റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിൽ പഞ്ചായത്ത് കൈമലർത്തി: നാട്ടുകാർ കൈകോർത്തപ്പോൾ റോഡ് ക്ലീനായി: കോട്ടയം അയ്മനത്താണ് സംഭവം
കുമരകം : പഞ്ചായത്തിനെ കൊണ്ടു സാധിക്കാത്ത റോഡ് പണി നാട്ടുകാർ ഒത്തുചേർന്ന് പൂർത്തിയാക്കി. കുമരകം പഞ്ചായത്തിലെ പതിനൊന്നം വാർഡിൽ നാട്ടുകാർ ഒന്നിച്ച് റോഡ് നന്നാക്കിയ വാർത്ത നാട്ടിൽ ചർച്ച വിഷയമായി. മാസങ്ങളായി തകർന്ന് കിടന്ന വായനശാല- കാലുതറ – മാരാച്ചേരി റോഡിൽ വായനശാല പാലത്തിനും മാരാച്ചേരിക്കും ഇടയിലുള്ള ഭാഗമാണ് നാട്ടുകാർ ചേർന്ന് നന്നാക്കിയത്. തകർന്ന റോഡിൽ മഴമൂലം വലിയ വെള്ളക്കെട്ട് രൂപപെട്ടിരുന്നു. മാസങ്ങളായി വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും നാളിതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ ഇടപെടൽ ഉണ്ടായത്. […]