പിറന്നാൾ നിറവിൽ കോട്ടയം; ജില്ലക്ക് ഇന്ന് 75 വയസ്; ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ജില്ലാ ഭരണകൂടം
കോട്ടയം: കോട്ടയം ഇന്ന് 75ന്റെ നിറവിൽ. 1949 ജൂലൈ ഒന്നിനാണു ജില്ല രൂപീകൃതമായത്. പിറന്നാളാഘോഷം കളറാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഇന്നു കലാപരിപാടികളും ഫുഡ്ഫെസ്റ്റും ഉണ്ടാവും. രാവിലെ 10.45ന് കളക്ടറേറ്റ് അങ്കണത്തിൽ കളക്ടർ വി. വിഘ്നേശ്വരി പരിപാടികൾക്ക് നേതൃത്വം നൽകി. പിറന്നാൾ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഇന്നു മുതൽ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.