ജങ്ക് ഫുഡ് മാത്രമല്ല പ്രശ്നം ; ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഹം വർദ്ധിക്കുന്നതായി വിദഗ്ധർ
ഹൃദ്രോഗം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. സമീപ വർഷങ്ങളില്‍, 40 വയസ്സിന് താഴെയുള്ള ആളുകളിലാണ് ഹൃദ്രോഗം ബാധിക്കുന്നതായി കാണുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ആഗോളതലത്തില്‍ മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പുകയിലയുടെയും മദ്യത്തിൻ്റെയും ഉപഭോഗം തുടങ്ങിയവ ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളാണ്. ഈ ശീലങ്ങള്‍ ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാത സാധ്യത കൂട്ടുന്നു. ഇത് ഹൃദ്രോഗം, വിട്ടുമാറാത്ത വൃക്ക പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള […]