video
play-sharp-fill
ഇരുവശങ്ങളിലും നിയന്ത്രണമില്ലാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങൾ അപകടങ്ങള്‍ക്കു വഴിവെക്കുന്നു, ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേക്ക് കയറേണ്ട വാഹനങ്ങൾ പോകുന്നത് മുണ്ടക്കയം ടൗണിലൂടെ, പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചെറിയ ബോർഡും ശ്രദ്ധയിൽപ്പെടുന്നില്ല, കാലങ്ങളായുള്ള ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മുണ്ടക്കയം നഗരം

മുണ്ടക്കയം: കാലങ്ങളായുള്ള ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മുണ്ടക്കയം നഗരം. ക്രോസ് വേ കവലയിലെ ചെറിയ റൗണ്ടാന മുതല്‍ പാലത്തിന് സമീപം വരെ ഇരുവശങ്ങളിലും നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്ക് വര്‍ധിക്കാന്‍ കാരണം.

പലപ്പോഴും ഇവിടെ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഗതാഗതക്കുരുക്ക് ദേശീയ പാതയിലേക്കും മുണ്ടക്കയം ടൗണിലേക്കും വ്യാപിക്കുന്ന സ്ഥിതിയാണെന്നും നാട്ടുകാര്‍ പറയുന്നു. റോഡരികിലെ പാര്‍ക്കിങ് പലപ്പോഴും അപകടങ്ങള്‍ക്കു വഴിവെക്കുന്നുണ്ട്.

മുണ്ടക്കയം ക്രോസ് വേ ജങ്ഷനില്‍ നിന്ന് ആരംഭിച്ച്‌ പൈങ്ങനാ പാലത്തിന് സമീപം എത്തുന്നതാണ് ബൈപ്പാസ്. എന്നാല്‍ ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേക്ക് വാഹനങ്ങള്‍ കയറേണ്ട പൈങ്ങനാ പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചെറിയ ബോഡ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബൈപ്പാസിലൂടെ നാമമാത്രമായ വാഹനങ്ങളാണ് പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

ഇതോടെ കുമളി, കട്ടപ്പന എന്നിവിടങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡിലേക്കു കടക്കാതെ മുണ്ടക്കയം ടൗണിലൂടെ യാത്ര തുടരുന്നത്. ഇതെല്ലാം ​ഗത​ഗത കുരുക്ക് വർധിക്കാൻ കാരണമാകുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.