കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നിയമം പ്രാബല്യത്തിലായി: ഉയർന്ന പിഴ ഈടാക്കിത്തുടങ്ങിയെന്ന് മോട്ടോർ വാഹന വകുപ്പ്; കർശന നടപടികളിലേയ്ക്ക് കടന്ന് വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ചട്ട പ്രകാരം കേന്ദ്ര സർക്കാർ കർശന നടപടികളിലേയ്ക്ക് കടന്നു. ഇതിന്റെ ഭാഗമായി ഉയർന്ന പിഴ തുക ഈടാക്കാനുള്ള നിർദേശം സംസ്ഥാനത്തെ ഗതാഗതവകുപ്പുകൾക്കും പൊലീസിനും വിവിധ വകുപ്പുകൾക്കും നൽകി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകളാണ് ഇന്നലെ പരിശോധന നടത്തിയത്. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. നിയമലംഘനത്തിന്റെ ചിത്രം പകർത്തും. നിയമപ്രകാരമുള്ള നോട്ടീസ് നൽകും. നിശ്ചിത ദിവസത്തിനുള്ളിൽ […]

എൻ.ഹരി പാലായിൽ എൻഡിഎ സ്ഥാനാർത്ഥി: ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തം

സ്വന്തം ലേഖകൻ കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മത്സര ചിത്രം വ്യക്തമായി. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെയാണ് പാലാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോമും, എൽഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി.കാപ്പനും എത്തിയതോടെയാണ് പാലാ മണ്ഡലത്തിൽ മത്സരചിത്രം ഏകദേശം വ്യക്തമായിരിക്കുന്നത്. എബിവിപിയിയിലുടെയും ആർഎസ്എസിലൂടെയുമാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി രാഷ്ട്രീയ രംഗത്ത് എത്തിയത്. പിന്നീട് യുവമോർച്ചയുടെ വിവിധ ചുമതലകൾ ഹരി വഹിച്ചു. യുവമോർച്ചാ ജില്ലാ പ്രസിഡന്റ്, യുവമോർച്ചാ […]

വട്ടിയൂർകാവിൽ താമര ചിഹ്നത്തിൽ കുമ്മനം എത്തും: പ്രസ്റ്റീജ് പോരാട്ടത്തിനൊരുങ്ങി ബിജെപി; കുമ്മനം ഗവർണാകാതിരുന്നത് വട്ടിയൂർകാവിന് വേണ്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വട്ടിയൂർകാവിൽ താമര വിരിയിക്കാൻ കുമ്മനത്തെ രംഗത്തിറക്കാൻ ബിജെപി.  വട്ടിയൂർകാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുനതിനായി ബിജെപി കേന്ദ്ര നേതൃത്വം കുമ്മനത്തിന് നിർദേശം നൽകിയതായി സൂചന. എന്നാൽ , മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടും ഇല്ല. പാലായ്ക്ക് പിന്നാലെ മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നീ അഞ്ച് മണ്ഡലങ്ങളിലാണ്  തിരഞ്ഞെടുപ്പ് ഇനി നടക്കാനുള്ളത്. ഇതില്‍ അരൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂരില്‍ എല്‍ഡിഎഫ് വിജയിച്ച സീറ്റ്. ബിജെപിയും വളരെ പ്രതീക്ഷയോടെ കാണുന്ന രണ്ട് മണ്ഡലങ്ങളും പോളിങ് ബൂത്തിലേക്ക് പോകും. മഞ്ചേശ്വരവും […]

പരശുരാമൻ മഴുവെറിഞ്ഞ കേരളം; പക്ഷേ, പരശുരാമന് മുൻപെത്തിയ വാമനൻ എങ്ങിനെ കേരളത്തിലെ രാജാവിനെ ചവിട്ടിത്താഴ്ത്തി; കഴിഞ്ഞ വർഷത്തെ ചോദ്യത്തിന് ഉത്തരവുമായി ഇത്തവണയെത്തി സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം: പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളത്തിലെ രാജാവിനെ, പരശുരാമന് മുൻപത്തെ അവതാരമായ വാമനൻ എങ്ങിനെ ഭൂമിയ്ക്കടിയിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന സംശയത്തിന് ഉത്തരം നൽകുകയാണ് സോഷ്യൽ മീഡിയ. ഓണത്തിന്റെ ചരിത്രത്തെ സംബന്ധിച്ചുള്ള സംശയങ്ങൾക്കുള്ള ഉത്തരണാണ് ഇത്തവണ സോഷ്യൽ മീഡിയ വഴി നൽകുന്നത്. മഹാബലി ആന്ധ്രയിൽ ജനിച്ചതാണെന്നും, പരശുരാമൻ ക്ഷത്രിയശാപം തീർക്കാൻ ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യുകയായിരുന്നുവെന്നും ഇത്തരത്തിൽ ദാനം കിട്ടിയ ഭൂമിയിൽ എത്തിയ ബ്രാഹ്മണർ മഹാബലി ചക്രവർത്തിയുടെ പിൻഗാമികളാണെന്നും ഇത്തരത്തിലാണ് കേരളത്തിൽ ഓണം ആഘോഷം നടക്കുന്നതെന്നുമാണ് സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത്. ഈ […]

മീറ്ററെങ്കിൽ സമരമെന്ന് ഓട്ടോ തൊഴിലളി യൂണിയൻ: വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജില്ലാ കളക്ടർ; മീറ്ററിടാതെ ഓടിയാൽ വീഡിയോ എടുത്ത് വാട്‌സ്അപ്പിൽ ആർ.ടി.ഒയ്ക്കയക്കാം; ശക്തമായ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കിയ ജില്ലാ കളക്ടറുടെ നിലപാടിനെതിരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഓട്ടോഡ്രൈവർമാരുടെ യൂണിയൻ. തിങ്കളാഴ്ച സൂചനാ സമരം നടത്തിയ യൂണിയനുകൾ, ചൊവ്വാഴ്ച പരിശോധന നടത്തിയാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയനുകൾ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ഓട്ടോഡ്രൈവർമാർ നിയമം പാലിക്കുന്ന കാര്യത്തിൽ സഹകരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിൽ തന്നെയാണ് ജില്ലാ കളക്ടർ സുധീർ ബാബുവും, ആർ.ടി.ഒ വി.എം ചാക്കോയും, എൻഫോഴ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസും. നിയമലംഘനങ്ങളോ ഓട്ടോറിക്ഷാ ഡ്രൈവർമാർ മീറ്റർ ഇടാതെ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെടുകയോ […]

അഭയകൊലക്കേസ്: സിസ്റ്റർ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് തോമസ് കോട്ടൂർ പറഞ്ഞിരുന്നതായി നിർണായക സാക്ഷിമൊഴി

തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഫാ തോമസ് കോട്ടൂർ കുറ്റം സമ്മതിച്ചിരുന്നതായി സാക്ഷി മൊഴി. കേസിലെ എട്ടാം പ്രതി കളർകോട് വേണുഗോപാലൻ നായരാണ് ഇക്കാര്യം പറഞ്ഞത്. കേസിലെ നാർക്കോ അനാലിസിസ് പരിശോധന ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആളാണ് വേണുഗോപാലൻ നായർ. ഹർജി നൽകിയത് ബിഷപ്പ് ഹൗസിൽ വച്ച് പ്രതികൾ നിർബന്ധിച്ചതിനാലാണെന്നും ഇദ്ദേഹം പറയുന്നു. തിരുവനന്തപുരത്തെ പ്രത്യേക കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താരത്തിനിടെയാണ് വെളിപ്പെടുത്തൽ. കേസിന്‍റെ കാര്യങ്ങള്‍ ബിഷപ്പ് ഹൗസിൽ വച്ച് സംസാരിക്കവേ ഫാ. തോമസ് കോട്ടൂർ കരച്ചിലിന്‍റെ വക്കോളമെത്തിയെന്നാണ് സാക്ഷി മൊഴി. സിസ്റ്റർ […]

തുഷാറിനെതിരായ കുരുക്ക് മുറുക്കി നാസിൽ : ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു

ദുബായ്: വണ്ടി ചെക്ക് കേസില്‍ യുഎഇയില്‍ നിയമ നടപടി നേരിടുന്ന ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളിക്കെതിരെ പരാതിക്കാരനായ നാസില്‍ അബ്ദുള്ള ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. തുഷാറില്‍ നിന്ന് കരാര്‍ പ്രകാരം ഉള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തുഷാറിന് എതിരെ അജ്മാന്‍ കോടതിയിൽ ക്രിമിനൽ കേസ് നൽകിയതിന് പുറമെയാണ് സിവിൽ കേസും നൽകിയിരിക്കുന്നത്. അതേസമയം തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നു.തുഷാറിനെതിരെ പരാതി നല്‍കിയ […]

പുലിക്കുന്നേലിൽ നിന്നും മാണിയിലേക്ക്: മാണിക്ക് ശേഷം തിരികെ പുലിക്കുന്നേലേക്ക്

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി അപ്രതീക്ഷിതമായാണ് ജോസ് ടോം പുലിക്കുന്നേലിന്റെ അമ്പരപ്പിക്കുന്ന കടന്നുവരവ്. പാലായുടെ എല്ലാമെല്ലാമായിരുന്ന മാണി സാറിന്റെ നിര്യാണത്തോടെ കേരള കോൺഗ്രസിൽ അരങ്ങേറിയ പിടിവലികൾക്കിടയിലാണ് മാണിയുടെ വത്സലശിഷ്യന്‍ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ അരനൂറ്റാണ്ടുകള്‍ക്ക് മുൻപ്പുലിക്കുന്നേല്‍ കുടുംബത്തില്‍നിന്ന് കെ.എം.മാണിക്ക് ലഭിച്ച പാലാ സീറ്റ് അദ്ദേഹത്തിന്റെ മരണശേഷം തിരിച്ച്‌ പുലിക്കുന്നേല്‍ കുടുംബത്തില്‍ തന്നെ തിരികെയെത്തിയിരിക്കുന്നതെന്നതെന്നാണ് കാലത്തിന്റെ കാവ്യ നീതി! കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പായിരുന്നു 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ തെരെഞ്ഞുപിൽ കേരള കോണ്‍ഗ്രസ് […]

സിഖുകാർ ബൈക്കിൽ നിന്ന് വീണാൽ തല പൊട്ടില്ലേ സർ..! തലപ്പാവ് വച്ച സിഖുകാരൻ ഹെൽമെറ്റ് വയ്‌ക്കേണ്ടെന്ന് കോട്ടയം വെസ്റ്റ് പൊലീസ്; ഇതാണോ ഒരൊറ്റ ഇന്ത്യയെന്ന് സോഷ്യൽ മീഡിയ..! നാല് വയസിനുള്ള മുകളിൽ പ്രായമുള്ളവർ ബൈക്കിൽ കയറിയാൽ ഹെൽമറ്റ് വേണം:ലിഫ്റ്റ്‌ കൊടുക്കുന്നവരും കയ്യിൽ ഹെൽമറ്റ് കരുതണം

തേർഡ് ഐ ബ്യൂറോ കോട്ടയം: കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമം പാസായതോടെ ഹെൽമറ്റ് വയ്ക്കാതെയും, ഗതാഗത നിയമങ്ങൾ പാലിക്കാതെയും വാഹനം ഓടിച്ചാൽ വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. കേരള പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽ ഇതു സംബന്ധിച്ചുള്ള ബോധവത്കരണ പോസ്റ്റുകൾ സജീവമായിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റ് വൈറലായി മാറിയിരിക്കുന്നത്. സിഖുകാരന് തലപ്പാവ് വച്ചിട്ടുണ്ടെങ്കിൽ ഹെൽമെറ്റ് ധരിക്കേണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് പറയുന്നത്. വെസ്റ്റഅ പൊലീസിന്റെ ഈ പോസ്റ്റിനു പിന്നാലെ സോഷ്യൽ മീഡിയയിൽ […]

സാമ്പത്തിക മാന്ദ്യം വാഹനവിപണിയെ തകർത്തു: ഷിഫ്റ്റുകൾ വെട്ടിക്കുറച്ചു; കൂടുതൽപ്പേർക്ക് തൊഴിൽ നഷ്ടപ്പെടും; കനത്ത പ്രതിസന്ധി

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ വൻ പ്രതിസന്ധിയിലായതോടെ ഇന്ത്യൻ വാഹനവിപണിയും തകർച്ചയുടെ വക്കിലേക്ക്. ഇതോടെ തൊഴിൽ നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ്. ജൂലൈയിലെ കണക്കനുസരിച്ച് വാഹന വില്‍പ്പന മുന്നിലൊന്നായി ചുരുങ്ങി. രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ 23 ശതമാനത്തിന്റെയും ഇരുചക്ര വാഹനവില്‍പ്പനയില്‍ 14 ശതമാനത്തിന്റെയും ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇതോടെ പല പ്രമുഖ വാഹന നിര്‍മാതാക്കളും ഉല്‍പാദനത്തില്‍ കുറവ് വരുത്തി. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഭേദഗതികളെന്നാണ് കമ്പനികള്‍ പറയുന്നത്. മേഖലയില്‍ ഒട്ടുമിക്ക കമ്പനികളും പ്ലാന്റുകള്‍ അടച്ചു പൂട്ടുകയാണ്. വാഹനവില്‍പ്പന കുറവായതിനാല്‍ പ്രവൃത്തിദിവസങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. […]