Monday, September 20, 2021

കോട്ടയത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു ; നിണ്ടൂർ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നൊടുക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച പക്ഷികളെ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിണ്ടൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലും വളർത്തു പക്ഷികളെയുമാണ് കൊന്നൊടുക്കുന്നത്. ജില്ലാ കളക്ടർ രൂപീകരിച്ച എട്ട് ദ്രുത കർമ്മ സേനകളാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്.രോഗം സ്ഥിരീകരിച്ച ഫാമിൽ ആറു സംഘങ്ങളെയും പുറത്ത് രണ്ടു സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്....

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാന്‍ സാധ്യത; രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനി ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ ആരോഗ്യ വകുപ്പിന്റെ സര്‍വ്വേ

സ്വന്തം ലേഖകന്‍ കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തും. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെ കൊല്ലും. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ...

രുഗ്മിണി നിര്യാതയായി

കുടമാളൂര്‍: വെള്ളാപ്പള്ളില്‍ കെ. രാമചന്ദ്രന്റെ ഭാര്യ രുഗ്മിണി നിര്യാതയായി. വൈക്കം ബ്ലാലില്‍ കുടുംബാംഗമാണ്. മക്കള്‍: രശ്മി മുരുഗന്‍, രതിഷ്. മരുമക്കള്‍: മുരുഗന്‍ (അരയന്‍കാവ്). ശവസംസ്‌കാരം ഞായര്‍ 2ന് വീട്ടുവളപ്പില്‍.

ഫ്യൂസൂരാന്‍ കെഎസ്ഇബി; കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും കെഎസ്ഇബി നോട്ടീസ് നല്‍കിയിരുന്നു. കുടിശിക അടച്ച് തീര്‍ക്കുന്ന കാര്യത്തില്‍ ചിലര്‍ കെഎസ്ഇ ബിയോട് സാവകാശം തേടിയിരുന്നു. ചിലരാകട്ടെ പണമടയ്ക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടു. അപേക്ഷകള്‍ പരിഗണിച്ച ബോര്‍ഡ് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി...

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കരകയറ്റാന്‍ സര്‍ക്കാര്‍; രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയ്ക്ക് ശേഷം വൈക്കത്തിന് അഭിമാനമാകാനൊരുങ്ങി റോറോ സര്‍വ്വീസ്

സ്വന്തം ലേഖകന്‍ കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ( എച്ച്.എന്‍.എല്‍ ) കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് കോട്ടയം. കടബാധ്യതയെ തുടര്‍ന്ന് 2019 ജനുവരി ഒന്നിന് പൂട്ടിയ കമ്പനി, സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ടൗണ്‍ഷിപ്പില്‍ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റ് അവശ്യ...

കോട്ടയം ജില്ലയിലെ നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കോട്ടയം, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി എന്നീ നഗരസഭകളില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ ഇവര്‍. കോട്ടയം അദ്ധ്യക്ഷ- ബിന്‍സി സെബാസ്റ്റ്യന്‍ ഉപാദ്ധ്യക്ഷന്‍-ബി. ഗോപകുമാര്‍     പാലാ അദ്ധ്യക്ഷന്‍- ആന്റോ ജോസ് പടിഞ്ഞാറേക്കര   ഏറ്റുമാനൂര്‍ അദ്ധ്യക്ഷ- ലൗലി ജോര്‍ജ് ഉപാദ്ധ്യക്ഷന്‍- ജയമോഹന്‍ കെ ബി ഈരാറ്റുപേട്ട അദ്ധ്യക്ഷ- സുഹറ അബ്ദുള്‍ ഖാദര്‍ വൈക്കം അദ്ധ്യക്ഷ- രേണുക രതീഷ് ഉപാദ്ധ്യക്ഷന്‍- പി റ്റി സുഭാഷ്    

വൈക്കത്ത് അഞ്ചു വർഷം മൂന്ന് നഗരസഭ അദ്ധ്യക്ഷർ: യു.ഡി.എഫിൽ ധാരണയായി; വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ

തേർഡ് ഐ ബ്യൂറോ വൈക്കം: നിർണ്ണായകമായ ചർച്ചകൾ പൂർത്തിയാക്കിയതോടെ വൈക്കം നഗരസഭയിൽ ഇനി ഭരണം യു.ഡി.എഫിന്. അഞ്ചു വർഷത്തിൽ മൂന്നു ചെയർപേഴ്‌സൺമാർ വരുമെന്നത് ഒഴിച്ചാൽ നഗരസഭ ഭരണത്തിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നുമില്ല. യു.ഡി.എഫ് ഭരണം നിലനിർത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇത്തവണ വനിതാ സംവരണമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ യു.ഡി.എഫ് ആണ് നഗരസഭ ഭരിക്കുക. ഊഴം അനുസരിച്ചാണ് ഭരണം. ആദ്യത്തെ ഒരു വർഷം രേണുക...

സഹകരണ ബാങ്ക് ജീവനക്കാരന് ഗ്രാറ്റുവിറ്റി നൽകിയില്ല; കടുത്തുരുത്തിയിൽ പള്ളിയും വൈദികനും കോൺഗ്രസിനെതിരെ; ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി നൽകണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുടെ കത്ത് കോൺഗ്രസ് നേതൃത്വത്തിന്

തേർഡ് ഐ ബ്യൂറോ കടുത്തുരുത്തി: കോൺഗ്രസ് ഭരിക്കുന്ന അർബൻ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരന് ഗ്രാറ്റുവിറ്റി തുക പൂർണമായും നൽകണമെന്നാവശ്യപ്പെട്ട് പള്ളിയുടെ വൈദികനും കോൺഗ്രസിനെതിരെ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് കടുത്തുരുത്തി വലിയ പള്ളി വികാരിയാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും കെ.പി.സി.സിയ്ക്കും പരാതി നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട കോൺഗ്രസിനു ഭീഷണിയാകുന്നതാണ് ഇപ്പോൾ കടുത്തുരുത്തിയിലെ പള്ളിയിൽ നിന്നും...

കെ.ആര്‍. നാരായണന്റെ ഓര്‍മ പുതുക്കി ബിജു പുന്നത്താനം പര്യടനം തുടങ്ങി

സ്വന്തം ലേഖകൻ ഉഴവൂര്‍: ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ബിജു പുന്നത്താനം പര്യടനം തുടങ്ങി. മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്റെ ചിതാഭസ്മം നിമജ്ഞനം ചെയ്തിരിക്കുന്ന കോച്ചേരി കുടുംബ വീട്ടിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പര്യടനം തുടങ്ങിയത്. കെ.ആര്‍. നാരായണന്റെ കുടുംബാംഗങ്ങളായ വാസുക്കുട്ടന്‍, സീതാലക്ഷ്മി കൊച്ചേരില്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്ക് ഒപ്പം ചേര്‍ന്നു. പൂവത്തിങ്കല്‍ ശാന്തിഗിരി ആശ്രമം, ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ്...

വൈക്കത്ത് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയ പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കൾ ; ജീവനൊടുക്കിയത് അമൃതയുടെ വിവാഹത്തോടെ വേർപിരിയേണ്ടിവരുമെന്ന ആശങ്കയിൽ

സ്വന്തം ലേഖകൻ കോട്ടയം: സൗഹൃദം വിവാഹത്തോടെ അവസാനിക്കുമെന്ന ആശങ്കയിലാണ് വൈക്കത്ത് ആറ്റിൽ ചാടിയ പെൺകുട്ടികളെ ആകത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ പതിനാലിന് രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം ആലപ്പുഴ പൂച്ചാക്കലിൽ നിന്നും കണ്ടെത്തിയത്. അഞ്ചൽ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ...