മെഡിക്കല്‍ കോളേജ് പരിസരത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കു പൂട്ട് വീഴും ; മലിനീകരണ വിഷയത്തിൽ കർശന നടപടിയുമായി ജില്ലാ കളക്ടർ

സ്വന്തംലേഖകൻ കോട്ടയം : മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. പരിസരത്തെ തോടുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും മലിന ജലം ഒഴുക്കുന്നത് ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണിത്. മലിന ജലം ഒഴുകിയെത്തുന്ന കുളക്കാട്ടു പാടം മുണ്ടാര്‍ തോടിനോടു ചേര്‍ന്നുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ പൗരസമിതി രൂപീകരിച്ച്  കോട്ടയം നഗരസഭയ്ക്ക് പരാതി  നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 27 ന്  ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തിയിരുന്നു. പരിശോധിച്ച 26 സ്ഥാപനങ്ങളില്‍ രണ്ടിടത്തു […]

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ചവിട്ടിയാൽ ഞങ്ങളും ചാവും സർ; പൊലീസുകാരെ അപമാനിച്ച മലയാള മനോരമയ്ക്ക് ചുട്ട മറുപടിയുമായി പൊലീസ് ഉദ്യോഗസ്ഥന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ചവിട്ടിയാൽ ഞങ്ങളും ചാവും സർ..! ഞങ്ങളും മജ്ജയും മാംസവും കുടുംബവും ബന്ധങ്ങളുമുള്ള മനുഷ്യരാണ് സർ. പറയുന്നത് മറ്റൊരുമല്ല, തെമ്മാടികൾ എന്ന് മലയാള മനോരമ ദിനപത്രം കഴിഞ്ഞ ദിവസം വിശേഷിപ്പിച്ച ഒരുകൂട്ടം പൊലീസുകാരാണ്. മലയാള മനോരമ ദിനപത്രം പൊലീസുകാരെ അപമാനിച്ച് പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ വൈറലായ പൊലീസുകാരന്റെ പോസ്റ്റ്. പൊലീസുകാർ അനുഭവിക്കുന്ന ജോലിയുടെ സമ്മർദങ്ങളും, നേരിടുന്ന പ്രശ്‌നങ്ങളും വ്യക്തമാക്കിയുള്ള പോസ്റ്റാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ കത്തിപ്പടരുന്നത്. ഫെയ്‌സ്ബുക്കിൽ വൈറലായ ആ പോസ്റ്റ് ഇങ്ങനെ ആളെണ്ണത്തിൽ അൻപതിനായിരമോ […]

തിരഞ്ഞെടുപ്പ് റാലിക്കിടെ കമൽ ഹാസനെതിരെ ചെരുപ്പേറ് , ബി.ജെ.പി ഹനുമാൻ സേന പ്രവർത്തകർക്കെതിരെ കേസ്

സ്വന്തംലേഖകൻ കോട്ടയം : മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനെതിരെ ചെരുപ്പേറ്. തമിഴ്‌നാട്ടിലെ തിരുപ്പരൻകുൻഡ്രം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. കമൽ ഹാസൻ സംസാരിക്കുന്നതിനിടെ ഒരു സംഘം ആളുകൾ വേദിയിലേക്ക് ചെരുപ്പുകൾ വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ മക്കൾ നീതി മയ്യം പ്രവർത്തകർ പൊലീസിൽ പരാതി നൽകി. ഗോഡ്‌സെക്കെതിരെ കമൽ ഹാസൻ നടത്തിയ പരാമർശമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി, ഹനുമാൻ സേന സംഘടനകളിലെ പതിനൊന്നോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗോഡ്‌സെക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കമൽ ഹാസനെതിരെ ഒരു […]

സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജന്‍ പുരസ്‌കാരം

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ഇപ്പോഴിതാ മറ്റൊരവാര്‍ഡും സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തെ തേടി എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച സിനിമക്കുള്ള പത്മരാജന്‍ പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഛായാഗ്രാഹകന്‍ സണ്ണി ജോസഫും, നിരൂപകന്‍ വിജയകൃഷ്ണനും സംവിധായകന്‍ സജിന്‍ ബാബുവും ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

നുണ പറയുന്നതിന് പുതിയ ഇംഗ്ലീഷ് വാക്ക് ‘മോദിലൈ’; മോദിയെ ട്രോളി രാഹുല്‍ ഗാന്ധി

സ്വന്തംലേഖകൻ കോട്ടയം : മേഘസിദ്ധാന്തം, ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍, റഡാര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരന്തരമായി നുണ പറയുന്നതിനാല്‍ ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ മോദിലൈ(modilie) എന്നുള്ള വാക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയായിരുന്നു രാഹുല്‍ ഗാന്ധി ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് വിവാദമായതോടെ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ലോഗോ മാറ്റി ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയാക്കി മറ്റൊരു ട്വീറ്റ് ഇടുകയായിരുന്നു. സത്യത്തെ രൂപം മാറ്റുന്നു, വിശ്രമമില്ലാതെ നുണ […]

തമിഴ്‌നാട് വില്ലുപുരത്ത് വാഹനാപകടം: പാലാ സ്വദേശിയായ യുവതിയും ചങ്ങനാശേരി സ്വദേശി ഡ്രൈവറും മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ; അപകടം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്

സ്വന്തം ലേഖകൻ കോട്ടയം: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിയായ യുവതിയും ചങ്ങനാശേരി സ്വദേശിയായ ഡ്രൈവറും മരിച്ചു. പാലാ ചെമ്മലമറ്റം വെള്ളുക്കുന്നേൽ ദേവസ്യാച്ചന്റെ മകളും മാമ്മൂട് കപ്യാര്പറമ്പിൽ ജെറിന്റെ ഭാര്യയുമായ എലിസബത്ത് (28), ഡ്രൈവർ ചങ്ങനാശേറി മാമ്മൂട് സ്വദേശി വിൽസൺ എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ദേവസ്യാച്ചനും, എലിസബത്തിന്റെ ഭർത്താവിന്റെ അച്ഛനും ഗുരുതരമായ പരിക്കുകളോടെ തമിഴ്‌നാട്ടിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടമുണ്ടായത്. ഭർത്താവ് ജെറിനൊപ്പം വിദേശത്ത് പോകുന്നതിനായാണ് എലിസബത്തും, പിതാവും, ഭർത്താവിന്റെ പിതാവും തമിഴ്‌നാട്ടിൽ എത്തിയത്. ഇവിടെ ചില പേപ്പർ വർക്കുകൾ […]

സാധാരണക്കാരുടെ പരാതിയ്ക്ക് പുല്ലുവില: ഓഫിസ് തുറക്കുന്നത് തോന്നുന്ന സമയത്ത്; ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കുത്തഴിഞ്ഞ പ്രവർത്തനങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: സാധാരണക്കാരുടെ പരാതികൾക്ക് പുല്ലുവില കൽപ്പിച്ച് എഴുതിത്തള്ളി ഭക്ഷ്യസുരക്ഷാ വിഭാഗം. തോന്നുമ്പോൾ ഓഫിസ് തുറക്കുകയും, ഫയലുകൾ കൃത്യമായി മാനേജ് ചെയ്യുന്നുമില്ലെന്നാണ് എല്ലാ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ പാലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓഫിസിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് വിജിലൻസ് സംഘം എത്തുമ്പോൾ ഓഫിസ് പൂട്ടിക്കിടക്കുകയായിരുന്നു. ഒരാൾ പോലും ഇവിടെ ജോലിയ്ക്ക് എത്തിയിരുന്നുമില്ല. അരമണിക്കൂറോളം വിജിലൻസ് സംഘം കാത്തു നിന്ന ശേഷമാണ് ഉദ്യോഗസ്ഥർ എത്തിയതും ഓഫിസ് തുറന്നതും. കോട്ടയം വിജിലൻസ് യൂണിറ്റിലെ സിഐമാരായ റിജോ പി.ജോസഫും, നിഷാദമോനുമാണ് […]

കോട്ടയം നഗരത്തിൽ രണ്ട്‌ ദിവസം ശുദ്ധജലവിതരണം മുടങ്ങും

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം നഗരസഭാ പ്രദേശങ്ങളിൽ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും. റോ വാട്ടർ പമ്പ് ഹൗസിലെ ഇലക്ട്രിക്കൽ തകരാർ കാരണം 16,17 തീയതികളിൽ ഭാഗികമായിട്ടാരിക്കും ജലവിതരണം തടസ്സപ്പെടുക എന്ന് കോട്ടയം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കോട്ടയം കലക്ടറേറ്റ്, കഞ്ഞിക്കുഴി, മുട്ടമ്പലം, ദേവലോകം, ബേക്കർജംഗ്ഷൻ,ചാലുകുന്ന്, കോടിമത എന്നീ നഗരപ്രേദേശങ്ങൾക്കു പുറമേ പടിഞ്ഞാറൻ മേഖല പ്രദേശങ്ങളായ തിരുവാതുക്കൽ, കാരാപ്പുഴ, ഇല്ലിക്കൽ എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങും. ഇലക്ട്രിക്കൽ തകരാർ കാരണം മൂന്നു മോട്ടോറുള്ള സ്ഥാനത്തു രണ്ട് മോട്ടോറുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഈ തകരാറിനെ […]

നാട്ടകത്ത് വെട്ടിയിടുന്നതിനിടെ മരത്തിന്റെ ചുവട് തലയ്ക്കടിച്ചു: അടിമാലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: നാട്ടകം ഗവ കോളജിലെ കെട്ടിട നിർമ്മാണത്തിനായി വെട്ടിമാറ്റുന്നതിനിടെ കട പുഴകി വീണ മരം തലയ്ക്കടിച്ച് അടിമാലി സ്വദേശിയ്ക്ക് ദാരുണാന്ത്യം. അടിമാലി മേനാച്ചേരി സ്വദേശി സജി ആന്റണി (48) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നാട്ടകം ഗവ കോളജിന് മുന്നിലെ പുരയിടത്തിലായിരുന്നു സംഭവം. ഈ തോട്ടത്തിലെ റബർ മരങ്ങൾ വെട്ടിമാറ്റിയ ശേഷം ഇവിടെ കെട്ടിടം പണിയുന്നതിനായിരുന്നു പദ്ധതി. അടിമാലി സ്വദേശിയാണ് ഇതിനായി കരാർ എടുത്തിരുന്നത്. മരം വെട്ടുന്നതിനായി ഒരു മരത്തിന്റെ ശിഖരത്തിൽ കുടുക്ക് ഇട്ട ശേഷം മറ്റൊരു മരത്തിൽ […]

കെഎഫ്‌സിയെ കബളിപ്പിച്ചു സൗജന്യ ഭക്ഷണം കഴിച്ച വിദ്യാർത്ഥി പിടിയിൽ

സ്വന്തംലേഖകൻ കോട്ടയം : ദക്ഷിണാഫ്രിക്കയിൽ ഒരു വർഷത്തോളം കെഎഫ്‌സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച 27 കാരൻ അറസ്റ്റിൽ. കെഎഫ്‌സിയുടെ ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് യുവാവ് തൊഴിലാളികളെ അടക്കം പറഞ്ഞുപറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ചത്. ദക്ഷിണാഫ്രിക്കയിലെ ക്വസ്ലുലുനറ്റൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയാണ് പിടിയിലായിരിക്കുന്നത്. ഓരോ ദിവസവും ഓരോ കെഎഫ്‌സി ഔട്‌ലെറ്റുകളിലേക്ക് കയറിച്ചെന്ന് തന്നെ കെഎഫ്‌സി ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനായി അയച്ചിരിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു വയറുനിറയെ ആഹാരം കഴിച്ചത്. കെനിയൻ പത്രപ്രവർത്തകനായ ടെഡി യൂജിൻ തന്റെ ട്വിറ്റർ അക്കൗണ്ട് […]