Spread the love

കോട്ടയം :മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവം ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

video
play-sharp-fill

രക്ഷാപ്രവർത്തനം ഒട്ടും വൈകിയിട്ടില്ല.
തകർന്നു വീണത് കാലപ്പഴക്കം ചെന്ന കെട്ടിടമാണ്.
അപകട വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കുവാൻ ഇവിടെ പ്രയാസമായിരുന്നു.

എങ്കിലും എത്രയും വേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു . 2013ൽ ബലക്ഷയം കാട്ടി എക്സി.എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് പുതിയ ബിൽഡിംഗ് പണിയുവാൻ തുടങ്ങിയത് എന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗികളെ നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് സൂപ്രണ്ട് ഡോ. ജയകുമാർ പറഞ്ഞു.

ഇന്നു രാത്രി തന്നെ പുതിയ കെട്ടിടത്തിലേക്ക് വാർഡ് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നദ്ദേഹം പറഞ്ഞു