമമില്ലാതെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും ചൂടുമാണ് സ്ഥാനാർത്ഥിയെ ചതിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ബെന്നി ബെഹന്നാന് ഹൃദയാഘാതമുണ്ടായത്. ഉടൻ കൊച്ചിയിലെ സൺറൈസേഴ്സ് ആശുപത്രിയിൽ എത്തിച്ചു. ലോ പ്രഷറാണ് ബെന്നിക്ക് വിനയായത്. ഇപ്പോൾ അപകടനില തരണം ചെയ്തു. ചാലക്കുടിയിലെ സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടികൾ എല്ലാം മാറ്റി വച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് […]