video
play-sharp-fill

വൈക്കം ചെമ്പിൽ സ്വകാര്യ ബസും കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു; കാർ യാത്രക്കാരനെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

വൈക്കം: സ്വകാര്യ ബസും കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന വൈക്കം ആശ്രമം ഹയര്‍ സെക്കൻഡറി സ്കൂള്‍ ലാബ് അസിസ്റ്റന്‍റ് കുലശേഖരമംഗലം പുത്തൻതറയില്‍ സജി (44), സജിയുടെ ഭാര്യ അഞ്ജു, ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന അക്കരപ്പാടം സ്വദേശി വിഷ്ണു (25) […]

മധ്യവയസ്കയോട് അപമര്യാദയായി പെരുമാറി; വൈക്കം സ്വദേശി അറസ്റ്റിൽ

വൈക്കം: മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം പുളിഞ്ചുവട് തറകണ്ടത്തിൽ വീട്ടിൽ ബിജുമോൻ ടി.കെ(51) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മധ്യവയസ്കയായ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് വൈക്കം […]

സംസ്ഥാന പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വൻ ക്രമക്കേടുകൾ; കോട്ടയം ജില്ലയിൽ പുഞ്ചവയൽ, മേലുകാവ്, വൈക്കം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ റെയ്ഡ്; മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പൂർത്തിയാകാത്ത കുടിവെള്ള പദ്ധതിയുടെ മറവിൽ തട്ടിയത് 20 ലക്ഷം രൂപ

കോട്ടയം: സംസ്ഥാന പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസുകളിൽ നടക്കുന്ന അഴിമതി കണ്ടെത്തുന്നതിനായി സംസ്ഥാനനതല മിന്നൽ പരിശോധന നടത്തി വിജിലൻസ്. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന രാത്രി ഏഴ് മണി വരെ നീണ്ടു. കോട്ടയം ജില്ലയിൽ മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ […]

പത്താം ക്ലാസ് വിദ്യാർത്ഥിയെ വേമ്പനാട്ടുകായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കുടവെച്ചൂര്‍ സ്വദേശി

വൈക്കം: പതിനാറുകാരനെ വേമ്പനാട്ടുകായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടവെച്ചൂര്‍ പുത്തൻതറയില്‍ പി.എസ്. ഷിജുവിന്‍റെ മകൻ കുമരകം എസ്കെഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷിനു (16) വാണ് മരിച്ചത്. ചേര്‍ത്തല മാക്കേക്കടവ് ജെട്ടിക്ക് സമീപം കായലോരത്ത് നാട്ടുകാരാണ് മൃതദേഹം […]

വൈക്കത്ത് എം.ഡി.എം.എ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തിയ കേസിൽ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കി; കൊല്ലം സ്വദേശി അറസ്റ്റിൽ

വൈക്കം: എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കിയതിന് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ശക്തികുളങ്ങര, കാവനാട് ഭാഗത്ത് ഉദയനച്ചം വീട്ടില്‍ അര്‍ജ്ജൂന്‍ ബി. ചന്ദ്രന്‍ (21) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ആറാം തീയതി […]

വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസില്‍ പോര്; കാലാവധി തീര്‍ന്നിട്ടും സ്ഥാനമൊഴിയാതെ ചെയര്‍പേഴ്സണ്‍; ചെയര്‍പേഴ്സണെതിരെ പോസ്റ്ററുകളും പ്രതിഷേധവും

കോട്ടയം: വൈക്കം നഗരസഭയില്‍ കാലാവധി തീര്‍ന്നിട്ടും സ്ഥാനമൊഴിയാതെ ചെയര്‍പേഴ്സണ്‍. പാര്‍ട്ടി നേതൃത്വം അന്ത്യശാസനം നല്‍കിയിട്ടും ചെയര്‍പേഴ്സണ്‍ രാധിക ശ്യാം സ്ഥാനമൊഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളും ചെയര്‍പേഴ്സണെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ തന്റെ കാലാവധി അവസാനിച്ചിട്ടില്ലെന്നാണ് രാധിക ശ്യാമിൻ്റെ വാദം. കോണ്‍ഗ്രസ് […]

വൈക്കത്ത് തെങ്ങുകയറ്റ യന്ത്രത്തില്‍ ഇരുകാലുകളും കുടുങ്ങി തലകീഴായി കിടന്നത് അരമണിക്കൂറോളം; ഫയര്‍ഫോഴ്സ് എത്തി 30 അടി ഉയരത്തിലുള്ള തെങ്ങില്‍ കയറി തൊഴിലാളിയെ താഴെ ഇറക്കിയത് അതിസാഹസികമായി

വൈക്കം: തെങ്ങുകയറ്റത്തിനിടയില്‍ തെങ്ങുകയറ്റ യന്ത്രത്തില്‍ ഇരുകാലുകളും കുടുങ്ങി തലകീഴായി അരമണിക്കൂറോളം കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. ഉല്ലല പുത്തൻപുരയ്ക്കല്‍ സാജു (43)വിനെയാണ് 30 അടി ഉയരത്തിലുള്ള തെങ്ങില്‍ കയറി ഫയര്‍ഫോഴ്സ് സാഹസികമായി താഴെ ഇറക്കിയത്. തലയാഴം പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മലയില്‍ […]

വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന്‍റെ മുകളില്‍ ഉണങ്ങിയ മരക്കൊമ്പ് വീണു ചില്ല് തകർന്നു; കുരുന്നുകളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വൈക്കം: ഓടിക്കൊണ്ടിരുന്ന കാറിന്‍റെ മുകളില്‍ മരത്തിന്‍റെ ഉണങ്ങിയ മരക്കൊമ്പ് വീണു കാറിന്‍റെ മുൻഭാഗത്തെ ചില്ലുടഞ്ഞു. കാറിലുണ്ടായിരുന്ന കുരുന്നുകളടക്കം തലനാരിഴയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എറണാകുളം ഇൻഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ഇടുക്കി വയലുങ്കല്‍ അൻഷദും ഭാര്യ സിമിയും മൂന്നരയും ഒന്നരയും വയസ് പ്രായമുള്ള മക്കളും […]

കോടതിയില്‍ കേസ് നിലനില്‍ക്കെ വായ്പ കുടിശികയുടെ പേരില്‍ വീട് ജപ്തി ചെയ്തു; പരാതിയുമായി വൈക്കം മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി

വൈക്കം: ബാങ്ക് വായ്പ കുടിശികയായതുമായി ബന്ധപ്പെട്ടു തുക അടയ്ക്കുന്നതിന് സാവകാശം ലഭിക്കുന്നതിനായി കോടതിയില്‍ കേസ് നടക്കുന്നതിനിടെ അഡ്വക്കേറ്റ് കമ്മീഷണറുമായി എത്തി ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതായി പരാതി. വൈക്കം മഹാദേവ ക്ഷേത്ര മേല്‍ശാന്തി തരണി ഡി. നാരായണൻ നമ്പൂതിരിയുടെ വീട്ടിലാണ് […]

വൈക്കത്ത് പ്ലംബിങ് ജോലികൾക്കായി സൂക്ഷിച്ചിരുന്ന 35,000 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് കുലശേഖരമംഗലം സ്വദേശി

സ്വന്തം ലേഖകൻ വൈക്കം: പൈപ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുലശേഖരമംഗലം ഇടത്തുരുത്തിതറ വീട്ടിൽ ചന്ദ്രൻ (57) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കോൺട്രാക്ടർ പ്ലംബിംഗ് ജോലികൾക്കായി സൂക്ഷിച്ചിരുന്ന പ്ലംബിംഗ് പൈപ്പിന്റെ മെക്കാനിക്കൽ ജോയിന്റുകളും, […]