ഇല്ലിക്കലിൽ തിട്ടയിടിഞ്ഞ് മീനച്ചിലാറ്റിൽ കാണാതായ ലോറി പുറത്തെടുക്കാൻ ആരംഭിച്ചു: ലോറി കയറ്റുന്നത് വലിയ ക്രെയിൻ ഉപയോഗിച്ച്; നടപടികൾ കാണാൻ ആളുകൾ തടിച്ചു കൂടി

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലിക്കലിൽ തിട്ടയിടിഞ്ഞ് മീനച്ചിലാറ്റിൽ കാണാതായ ലോറി പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് ലോറി ഉയർത്തുന്നതനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പത്തു മണിയോടെ ലോറിയുടെ ഏതാണ്ട് പാതി ഭാഗം പുറത്ത് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ലോറി പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 2.45 ന് ഇല്ലിക്കൽ കുമ്മനം റോഡിലായിരുന്നു അപകടം. മെറ്റലുമായ ഇഷ്ടിക കളത്തിലേയ്ക്കു പോകുകയായിരുന്നു ഭാരത് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് ഇല്ലിക്കലിലെ മുസ്ലീം പള്ളിയ്ക്കു സമീപത്തു വച്ച് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് […]

നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിനുള്ളില്‍ നഴ്സുമാരുടെ ടിക് ടോക് ; നടപടിയുമായി ആരോഗ്യവകുപ്പ്

സ്വന്തംലേഖകൻ ഭുവനേശ്വര്‍:ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ ആരോഗ്യ വകുപ്പിന്‍റെ നടപടി. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സമാര്‍ക്കാണ് ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിനുള്ളില്‍ വച്ചാണ് നഴ്സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്ത് നിന്ന് നഴ്സുമാര്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ച വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു.  ഇതേ തുടര്‍ന്നാണ്  നഴ്സുമാര്‍ക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. സംഭവത്തില്‍ […]

ബിനോയ് അകത്തോ പുറത്തോ: മുംബൈ കോടതി വ്യാഴാഴ്ച വിധി പറയും; മുൻകൂർ ജാമ്യം തേടിയുള്ള ഓട്ടത്തിന് അവസാനമായേക്കും

സ്വന്തം ലേഖകൻ മൂംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരിയ്‌ക്കെതിരെ ഉയർന്ന ബലാത്സംഗക്കേസിൽ വ്യാഴാഴ്ച നിർണ്ണായക ദിവസം. കേസിൽ ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ്‌വ്യാഴാഴ്ച വിധി പറയും. ജാമ്യാപേക്ഷ തള്ളിയാൽ ബിനോയിയെ ഉടൻ അറസ്റ്റ് ചെയ്യാനാണ് മുംബൈ പൊലീസിന്റെ തീരുമാനം. ജാമ്യാപേക്ഷ അനുവദിച്ചാലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനാവും കോടതി നിർദേശിക്കുക എന്നാണ് സൂചന. എന്തായാലും ബിനോയ് കൊടിയേരി ജയിലിലേയ്ക്ക് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി […]

ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം ; കേന്ദ്ര സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

സ്വന്തംലേഖകൻ കൊച്ചി : ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ പരിസ്ഥിതി നാശത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി . കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും , സിനിമാ കമ്പനിക്കുമെതിരെ അന്വേഷണം നടത്തണമെന്നും , നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു . പെരുമ്പാവൂരിലെ ആനിമൽ ലീഗൽ ഇന്റഗ്രേഷൻ സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് . ഉണ്ട സിനിമയുടെ ചിത്രീകരണത്തിനായി കാസർകോട് കാറഡുക്ക വനഭൂമിയിൽ നടത്തിയ പ്രവർത്തനങ്ങൾ വനം വകുപ്പ് തടഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി . കേന്ദ്രസർക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങൾ […]

നാലുമാസം പ്രായമുള്ള കുഞ്ഞിനെ മദ്യലഹരിയിൽ പിതാവ് നിലത്തടിച്ചു കൊന്നു

സ്വന്തംലേഖകൻ ദ​​മോ​​ഹ്(​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്): മ​​​​ദ്യ​​​​പി​​​​ച്ചെ​​​​ത്തി​​​​യ പി​​​​താ​​​​വ് നാ​​​​ലു മാ​​​​സം മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ഞ്ഞി​​​​നെ നി​​​​ല​​​​ത്ത​​​​ടി​​​​ച്ചു കൊ​​​​ന്നു. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഉ​​​​ദ​​​​യ് കു​​​​ശ്വാ​​​​ഹ(28)​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. മ​​​​ദ്യ​​​​പി​​​​ച്ചെ​​​​ത്തി​​​​യ ഉ​​​​ദ​​​​യ് ഭാ​​​​ര്യ​​​​യു​​​​മാ​​​​യി വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ടു​​​​ക​​​​യും ആ​​​​ൺ​​​​കു​​​​ഞ്ഞി​​​​നെ എ​​​​ടു​​​​ത്ത് നി​​​​ല​​​​ത്ത​​​​ടി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. കു​​​​ഞ്ഞ് ത​​​​ത്ക്ഷ​​​​ണം മ​​​​രി​​​​ച്ചു.

ലോക്കപ്പ് ​മ​ര്‍​ദ​നം ; പോലീസുകാർ ഒരു ല​ക്ഷം രൂപ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തംലേഖകൻ കൊ​​​ച്ചി: സി​​​നി​​​മാ​ തി​​യ​​റ്റ​​​റി​​​ല്‍ ന​​​ട​​​ന്ന ത​​​ര്‍​ക്ക​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നു പ​​​രാ​​​തി ന​​​ല്‍​കാ​​​ന്‍ ക​​​ള​​​മ​​​ശേ​​​രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ചെ​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ കാ​​​ണാ​​​നെ​​​ത്തി​​​യ വ്യ​​​ക്തി​​​യെ എ​​​സ്‌​​​ഐ​​​യും സം​​​ഘ​​​വും ചേ​​​ര്‍​ന്നു ലോ​​​ക്ക​​​പ്പ് മ​​​ര്‍​ദ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഒ​​​രു ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക്. തു​​​ക കു​​​റ്റ​​​ക്കാ​​​രാ​​​യ പോ​​​ലീ​​​സ് ഉ​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ല്‍നി​​​ന്ന് ഈ​​​ടാ​​​ക്ക​​​ണം.എ​​​റ​​​ണാ​​​കു​​​ളം പു​​​ത്ത​​​ന്‍​കു​​​രി​​​ശ് സ്വ​​​ദേ​​​ശി ജ​​​യ​​​രാ​​​ജ് ജോ​​​സ​​​ഫി​​​നാ​​​ണു ക​​​ള​​​മ​​​ശേ​​​രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍നി​​​ന്നു മ​​​ര്‍​ദ​​​ന​​​മേ​​​റ്റ​​​ത്. ജ​​​യ​​​രാ​​​ജി​​​നെ പ​​​രി​​​ശോ​​​ധി​​​ച്ചി​​​ട്ടും വൂ​​​ണ്ട് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പ​​​രി​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തി​​​രു​​​ന്ന ആ​​​ലു​​​വ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ര്‍​ജ​​​ന്‍ ഡോ. ​​​മ​​​നോ​​​ജ് […]

40 വ​ർ​ഷം മു​മ്പ് നാ​ടു​വി​ട്ടയാളെ അവശ നിലയിൽ കണ്ടെ​ത്തി

ച​​​ങ്ങ​​​രം​​​കു​​​ളം: നാ​​​ൽ​​​പ​​​തു വ​​​ർ​​​ഷം മു​​​മ്പു നാ​​​ടു​​​വി​​​ട്ട എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യെ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കു​​​റ്റി​​​പ്പു​​​റ​​​ത്ത് ക​​​ണ്ടെ​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം നെ​​​ച്ചൂ​​​ർ സ്വ​​​ദേ​​​ശി പെ​​​രു​​​മ​​​റ്റ​​​ത്തി​​​ൽ ബാ​​​ല​​​ന്‍റെ മ​​​ക​​​ൻ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി (64)യെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​വ​​​ശ​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.നാ​​​ട്ടു​​​കാ​​​ർ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നു സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രാ​​​യ അ​​​ര​​​വി​​​ന്ദ​​​ൻ, ശ്രീ​​​നി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​ള്ള പോ​​​ലീ​​​സ് കു​​​റ്റി​​​പ്പു​​​റം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കി​​​യ ശേ​​​ഷം കൃ​​​ഷ്ണ​​​ൻ കു​​​ട്ടി​​​യെ സ്റ്റേ​​​ഷ​​​നി​​​ൽ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ര​​​മേ​​​ശി​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള​​റി​​​ഞ്ഞ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യെ സ്റ്റേ​​​ഷ​​​നി​​​ൽ​​വ​​​ച്ച് ബ​​​ന്ധു​​​ക്ക​​​ളെ ഏ​​​ൽ​​​പ്പി​​​ച്ചു.അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും കാ​​​ൽ​​​ന​​​ട​​​യാ​​​യി​​​ട്ടാ​​​ണ് […]

തൃശൂർ കളക്ടർ സ്ഥാനത്ത് നിന്നും ടി.വി അനുപമയെ മാറ്റി

സ്വന്തംലേഖകൻ തൃശൂർ : തൃശൂർ കളക്ടർ സ്ഥാനത്ത് നിന്നും ടി.വി അനുപമയെ മാറ്റി. പകരം സി ഷാനാവാസിനെ തൃശൂർ കളക്ടറായി നിയമിക്കാൻ   മന്ത്രിസഭായോഗം തീരുമാനിച്ചു.അനുപമ അവധിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് നടപടി. കളക്ടർ സ്ഥാനമൊഴിയുന്ന മുറയ്ക്ക് അനുപമ തുടർ പരിശീലനത്തിനായി മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.കഴിഞ്ഞ വർഷം ജൂണിലാണ് തൃശൂർ ജില്ലാ കളക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. ആലപ്പുഴ ജില്ലാ കളക്ടറായി പ്രവർത്തിച്ച് വരികയായിരുന്ന അനുപമയെ തൃശൂരിലേക്ക്് മാറ്റി നിയമിക്കുകയായിരുന്നു. തൃശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി. മലപ്പുറം പൊന്നാനി സ്വദേശിയായ അനുപമ […]

‘മാറി നില്‍ക്കങ്ങോട്ട്’, മാധ്യമ പ്രവർത്തകയോട് ആക്രോശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി

കൊച്ചി : മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം പിന്തുടര്‍ന്ന് സി.പി. എം എറണാകുളം ജില്ലാ സെക്രട്ടറി. സി.പി.എമ്മിന്റെ പാലാരിവട്ടം പ്രതിഷേധ മാര്‍ച്ചിനിടെ പ്രതികരണം ആരാഞ്ഞ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകയോടാണ് എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ ദേഷ്യപ്പെട്ടത്.പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സി.പി.ഐ എം നടത്തുന്ന റാലിക്കിടെയാണ് സംഭവം. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനോടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവിനോടും പ്രതികരണം ആരാഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തക സി. എന്‍ മോഹനന്റെ അടുത്തെത്തി. സമരം എങ്ങനെയാണ് മുമ്പോട്ട് കൊണ്ടുപോവുകയെന്ന് ചോദിച്ചപ്പോള്‍ […]

നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ എത്തിച്ചു; ബസ് തട്ടിയിട്ടില്ലെന്ന് ജീവനക്കാർ; ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്; മരിച്ച അലന്റെ സംസ്‌കാരം വ്യാഴാഴ്ച മുട്ടുചിറയിൽ

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസും ജീവനക്കാരും ഗാന്ധിനഗർ സ്റ്റേഷനിൽ ഹാജരായി. അപകടത്തിൽ മരിച്ച കുറുപ്പന്തറ പള്ളിയ്ക്കു സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണി (29)യുടെ  സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് മുട്ടുചിറ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കെ.എൽ 15 എ 404 -ാം നമ്പരിലുള്ള കെ.എസ്.ആർ.ടി.സി ബസ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരത്തു നിന്നും […]