play-sharp-fill

കെ പി സി.സി ജനകീയ ചർച്ചാ സദസിൽ ദുരിതകഥ പങ്കു വച്ച ലക്ഷ്മിക്കു വീടായി

  സ്വന്തം ലേഖകൻ കോട്ടയം: കെ.പി.സി. സി.സമരാഗ്നി യാത്രയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ ജനകീയ ചർച്ചാ സദസിൽ പങ്കെടുത്ത വീട്ടമ്മയ്ക്ക് വീട് വയ്ക്കാൻ സൗജന്യമായി സ്ഥലം നല്കാമെന്ന് ജനപ്രതിനിധി. വീടിന്റെ കാര്യം പരിഗണിക്കാമെന്ന് കെപിസിസിയും ഏറ്റു. പെൻഷൻ കിട്ടാത്തതിനാൽ ജീവിതം വഴിമുട്ടിയെന്നും കാപ്പാടമില്ലെന്നുമുള്ള സങ്കടം അറിയിക്കാനാണ്ലക്ഷ്മിയും മകൾ രാധയും എത്തിയത് ‘‘സാറേ ആറു മാസമായി പെൻഷൻ കിട്ടുന്നില്ല. ഞാനും മകളും രോഗികളാണ്. ഞങ്ങൾക്ക് കിടപ്പാടമില്ല’’- കൈ കൂപ്പി പൊട്ടിക്കരഞ്ഞ് ലക്ഷമിയെന്ന വീട്ടമ്മ പറഞ്ഞു. കെ.പി.സി. സി. അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുന്നിൽ […]

തിരുവല്ലയിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിന്റെ കുളിമുറിയിൽ പെൻ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി; പ്രതിക്ക് ഒളിയിടം ഒരുക്കിയത് സഹോദരീ ഭർത്താവായ വിജിലൻസ് ഉദ്യോഗസ്ഥൻ; യുവാവ് പൊലീസ് പിടിയിൽ

തിരുവല്ല: അയൽപക്കത്ത് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളികാമറ ഫിറ്റ് ചെയ്ത യുവാവിനെ രണ്ടു മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനു ( 30) ആണ് അറസ്റ്റിലായത്. സിം കാർഡുകൾ മാറിമാറി ഉപയോഗിച്ച് തമിഴ്‌നാട്ടിൽ അടക്കം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എറണാകുളം വിജിലൻസ് ഉദ്യോഗസ്ഥനായ സഹോദരി ഭർത്താവിന്റെ ചങ്ങനാശ്ശേരിയിലെ ക്വാർട്ടേഴ്സിൽ നിന്നും വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് […]

രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര 26ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും :

    സ്വന്തം ലേഖകൻ കോട്ടയം :രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവിനയിക്കുന്ന ജന മുന്നേറ്റ യാത്ര 26ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2 30ന് ഏറ്റുമാനൂരിൽ ജാഥയെ സ്വീകരിക്കും .തുടർന്ന് ചങ്ങനാശേരിയിലേക്ക് ആനയിക്കും. വൈകിട്ട് ആറിന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡിൽ ചേരുന്ന യോഗത്തിൽ ജാഥാ ക്യാപ്റ്റനെ സ്വീകരിക്കും. ചങ്ങനാശ്ശേരിയിൽ ബഹുജന റാലിയും സംഘടിപ്പിച്ചിട്ടുണ്ട് സംസ്ഥാന ദേശീയ നേതാക്കൾ പങ്കെടുക്കും.

കേരളാ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ ആധുനിക റൈസ് മില്ല് ശിലാസ്ഥാപനം നാളെ കൂടല്ലൂരിൽ:

സ്വന്തം ലേഖകൻ കോട്ടയം : നെൽ കർഷകരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിനും മികച്ച അരി വിപണിയിൽ ലഭ്യമാക്കുന്നതിനുമായി രൂപംകൊടുത്ത കേരളാ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ ആധുനിക റൈസ് മില്ല് യാഥാർത്ഥ്യമാവുകയാണ്. കൂടല്ലൂർ കവലയ്ക്ക് സമീപം കാപ്കോസ് വാങ്ങിയ സ്ഥലത്ത് ഗോഡൗണും ആധുനിക മില്ലും സ്ഥാപിക്കും. റൈസ് മില്ലിന്റെ ശിലാ സ്ഥാപനം നാളെ (ഫെബ്രുവരി 24 ശനിയാഴ്ച) 3 – ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ . വാസവൻ നിർവഹിക്കും. ചടങ്ങിൽ കാപ്കോസ് പ്രസിഡണ്ട് കെഎം രാധാകൃഷ്ണൻ അധ്യക്ഷത […]

ഫിലോമിനയുടെ ആദ്യ ചിത്രം കുട്ടിക്കുപ്പായത്തിന് അറുപതിന്റെ തിളക്കം:

കോട്ടയം: ഒരുകാലത്ത് കേരളത്തിൽ ഹിന്ദി ചിത്രങ്ങൾ വിതരണം ചെയ്തിരുന്നത് ടി. ഇ. വാസുദേവന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പിക്ചേഴ്സ് ആയിരുന്നു. പിന്നീട് “കണ്ടംബെച്ച കോട്ട് ” പോലുള്ള മലയാള ചിത്രങ്ങളും അസോസിയേറ്റഡ് പിക്ചേഴ്സ് വിതരണത്തിന് ഏറ്റെടുത്തു വിജയിപ്പിച്ചു . ബിസിനസ് സാമ്രാജ്യം വലുതായപ്പോൾ ഒരു സിനിമ നിർമ്മിക്കണമെന്നായി ടി ഇ വാസുദേവന്റെ ആഗ്രഹം.. “ജയമാരുതി പ്രൊഡക്ഷൻസ് ” എന്ന മലയാളത്തിലെ പ്രശസ്തമായ ബാനർ അങ്ങനെ നിലവിൽ വരുന്നു. “കുട്ടിക്കുപ്പായം “ആയിരുന്നു ഈ ബാനറിന്റെ ആദ്യചിത്രം. അക്കാലത്ത് കേരളത്തിലെ മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും കഥകളിലൂടേയും നോവലുകളിലൂടേയും […]

അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം ആചരിച്ചു; ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ ട്രെയിനിങ് കമ്മീഷണർ റോയി പി ജോർജ് ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പരിചിന്തനദിനം വിവിധ കലാപരിപാടികളോടെ ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷയായിരുന്ന യോഗം ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ ട്രെയിനിങ് കമ്മീഷണർ റോയി. പി.ജോർജ് ഉദ്ഘാടനം ചെയ്തു. ജോവിയ ജോവിച്ചൻ സ്വാഗതവും അങ്കിത അജി നന്ദിയും പറഞ്ഞു. കമ്പനി ലീഡർ ഡെൽന ജയിസ്മോൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആഷിത ജോർജ്, അലീഷ അന്ന ടോം എന്നിവർ ഗൈഡിന്റെ ചരിത്രവും പ്രാധാന്യവും വിശദീകരിച്ച് പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബേബിനാസ് അജാസ്, പി. റ്റി. എ […]

വോൾട്ടേജ് വ്യത്യാസം കുമരകം ചിറത്തറ ഭാഗത്ത് വൈദുതി ഉപകരണങ്ങൾ തകരാറിലായി :

  സ്വന്തം ലേഖകൻ കുമരകം : നാലാം വാർഡിലെ ചിറത്തറ ഭാഗത്ത്‌ കഴിഞ്ഞ 24 മണിക്കൂറിലേറെയായി വോൾട്ടേജിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റകുറച്ചിൽ മൂലം പ്രദേശവാസികൾ നേരിട്ടു കൊണ്ടിരിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ. ചില ഫെയ്സുകളിൽ 100 – ഉം 110 – ഉം റീഡിംഗ് കാണിക്കുമ്പോൾ മറ്റു ഫെയ്സുകളിൽ 330 ആണ് റീഡിംഗ്. പല ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല. ഓവർ ഓൾട്ടേജ് മൂലം ഒട്ടുമിക്ക ഉപകരണങ്ങളും തകരാറിലായതായി പ്രദേശവാസികൾ പറയുന്നു. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ പരുതിപ്പെട്ടിട്ടും ഇതുവരെ തകരാർ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ […]

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനാലുകാരി ഗര്‍ഭിണി; മുത്തച്ഛന്‍ ഒളിവില്‍; പ്രതി പെണ്‍കുട്ടിയെ നാല് മാസത്തോളം ബലാത്സംഗം ചെയ്തതായി പൊലീസ്

ആന്ധ്രപ്രദേശ്: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനാലുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഒളിവില്‍ പോയതായും പെണ്‍കുട്ടിയെ 4 മാസത്തോളം ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു. ഹൈദരബാദിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നും മാതാപിതാക്കള്‍ ദിവസജോലിക്കാരാണെന്നും അവനിഗദ്ദ ഡിഎസ്പി മുരളീധർ പറഞ്ഞു. വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വെച്ചൂർപഞ്ചായത്ത് വയോജനങ്ങൾക്ക് 4,08000 രൂപയുടെ ശ്രവണ സഹായി വിതരണം ചെയ്തു:

  സ്വന്തം ലേഖകൻ വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു. ഇടയാഴം രുക്മിണി ഓഡിറ്റോറിയത്തിൽ കെൽട്രോണിൻ്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ 4,08000 രൂപ വിനിയോഗിച്ചു 26 പേർക്കാണ് പരിശോധനകൾക്ക് ശേഷം ഇടത് വലതു ചെവികളിൽ ഉപയോഗിക്കാൻ ശ്രവണ സഹായി വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ശ്രവണ സഹായി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോജി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ […]

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു :

  സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ റൂസാ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഐടി ലാബിന്റെയും നവീകരിച്ച സെമിനാര്‍ ഹാളിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. റൂസാ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ ഐഎഎസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി ബിജു, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത, റൂസാ കോ-ഓര്‍ഡിനേറ്റര്‍ […]