
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവാശ്യപ്പെട്ട് ബിഡിജെഎസ്.
അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയത് മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ വരെ ആളുകൾ ഉപയോഗിച്ച കെട്ടിടമാണിത്. ഉത്തരവാദിത്വ രഹിതമായ പ്രസ്താവന നടത്തിയ ആരോഗ്യ മന്ത്രിയും പിന്തുണച്ച കോട്ടയത്തിൻ്റെ മന്ത്രിയും മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.
ആരോഗ്യമന്ത്രി രാജിവെച്ചു ഇറങ്ങിപ്പോകണമെന്നും ബി. ഡി. ജെ. എസ്. ഈ ദാരുണ അപകടത്തിൽ ജീവൻ പൊലിഞ്ഞ ബിന്ദുവിൻ്റെ കുടുംബത്തിന് അടിയന്തരമായി ധനസഹായം നൽകുന്നതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുവാൻ തയ്യാറാകേണ്ടതാണെന്ന് ബി.ഡി.ജെ.എസ്. കോട്ടയം ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group