video
play-sharp-fill
 സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഭൂമിയിൽ തിരിച്ചെത്താൻ റെവകും: എട്ടു ദിവസത്തെ ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയ ഇവർ അവിടെ കുടുങ്ങിയിരിക്കുകയാണ്.

 സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഭൂമിയിൽ തിരിച്ചെത്താൻ റെവകും: എട്ടു ദിവസത്തെ ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയ ഇവർ അവിടെ കുടുങ്ങിയിരിക്കുകയാണ്.

 

ഫ്ലോറിഡ: എട്ടു ദിവസത്തെ ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയ സുനിത വില്യംസിന്റെയും ബുച്ച്‌ വില്‍മോറിന്റെയും മടക്കയാത്ര മാസങ്ങളോളം വൈകിയേക്കും.

ഇവരെ തിരിച്ചെത്തിക്കാന്‍ നിലവില്‍ കൃത്യമായ തീയതികളൊന്നും നാസ പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ക്കൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുനിത വില്യംസും വില്‍മോറും പങ്കാളികളാണ്. സുനിത ഇതു മൂന്നാം വട്ടമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ററാര്‍ലൈനര്‍ ദൗത്യത്തിന്റെ കാലാവധി 45 ദിവസം മുതല്‍ 90 ദിവസം വരെ ദീര്‍ഘിപ്പിക്കുന്ന കാര്യം നാസ പരിഗണിക്കുന്നുണ്ടെന്നാണ് ഏജന്‍സിയുടെ കോമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്ററീവ് സ്ററിച്ച്‌ പറയുന്നത്.

സുനിത വില്യംസിനേയും ബച്ച്‌ വില്‍മോറിനേയും വഹിച്ചുള്ള യാത്രയ്ക്കിടെ പലതവണ ഹീലിയം ചോര്‍ച്ചയുണ്ടായെന്നും ത്രസ്റററുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ പേടകത്തില്‍ തന്നെ സഞ്ചാരികളെ തിരികെ എത്തിക്കുന്നത് സുരക്ഷിതമല്ല.

പേടകത്തിന്റെ ബഹിരാകാശത്തെ സഞ്ചാരത്തിനുള്ള ഊര്‍ജം നല്‍കുന്നത് സര്‍വീസ് മോഡ്യൂളാണ്. പേടകം തിരിച്ചിറങ്ങുമ്ബോള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഈ സര്‍വീസ് മോഡ്യൂള്‍ കത്തിച്ചാമ്ബലാവുകയും പേടകം മാത്രം പാരച്യൂട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പന.

അക്കാരണത്താല്‍ സര്‍വീസ് മോഡ്യൂളിലെ പ്രശ്നം ഭൂമിയില്‍ തിരിച്ചെത്തിച്ച്‌ പരിശോധിക്കാനാവില്ല. അതിനാലാണ് പേടകം നിലയത്തില്‍ തന്നെ നിര്‍ത്തി അവിടെ നിന്ന് പ്രശ്നങ്ങള്‍ പഠിക്കുന്നത്.

ഇത് പരിശോധിച്ചുവരികയാണെന്നാണ് നാസ പറയുന്നത്. ഈ സാഹചര്യത്തിലാണ് ദൗത്യത്തിന്റെ കാലാപരിധി മൂന്ന് മാസം വരെ ദീര്‍ഘിപ്പിക്കുന്നകാര്യം നാസ പരിഗണിക്കുന്നത്