video
play-sharp-fill
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിൽ പഞ്ചായത്ത് കൈമലർത്തി: നാട്ടുകാർ കൈകോർത്തപ്പോൾ റോഡ് ക്ലീനായി: കോട്ടയം അയ്മനത്താണ് സംഭവം

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിൽ പഞ്ചായത്ത് കൈമലർത്തി: നാട്ടുകാർ കൈകോർത്തപ്പോൾ റോഡ് ക്ലീനായി: കോട്ടയം അയ്മനത്താണ് സംഭവം

 

 

കുമരകം : പഞ്ചായത്തിനെ കൊണ്ടു സാധിക്കാത്ത റോഡ് പണി നാട്ടുകാർ ഒത്തുചേർന്ന് പൂർത്തിയാക്കി.

കുമരകം പഞ്ചായത്തിലെ പതിനൊന്നം വാർഡിൽ നാട്ടുകാർ ഒന്നിച്ച് റോഡ് നന്നാക്കിയ വാർത്ത നാട്ടിൽ ചർച്ച വിഷയമായി.

മാസങ്ങളായി തകർന്ന് കിടന്ന വായനശാല- കാലുതറ – മാരാച്ചേരി റോഡിൽ വായനശാല പാലത്തിനും മാരാച്ചേരിക്കും ഇടയിലുള്ള ഭാഗമാണ് നാട്ടുകാർ ചേർന്ന് നന്നാക്കിയത്. തകർന്ന റോഡിൽ മഴമൂലം വലിയ വെള്ളക്കെട്ട് രൂപപെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങളായി വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും നാളിതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ ഇടപെടൽ ഉണ്ടായത്. മാസങ്ങൾക്ക് മുൻപ് ഇതേ റോഡിലെ വെള്ളക്കെട്ട് ചൂണ്ടികാട്ടി സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ ദിനംപ്രതി ഉപയോഗിക്കുന്ന റോഡാണ് സമീപവാസികളായ നാട്ടുകാരുടെ ഒരുമയിൽ സഞ്ചാരയോഗ്യമായത്.