play-sharp-fill

ചെങ്ങന്നൂര്‍ മുളക്കഴയില്‍ വന്‍കവര്‍ച്ച; മോഷ്ടാവ് അകത്തു കടന്നത് ജനലഴികള്‍ മുറിച്ചുമാറ്റി; നഷ്ടപ്പെട്ടത് 20 പവന്‍ സ്വര്‍ണ്ണവും പണവും; സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖിക ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വന്‍കവര്‍ച്ച നടന്നു. 20 പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. മുളക്കുഴ ഊരിക്കടവ് സ്വദേശി റോജി കുര്യന്റെ വീട്ടിലായിരുന്നു മോഷണം. ജനലഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. പുലര്‍ച്ചെ നാലരയ്ക്ക് റോജിയുടെ ഭാര്യ ഡെയ്‌സി അടുക്കള ഭാഗത്ത് വെളിച്ചം കണ്ടു. ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതറിയുന്നത്. സിസിടിവി ഉള്ളതിനാല്‍ വീടിന്റെ പിന്‍ഭാഗം വഴിയാണ് കള്ളന്‍ അകത്തുകടന്നത്. കഴിഞ്ഞ ദിവസം വീടിന് സമീപത്ത് […]

മെഡിക്കല്‍ കോളജിലെ തീപിടുത്തം; വിദഗ്ധ പരിശോധന നടത്താതെ പുനര്‍നിര്‍മാണം ആരംഭിച്ചതില്‍ വൻ പ്രതിഷേധം; അപകടം കഴിഞ്ഞു മൂന്നാം ദിവസം പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ കൊണ്ടുവന്നതിലും അതൃപ്തി

സ്വന്തം ലേഖിക ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിനു തീപിടിച്ചതിനെത്തുടര്‍ന്ന് ഇനി ഉപയോഗിക്കാന്‍ കഴിയുമോയെന്നു വിദഗ്ധ പരിശോധന നടത്താതെ പുനര്‍നിര്‍മാണം ആരംഭിച്ചതില്‍ ആക്ഷേപമുയര്‍ന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ജനറല്‍ സര്‍ജറി വിഭാഗം വാര്‍ഡിനായാണു കെട്ടിടം നിര്‍മിച്ചുകൊണ്ടിരുന്നത്. അഗ്‌നിബാധയെ തുടര്‍ന്നു പല നിലകളുടെയും ബീമിന്‍റെ സിമന്‍റ് ഇളകിപ്പോയശേഷം കമ്പി പുറത്തേക്കു തള്ളിനില്‍ക്കുന്നത് കാണുവാന്‍ കഴിയും. ഈ വിധത്തില്‍ കേട് സംഭവിച്ച കെട്ടിടം വിദഗ്ധരെത്തി പരിശോധന നടത്താതെ പുനര്‍നിര്‍മാണം ആരംഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച അഗ്‌നിബാധയുണ്ടായ സ്ഥലം വൃത്തിയാക്കിയശേഷം ഇന്നലെയാണ് ഫോറന്‍സിക് വിദഗ്ധരെ കൊണ്ടുവന്നു […]

കോട്ടയം കുമാരനല്ലൂരിൽ തെങ്ങ് വെട്ടുന്നതിനിടെ അപകടം; തെങ്ങ് മറിഞ്ഞ് വീണ് വേളൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖിക കോട്ടയം: കുമാരനല്ലൂർ എസ്എച്ച് മൗണ്ടിൽ തെങ്ങ് വെട്ടുന്നതിനിടെ തെങ്ങ് മറിഞ്ഞു ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. വേളൂർ പപ്പനാൽ പരേതനായ ചാക്കോയുടെ മകൻ ഷിനു പി(34) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. പുരയിടത്തിൽ തെങ്ങ് വെട്ടുന്നതിനിടെ തെങ്ങ് മറിഞ്ഞു ഷിനുവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തെങ്ങിനടിയിൽ പെട്ടുപോയ ഷിനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പാഡി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്; കോട്ടയത്തും നിരവധി ക്രമക്കേടുകള്‍; ഏജന്‍റുമാര്‍ വന്‍തുക തട്ടിയെടുക്കുന്നതായി കണ്ടെത്തൽ; വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാന വ്യാപകമായി സപ്ലൈകോ പാഡി ഓഫിസുകള്‍, റൈസ് മില്ലുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കോട്ടയത്തും ക്രമക്കേടുകള്‍. ജില്ല പാഡി മാര്‍ക്കറ്റിങ്, പാഡി പ്രോക്യൂര്‍മെന്‍റ് ഓഫിസുകളിലായിരുന്നു കോട്ടയം വിജിലന്‍സിന്‍റെ പരിശോധന. ഇതില്‍ ഏജന്‍റുമാര്‍ വന്‍തുക തട്ടിയെടുക്കുന്നതായി കണ്ടെത്തി. കിഴിവ് ഇനത്തില്‍ രണ്ടുമുതല്‍ എട്ടു കിലോവരെ നെല്ല് കര്‍ഷകരില്‍ നിന്ന് ശേഖരിച്ച്‌ ഏജന്‍റുമാര്‍ മില്ലുകള്‍ക്ക് നല്‍കുന്നു. ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക ഏജന്‍റുമാര്‍ കൈപ്പറ്റുന്നതായി വിജിലന്‍സ് കണ്ടെത്തി. പാഡി മാര്‍ക്കറ്റിങ് ഓഫിസിലെ അലോക്കേഷന്‍ രജിസ്റ്റര്‍, ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്റര്‍ എന്നിവ കൃത്യമായി […]

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം; സർക്കാർ വകുപ്പുകളുടെ ദ്വിദിന ശിൽപശാലയ്ക്ക് കോട്ടയം ജില്ലയിൽ തുടക്കം; സബ് കളക്ടർ സഫ്ന നസറുദ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖിക കോട്ടയം: വിദ്യാർഥികളിലെ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്ന കേരള സർക്കാരിന്റെ പരിപാടിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ ഐ പി) ഭാഗമായി സംഘടിപ്പിക്കുന്ന സർക്കാർ വകുപ്പുകളുടെ ദ്വിദിന ശിൽപശാലയ്ക്ക് ജില്ലയിൽ തുടക്കം. ഐ.എം.എ. ഹാളിൽ നടന്ന ശിൽപശാല സബ് കളക്ടർ സഫ്ന നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു അധ്യക്ഷത വഹിച്ചു. പാലാ സെന്റ് ജോസഫ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ എസ്. സർജു മുഖ്യപ്രഭാഷണം നടത്തി. ഡോ. ജിൻസൺ ജോസഫ, കെ-ഡിസ്‌ക് ജില്ലാ പ്രോഗ്രാം ഓഫീസർ ദിപിൻ എന്നിവർ പ്രസംഗിച്ചു. […]

573 കോടി രൂപയുടെ നിക്ഷേപമുള്ള പദ്ധതികൾ അവതരിപ്പിച്ച് കോട്ടയം ജില്ലാ നിക്ഷേപസംഗമം; തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖിക കോട്ടയം: 573 കോടി രൂപയുടെ നിക്ഷേപവും 2458 തൊഴിലവസരവും സൃഷ്ടിക്കുന്ന 95 പദ്ധതികൾ ജില്ലാ നിക്ഷേപ സംഗമത്തിൽ അവതരിപ്പിച്ചു. സ്വകാര്യ വ്യവസായ പാർക്കുകൾ, ഭക്ഷ്യ സംസ്കരണം, ക്ഷീര ഉൽപന്നങ്ങൾ, റബർ ഉൽപന്നങ്ങൾ, ആയുർവേദ ടൂറിസം സംരംഭങ്ങൾ, സേവന വ്യാപാര സംരംഭങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായുള്ള പദ്ധതികളാണ് വ്യവസായ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിക്ഷേപസംഗമത്തിൽ അവതരിപ്പിച്ചത്. കോട്ടയം ഐഡ ഹോട്ടലിൽ നടന്ന നിക്ഷേപസംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോട്ടയം നഗരസഭാംഗം എൻ. ജയചന്ദ്രൻ അധ്യക്ഷത […]

അന്നം നൽകേണ്ടവർ ക്രൂരമായി മർദ്ദിച്ച് കൊന്നു.! അന്നവും സംരക്ഷണവുമേകി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ…! കൽപ്പറ്റയിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ പിഞ്ചോമനയുടെ പത്താം ക്ലാസ് വരെയുള്ള പഠനചിലവ് ഇനി ടോണിയുടെ കൈകളിൽ ഭദ്രം!

സ്വന്തം ലേഖകൻ കൽപ്പറ്റ : കാത്തു കാത്തിരുന്ന് കിട്ടിയ കണ്മണിയെ കൊതി തീരെ കാണും മുൻപ് വിശ്വനാഥൻ എന്ന ആദിവാസി യുവാവ് ആൾക്കൂട്ട വിചാരണയെത്തുടർന്ന് ആത്മഹത്യ ചെയ്ത വാർത്ത മലയാളികൾ മറന്നുകാണില്ല. ഭാര്യയുടെ പ്രസവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരടക്കം , ആൾക്കൂട്ടം വിചാരണ നടത്തി ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്ന വിശ്വനാഥനെ പിന്നീട് കാണുന്നത് ഒരു മുഴം കയറിൽ ജീവനൊടുക്കിയ നിലയിലാണ്. അന്നം നൽകേണ്ടവർ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയപ്പോൾ വിശ്വനാഥന്റെ കുടുംബത്തിന് അന്നവും സംരക്ഷണവുമേകി […]

വൈക്കത്ത് വാക്കുതർക്കത്തെ തുടർന്ന് അറുപതുകാരന് നേരെ ആക്രമണം: ഉദയനാപുരം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: വൈക്കത്ത് അറുപതുകാരനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം നാനാടം കൊല്ലേരി ഭാഗത്ത് വെട്ടുവഴി വീട്ടിൽ മണിയൻ മകൻ കണ്ണൻ (കുയിൽ 32) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പന്ത്രണ്ടാം തീയതി വൈകിട്ട് ആറര മണിയോടെ നാനാടം കൊല്ലേരി മുക്ക് ഭാഗത്ത് വെച്ച് മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വീട് വാടകയ്ക്ക് എടുത്ത് നൽകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ കൊല്ലേരി മുക്ക് ഭാഗത്ത് വച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; പോക്സോ കേസിൽ കുറവിലങ്ങാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് ചാലിശ്ശേരി വീട്ടിൽ അമൽ മധു (23) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും, പിന്നിട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് […]

നഗരസഭ ജീവനക്കാരോടുള്ള അനീതി സര്‍ക്കാര്‍ അവസാനിപ്പിക്കണം; കേരള മുനിസിപ്പല്‍ ആൻഡ് കോര്‍‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖിക കോട്ടയം: ജോലിഭാരം കൊണ്ട് പൊറുതിമുട്ടിക്കഴിയുന്ന നഗരസഭ മേഖലയിലെ 578 തസ്തികകള്‍ അപ്രധാനമെന്ന് മുദ്രകുത്തി വെട്ടിക്കുറച്ച നടപടി സര്‍‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിലക്കയറ്റം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ അധിക നികുതിഭാരം ചുമത്തിയ നടപടി കേരളത്തിലെ സാധാരണക്കാരായ ജീവനക്കാരേയും പൊതുജനങ്ങളേയും കൂടുതല്‍ ദുരിതത്തിലാഴ്‍‍ത്തുവാനേ ഉപകരിക്കുകയുള്ളു എന്നും നഗരസഭ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും സര്‍‍ക്കാര്‍ ഏറ്റെടുക്കണം എന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. കേരള മുനിസിപ്പല്‍ & കോര്‍‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]