ആരാണ് മേലേടത്തു രാഘവന്‍ നായര്‍? കൂര്‍മ്മബുദ്ധിയുള്ള സ്വേച്ഛാധിപതി

കോട്ടയം : മേലേടത്ത് രാഘവന്‍ നായര്‍ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി വിസ്മയിപ്പിച്ച, അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് വാത്സല്യം. ഈ കഥാപാത്രത്തെയും സിനിമയെയും കുറിച്ച് ധാരാളം നിരൂപണങ്ങളും ചര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ പാരഡീസോ ക്ലബ്ബ് എന്ന ഗ്രൂപ്പില്‍ വന്ന വ്യത്യസ്ത നിരീക്ഷണവും ശ്രദ്ധേയമാവുകയാണ്. കുറിപ്പ് വായിക്കാം.. ആരാണ് മേലേടത്തു രാഘവന്‍ നായര്‍??? അന്തസ്സും കുലമഹിമയും ഒക്കെ എനിക്കുണ്ട് എന്ന് സ്വയം വിശ്വസിച്ചു നടക്കുന്ന പുറമെ ഒരു വിഡ്ഢി ഇമേജ് create ചെയ്ത കൂര്‍മ്മബുദ്ധിയുള്ള സ്വേച്ഛാധിപതി. ചുരുക്കി പറഞ്ഞാല്‍ ഇതാണ് രാഘവന്‍ നായര്‍, ഇങ്ങേരു […]

ആകാശപാതയിൽ ഊഞ്ഞാൽകെട്ടി യുവമോർച്ചയുടെ പ്രതിഷേധം

സ്വന്തംലേഖകൻ കോട്ടയം: കഴിഞ്ഞ രണ്ടര വർഷക്കാലമായി കോട്ടയം നഗരത്തിലെ കാൽനട വാഹനയാത്രക്കാർ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് നഗരസഭയ്ക്ക് മുന്നിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആകാശനടപ്പാതയെന്നും ഇതിന്റെ പേരിൽ വൻ  അഴിമതിയാണ് നടന്നുക്കൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ കുറ്റപ്പെടുത്തി. ആകാശ നടപ്പാതയിൽ ഊഞ്ഞാൽക്കെട്ടി പ്രതിഷേധം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത ഇത്തരം നടപ്പാതകൾ പൊളിച്ചുമാറ്റണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. കോട്ടയത്ത് വികസനത്തിന്റെ പേരുപറഞ്ഞ് സ്ഥലം എം എൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിരവധി അഴിമതികളാണ് അധികാരത്തിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ധേഹം കുട്ടിച്ചേർത്തു.യുവമോർച്ച ജില്ലാ […]

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും:അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സ്വന്തംലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും. നാളെ മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.2016ന് ശേഷം ഇതാദ്യമായാണ് കേരളത്തിൽ കാലവർഷം വൈകുന്നത്. കഴിഞ്ഞ രണ്ട് വർഷവും ജൂൺ പിറക്കുന്നതിന് മുൻപ് കേരളത്തിൽ കാലവർഷം എത്തിയിരുന്നു. 2016ൽ ജൂൺ 8നാണ് കാലവർഷം തുടങ്ങിയത്. നാളെ മുതൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തൃശ്ശൂരിൽ തിങ്കളാഴ്ചയും എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ചയും റെഡ് അലർട്ടായിരിക്കും.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം […]

പ്രധാനമന്ത്രിക്ക് ഫൈഫ്സ്റ്റാർ മെനുവില്ല,ഗസ്റ്റ് ഹൗസിൽ ഒരുക്കിയത് നാടൻ ഭക്ഷണം

സ്വന്തംലേഖിക കൊച്ചി : ഗുരുവായൂരിൽ ദർശനം നടത്തുന്നതിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പ്രാതലിന് ഒരുക്കിയത് കേരളീയ ഭക്ഷണം. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിൾകറി തുടങ്ങിയ വിഭവങ്ങളാണ് ഇവിടെ തയ്യാറാക്കിയത്. വി.വി.ഐ.പി അതിഥിയായ പ്രധാനമന്ത്രിയ്ക്കൊപ്പം നാൽപ്പത് പേരാണുള്ളത്, ഇവർക്കെല്ലാമുള്ള സൗകര്യങ്ങളൊരുക്കുന്നത് ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ്. ഗുരുവായൂർ ദർശനത്തിനായി കഴിഞ്ഞ ദിവസം രാത്രിയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. രാത്രി ഭക്ഷണം ഒരുക്കണമെന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ലെങ്കിലും വെജിറ്റേറിയനായ പ്രധാനമന്ത്രിയ്ക്കായി ഫ്രൈഡ് റൈസ്,ചപ്പാത്തി,പരിപ്പ്കറി,അവിയൽ,സാമ്പാർ തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കി വച്ചിരുന്നു. അതേ സമയം പ്രധാനമന്ത്രിയുടെ ഭക്ഷണക്രമങ്ങളെ കുറിച്ച് […]

പൊലീസിലെ അഴിച്ചു പണി: യതീഷ് ചന്ദ്രയ്‌ക്കെതിരെ ‘സൈബർ’ ആക്രമണം; പ്രധാനമന്ത്രിയെ അപമാനിച്ചതിന് സ്ഥലം മാറ്റിയെന്ന് വാദം

സ്വന്തം ലേഖകൻ കൊച്ചി: പൊലീസിലെ അഴിച്ചു പണിയുടെ പേരിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന യതീഷ് ചന്ദ്രയ്‌ക്കെതിരെ സൈബർ ആക്രമണം. പൊലീസിൽ സമൂലമാറ്റത്തിന്റെ പേരിൽ യതീഷ് ചന്ദ്രയെയും സ്ഥലം മാറ്റിയപ്പോഴാണ് ഇദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ആരംഭിച്ചിരിക്കുന്നത്. യതീഷ് ചന്ദ്രപ്രധാനമന്ത്രിയോട് ആദരവ് കാട്ടിയെന്ന പേരിൽ വിവാദമുണ്ടാക്കിയിരിക്കുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ യതഷ് ചന്ദ്രയെ സ്ഥലം മാറ്റാൻ കാരണമെന്നാണ് വാദം. ഈ വാദം ഉയർത്തുന്നതിനു പിന്നിൽ സംഘപരിവാർ, ബി.ജെ.പി അനൂകൂല ഓൺലൈൻ വെബ് സൈറ്റുകളും ഗ്രൂപ്പുകളുമാണെന്നാണ് വിവരം. ചില മാധ്യമങ്ങളും ഇതു സംബന്ധിച്ചുള്ള വാർത്തകൾ പുറത്തു വിട്ടിരുന്നു. […]

പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് പുറപ്പെട്ടു

സ്വന്തംലേഖകൻ കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടു. എറണാകുളത്തെ ഗസ്റ്റ് ഹൗസിൽ നിന്നും നാവികസേനാആസ്ഥാനത്തേക്ക് പുറപ്പെട്ടു. അവിടെനിന്നും ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും.9.45ന് അരിയന്നൂരിലെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെത്തും. അവിടെനിന്നു കാർ മാർഗം 10ന് ദേവസ്വത്തിന്റെ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തി 10.10ന് ക്ഷേത്രത്തിലെത്തും. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാനമന്ത്രിക്കു താമരപ്പൂ കൊണ്ടു തുലാഭാരം നടത്തും. ക്ഷേത്ര ദർശനത്തിനു ശേഷം 11.30ന് ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അഭിനന്ദൻ സമ്മേളനം’ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ പതിനായിരത്തോളം പേർക്കാണു പ്രവേശനം.

ഗുരുവായൂർ ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി: മോദി എത്തിയത് കൊച്ചി വിമാനത്താവളത്തിൽ; ഒരു മണിക്കൂർ ഗുരുവായൂർ ക്ഷേത്രത്തിൽ ചിലവഴിക്കും

സ്വന്തം ലേഖകൻ കോട്ടയം: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെ നാവിക ആസ്ഥാനത്ത് എത്തി. ഇവിടെ വിമാനത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റർ മാർഗം ഗുരുവായൂരിലേയ്ക്ക് തിരിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ പ്രത്യേക ഹെലിപ്പാഡിലാണ് ഇദ്ദേഹം രാവിലെ ഇറങ്ങുക. തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.  വെള്ളിയാഴ്ച രാത്രിയിൽ എറണാകുളത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ തങ്ങി. തുടർന്ന് രാവിലെയാണ് നാവിക സേന ആസ്ഥാനത്ത് എത്തിയത്. തുടർന്ന് കാറിൽ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഇവിടെ വച്ച് കിഴക്കേഗോപുര […]

ദുബായ് അപകടം: സ്റ്റോപ്പിലിറങ്ങാൻ അഞ്ചു മിനിറ്റ് ബാക്കി നിൽക്കെ വിമലിന്റെ ജീവനെടുത്തു; പാമ്പാടി സ്വദേശിയുടെ മരണം അപൂർവങ്ങളിൽ അപൂർവം

സ്വന്തം ലേഖകൻ പാമ്പാടി: ദുബായിൽ മലയാളികൾ അടക്കമുള്ളവരുടെ ജീവൻ എടുത്ത അപകടത്തിൽപ്പെട്ട പാമ്പാടി സ്വദേശി വിമൽ മരിച്ചത് സ്റ്റോപ്പിലിറങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ. പൊത്തൻപുറം വെണ്ടകം കാർത്തികയിൽ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനും വിമുക്തഭടനുമായ കാർത്തികേയൻനായരുടെ മകൻ വിമൽ കാർത്തികേയനാണ് (35) ദുബായിലിൽ ബസ് അപകടത്തിൽ മരിച്ച മലയാളികളിൽ ഒരാൾ. പെരുന്നാൾ അവധി ആഘോഷത്തിനായി മസ്‌കറ്റിലെ സഹോദരൻ വിനോദിന്റെ വീട്ടിൽ പോയതായിരുന്നു വിമൽ. ഇവിടെ നിന്നും ബസിൽ തിരികെ മടങ്ങിവരികയായിരുന്നു. ഒമാൻ ഗതാഗത വകുപ്പിന്റെ ബസിലാണ് വിമൽ സഞ്ചരിച്ചിരുന്നത്. ദുബൈയിലെ താമസ സ്ഥലത്തേയ്ക്ക് എത്താൻ അഞ്ചു […]

കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം: റോഡ് മുറിച്ചു കടന്ന കാൽനടയാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു; മരിച്ചത് കോടിമത പുറംപോക്കിൽ താമസിക്കുന്ന ബഷീർ; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച്് കാൽനടയാത്രക്കാരൻ മരിച്ചു. കോടിമത റോഡ് പുറംപോക്കിലെ താമസക്കാരനായ ബഷീർ (56)ആണ് മരിച്ചത്. നേരത്തെ ബി.എം.എസ് യൂണിയനിലെ ചുമട്ടുകാരനായിരുന്നു ബഷീർ. ഇപ്പോൾ ആക്രി സാധനങ്ങൾ പെറുക്കിവിറ്റാണ് ബഷീർ ജീവിക്കുന്നത്. ഒരാഴ്ചയ്ക്കിടെ എം.സി റോഡിൽ കോടിമത ഭാഗത്തുണ്ടായ അപകടത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് ബഷീർ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കോടിമത വിൻസർ കാസിൽ ഹോട്ടലിനു മുന്നിലെ റോഡിലായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്നു പുറത്തിറങ്ങിയ ബഷീർ, റോഡിനു നടുവിലെ ഡിവൈഡറിലൂടെ […]

അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിച്ച്, അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുറിച്ച് മകനും

സ്വന്തംലേഖകൻ കോഴിക്കോട്: അമ്മയില്ലാതെ അച്ഛന്റെ കൈയും പിടിച്ച് ഋതുൽ അക്ഷരലോകത്തേക്ക്.നിപ്പ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മൂത്ത മകൻ ഋതുൽ സജീഷ് ഇന്നലെ ഒന്നാംക്ലാസിൽ ചേർന്നു. ചെമ്പനോട റെയ്മണ്ട് മെമ്മോറിയൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഋതുലിപ്പോൾ. ഋതുലിന്റെ അനിയൻ സിദ്ധാർഥിന് മൂന്നു വയസ്സ് തികഞ്ഞിട്ടേയുള്ളൂ. ഇപ്പോൾ ചെമ്പനോടയിൽ വീടിനടുത്തുള്ള അങ്കണവാടിയിലാണ്. രാവിലെ എഴുന്നേറ്റപ്പോൾ സ്‌കൂളിൽ പോവാൻ ഋതുലിന് അൽപ്പം മടിയായിരുന്നു.അച്ഛൻ ക്ലാസിന് മുന്നിൽ വന്ന് നിൽക്കണം എന്ന് വാശിപിടിച്ചു. എന്നാൽ കുളിച്ച് യൂണിഫോമിട്ടതോടെ ആളു ഉഷാറായി. അമ്മയുടെ ഫോട്ടോയ്ക്കുമുന്നിൽ കൈകൂപ്പി പ്രാർഥിച്ചു. പിന്നീട് അച്ഛൻ സജീഷ് […]