play-sharp-fill

17കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ പുറത്ത്

  മലപ്പുറം : മലപ്പുറം എടവണ്ണപ്പാറയിൽ പതിനേഴുകാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ. പ്രായപൂർത്തി ആവാത്ത നിരവധി കുട്ടികളെ കരാട്ടെ മാസ്റ്റർ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വെളിപ്പെടുത്തൽ. ഇയാൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയ അതിജീവതയുടേതാണ് പുതിയ വെളിപ്പെടുത്തൽ. കരാട്ടെയുടെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നത്. താൻ ‘പരമഗുരു’ ആണ്. മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണം. അല്ലാത്തവർ രക്ഷപ്പെടില്ലെന്നും കുട്ടികളെ വിശ്വസിപ്പിച്ചായിരുന്നു പീഡനം. പ്രതിയിൽ നിന്നുള്ള ഭീഷണി കാരണമാണ് താൻ മൊഴി […]

സിപിഎം നേതാവിന്റെ കൊലപാതകം: പ്രതിയെ പിടികൂടി. ‘കൊല നടത്തിയത് തനിച്ചാണെന്നും, വ്യക്തി വിരോധമെന്നും പ്രതി പൊലീസിനോട്

  കോഴിക്കോട് : കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും,കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്‍കി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയാണ് വെട്ടേറ്ററു മരിച്ച സത്യനാഥൻ. ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന ഗാനമേളക്കിടെയാണ് കൊല നടന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം

വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യൂപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർക്കും:

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കും. മരിച്ച ഷെമീറയ്ക്ക് അക്യൂപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെയാകും പൊലീസ് ആദ്യം പ്രതി ചേർക്കുക. ശിഹാബിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യും. വ്യാജ ചികിത്സ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രസവ സമയത്ത് കൂടെയുണ്ടായിരുന്ന ഷെമീറയുടെ ഭർത്താവ് നയാസിൻ്റെ ആദ്യഭാര്യ, മകൾ എന്നിവരെയും പൊലീസ് പ്രതി ചേർക്കും. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾക്കായി ഷെഫീറയുടെയും നയാസിൻ്റെയും കുടുംബാംഗങ്ങൾ, അയൽക്കാർ എന്നിവരുടെ […]

വൻ തുക കുടിശ്ശിക; സേവനങ്ങള്‍ അവസാനിപ്പിച്ച്‌ സി-ഡിറ്റ്; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും അച്ചടിക്കാന്‍ പണമില്ലാതെ ഇരിക്കുന്ന മോട്ടോർ വാഹന വകുപ്പിന് അടുത്ത അടിയായി സി-ഡിറ്റ്. വകുപ്പുമായുള്ള സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് സി-ഡിറ്റ് അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് വൻ തുക കുടിശ്ശിക വരുത്തിയതോടെ ആണ് നടപടി. ആറര കോടിയിലേറെയാണ് രൂപയാണ് ഒരു വര്‍ഷത്തെ കുടിശികയായി സി-ഡിറ്റിന് നല്‍കാനുള്ളത്. ഫെസിലിറ്റി മാനേജ്മെന്‍റ് പ്രോജക്‌ട് വഴി മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ഒട്ടേറെ സേവനങ്ങളാണ് സി-ഡിറ്റ് നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സേവനത്തിനുള്ള തുക […]

കായംകുളത്ത് ഓടുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തിനശിച്ചു

കായംകുളം: കായംകുളത്ത് ഓടുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയ ബസാണ് തീപിടിച്ചത്. എംഎസ്‌എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ആളുകളെ നേരത്തെ ബസില്‍ നിന്നും മാറ്റിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു:

  മുംബൈ: മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി (86 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മനോഹര്‍ ജോഷി. 1937 ഡിസംബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ റയ്ഗാഡ് ജില്ലയിലായിരുന്നു മനോഹര്‍ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന മനോഹര്‍ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1995-99 കാലഘട്ടത്തിലായിരുന്നു മനോഹര്‍ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു മനോഹര്‍ ജോഷി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട […]

ഫുട്ബോള്‍ കളിക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു

കൊല്ലം: കുളത്തുപ്പുഴയില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം. രണ്ടു യുവാക്കള്‍ക്കു പരുക്കേറ്റു. വനാതിർത്തിക്കു സമീപം 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കഴിക്കുകയായിരുന്ന എട്ടംഗ സംഘത്തിന് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. 16 ഏക്കർ നിഥിൻ ഹൗസില്‍ നിഥിൻ ലോപ്പസ് (22) നെല്ലിമൂട് സ്വദേശി ആദില്‍ (22) എന്നിവർക്കാണ് പരിക്കേറ്റത്. നിഥിൻ ലോപ്പസിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു […]

എസ്.എച്ച് ഗ്രേസ് മെഡിക്കൽ സെന്ററിന്റെ എക്സ്റേ , ലബോറട്ടറി വിഭാഗങ്ങളുടെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഫെബ്രുവരി 25 – ന് ഒളശയിൽ

സ്വന്തം ലേഖകൻ അയ്മനം: എസ്.എച്ച് ഗ്രേസ് മെഡിക്കൽ സെന്ററിന്റെ എക്സ്റേ . ലബോറട്ടറി വിഭാഗങ്ങളുടെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഫെബ്രുവരി 25 – ന് ഒളശയിൽ നടക്കും. രാവിലെ 9 മുതൽ 1 മണി വരെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ്. കാഴ്ച പരിമിതർക്കുവേണ്ടിയുള്ള ഒളശ സർക്കാർ സ്കൂളിലാണ് പരിപാടി നടക്കുന്നത്. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ഡോ. റാണി ബെൻസൺ ക്യാൻസർ ബോധവത്കരണ ക്ലാസ് നയിക്കും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓങ്കോളജി, കാർഡിയോളജി,അസ്ഥിരോഗ വിഭാഗം. ശ്വാസകോശവിഭാഗം, നേത്ര […]

ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ; ആരോപണവിധേയരായ മൂന്ന് അധ്യാപകര്‍ക്ക് സസ്പെൻഷൻ

ആലപ്പുഴ: ആലപ്പുഴയില്‍ കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന എ എം പ്രജിത്ത് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അധ്യാപകർ കുറ്റക്കാരാണെന്ന് കണ്ടാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ആലപ്പുഴ രൂപത പി.ആർ.ഒ. ഫാ. സേവ്യർ കുടിയാംശ്ശേരി അറിയിച്ചു. 2023 ഫെബ്രുവരി 15-ന് എട്ടാമത്തെ പീരിയഡ് ക്ലാസ് തുടങ്ങി 10 മിനിറ്റുകഴിഞ്ഞിട്ടും പ്രജിത്തും മറ്റൊരു കുട്ടിയും ക്ലാസില്‍ എത്തിയില്ല. അധ്യാപകർ കുട്ടികളെ അന്വേഷിച്ചു നടന്നിട്ടും കണ്ടെത്താനായില്ല. തുടർന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. ഇതുകേട്ടയുടൻ കുട്ടികള്‍ […]

കൊല നടത്തിയത് അഭിലാഷ് തനിച്ച്‌; പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തില്‍ തന്നോട് സ്വീകരിച്ച നിലപട് കൊലയ്ക്ക് കാരണമായെന്ന് അഭിലാഷിന്റെ മൊഴി; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: സിപിഎം നേതാവ് പി വി സത്യനാഥിനെ കോഴിക്കോട് കൊയിലാണ്ടിയില്‍ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പോലീസ്. കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളില്‍ ഉണ്ടായ തർക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നുമാണ് പ്രതി നല്‍കിയ മൊഴി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി […]