വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മയക്കുമരുന്ന് മാഫിയയുടെ  കണ്ണികളാക്കുന്ന  സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ ; വരാപ്പുഴ സ്വദേശി മയക്ക്മരുന്ന് കേസിൽ ഖത്തറിൽ ജയിലിലായതോടെ പുറത്തുവരുന്നത് തട്ടിപ്പിന്റെ പുതിയ കഥ; പിടിയിലായവരിൽ കോട്ടയം സ്വദേശിയും

ആലുവ: ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന്  കേസിൽപ്പെട്ട സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. എടത്തല എൻ.എ.ഡി ഭാഗത്ത് കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി നാലകത്ത് വീട്ടിൽ ഷെമീർ (25), കോട്ടയം വൈക്കം അയ്യർ കുളങ്ങര കണ്ണംകുളത്ത് വീട്ടിൽ രതീഷ് (26) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ സ്വദേശി യശ്വന്താണ് സംഘത്തിന്റെ ചതിയിൽപ്പെട്ട് മയക്ക്മരുന്ന് കേസിൽ ഖത്തറിൽ ജയിലിലായത്. ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ നിരവധി തൊഴിലവസരങ്ങളുണ്ടെന്നു പറഞ്ഞാണ് സംഘം യശ്വന്തിനെ ഖത്തറിലേക്ക് കൊണ്ടുപോയത്. വിസയും […]

കനത്ത മഴ; എരുമേലി കൊപ്പത്ത് വനപ്രദേശത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; കൊപ്പം – തുമരംപാറ റോഡിൽ പല സ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകർന്നു; നിരവധി വീടുകളിലും കിണറുകളിലും വെള്ളം കയറി; വ്യാപക കൃഷി നാശം

സ്വന്തം ലേഖിക എരുമേലി: ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ എരുമേലി കൊപ്പത്ത് വനത്തിനുള്ളിൽ നിന്നും ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. രണ്ട് മണിക്കൂറിലധികമായി പെയ്ത കനത്തമഴയാണ് എരുമേലിയിൽ പെയ്തത്. കൊപ്പം – തുമരംപാറ റോഡിൽ പല സ്ഥലത്തും റോഡിന്റെയും – തോടിന്റേയും സംരക്ഷണ ഭിത്തി തകർന്നതായി വാർഡംഗം ബിനോയ് ഇലവുങ്കൽ പറഞ്ഞു . കൊപ്പം ചപ്പാത്ത് മേഖലയിൽ വനത്തിൽ നിന്നും ഉരുൾ പൊട്ടിയതാകാമെന്നും മെമ്പർ പറഞ്ഞു. നിരവധി വീടുകളിലും കിണറുകളിലും വെള്ളം കയറി. കൃഷിയും വ്യാപകമായി നശിച്ചു. എരുമേലി വലിയ […]

മലയാള കലാകാരുടെ ദേശീയ സംഘടന നന്മയുടെ കോട്ടയം ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു

സ്വന്തം ലേഖിക കോട്ടയം: മലയാള കലാകാരുടെ ദേശീയ സംഘടന നന്മയുടെ കോട്ടയം ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. മൺമറഞ്ഞ കലാകാരുടെ ആത്മാവിന് നിത്യശാന്തി നേർന്നു ആദരാഞ്ജലികൾ അർപ്പിച്ചു സമ്മേളനമാരംഭിച്ചു. ലൈബ്രറി പ്രസിഡന്റ്‌ എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്തു.സംഘടനാ പ്രസിഡന്റ്‌ പഴയിടം മുരളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കലാശ്രീ വിനോദ് ചമ്പക്കര സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എൻ കീപ്പേരി മുഖ്യ പ്രഭാഷണം നടത്തി. ഡോ. രാജു വള്ളിക്കുന്നത്തിന്റെ കവിതാ സമാഹാരം ഗാന്ധി സർവകലാശാല വൈസ് ചാന്സലർ ഡോ. സാബു […]

മുണ്ടക്കയത്ത് ഓട്ടോറിക്ഷ മോഷണം; എരുമേലി സ്വദേശികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖിക എരുമേലി: ഓട്ടോറിക്ഷ മോഷണം കേസിൽ 2 പ്രതികള്‍ പൊലീസ് പിടിയില്‍. എരുമേലി വില്ലേജിൽ പ്രൊപ്പോസ് കൊടിത്തോട്ടം ഭാഗത്ത് മലമ്പാറ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽകുമാർ (40), എരുമേലി വടക്ക് വില്ലേജിൽ, കരിനിലം കരയിൽ, പുലിക്കുന്ന് ഭാഗത്ത് പാറയ്ക്കൽ വീട്ടിൽ രാജൻ മകൻ, രാജേഷ് എന്ന് വിളിക്കുന്ന ഷിജി (39) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പകൽ 10 മണിയോടുകൂടി മുണ്ടക്കയം ചോറ്റി നിർമലാരം ഭാഗത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന, ഇടക്കുന്നം പാറത്തോട് കുന്നുംഭാഗം ഭാഗത്ത് വെളളാപ്പളളിയിൽ […]

പാറത്തോട് വീട് കുത്തിത്തുറന്ന് മോഷണം; വിവിധ ജില്ലകളിൽ നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് രാമപുരം പൊലീസിൻ്റെ പിടിയില്‍

സ്വന്തം ലേഖിക കോട്ടയം: വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ ചെല്ലപ്പൻ മകൻ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് (62) നെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പാറത്തോടുള്ള ഫ്രാൻസിസ് ചെറുകര എന്നയാളുടെ വീട് ആണ് ഇയാൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. കൂത്താട്ടുകുളത്ത് സമാനമായ […]

എരുമേലിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രസക്തി വർധിച്ചു: ആന്റോ ആന്റണി എംപി

സ്വന്തം ലേഖകൻ                                          എരുമേലി: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് തീർത്ഥാടകർക്കും, മലയോരമേഖല ഉൾപ്പെടുന്ന എരുമേലിയിലെ ജനങ്ങൾക്കും മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി ഒരു സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ പ്രസക്തി വർധിച്ചതായി ആന്റോ ആന്റണി എംപി.    ഐഎൻടിയുസി പൂഞ്ഞാർ റീജീയണൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ ഐ എൻ ടി യു സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ […]

എരുമേലിയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ അപ്പുവിനെ കാണാതായിട്ട് ഒരാഴ്ച്ച; അവസാനമായി കണ്ടത് ഇടക്കുന്നത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നത്; വേഷം കൈലിയും ഷര്‍ട്ടും; ഇയാളെ കണ്ടുകിട്ടുന്നവർ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

സ്വന്തം ലേഖിക എരുമേലി: ലോട്ടറി വില്‍പ്പനക്കാരന്‍ അപ്പുവിനെ കാണാതായിട്ട് ഒരാഴ്ച്ച എരുമേലിയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന വിശാഖിനെ (അപ്പു 27) കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് കാണാതാകുന്നത്. കോട്ടയം ജില്ലയില്‍ പാറത്തോട് ഇടക്കുന്നത്തുള്ള വീട്ടില്‍ നിന്നും രാവിലെ ഏഴിന് ഇറങ്ങിയതാണ്. ഇടക്കുന്നത്തുള്ള കടയില്‍ നിന്നും പൊറോട്ട കഴിച്ചിറങ്ങുന്നത് കണ്ടതായാണ് അപ്പുവിനെപ്പറ്റി ഒടുവില്‍ ലഭിച്ച വിവരം. ബുദ്ധി വൈകല്യമുള്ള അപ്പു മൊബൈൽ കൊടുക്കാത്തതിൻ്റെ പേരിൽ വീട്ടുക്കാരുമായി വഴക്കിട്ട് ഇറങ്ങിയതാണേന്നും പറയുന്നു. പിന്നീട് ആരും കണ്ടിട്ടില്ല. കൈലിയും ഷര്‍ട്ടുമായിരുന്നു വേഷം. അച്ഛനമ്മമാരും രണ്ടു സഹോദരിമാരും […]

രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിൻ്റെ വീട് ആക്രമിച്ച സംഭവം; വീട് സന്ദർശിച്ച് ജോസ്.കെ.മാണി; യു.ഡി.എഫ് ഭീഷണി വിലപ്പോവില്ലെന്നും പ്രതികരണം

സ്വന്തം ലേഖിക രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിൻ്റെ വീടിനു നേർക്ക് നടത്തിയ അക്രമത്തെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അപലപിച്ചു. യു.ഡി.എഫ് ഭീഷണി എൽ.ഡി.എഫിനു മുന്നിൽ വിലപ്പോവില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇനിയും യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും എൽ.ഡി.എഫിൻ്റെ ഭാഗമാകും. ഇതിനായുള്ള ചർച്ചകൾ നടക്കുന്നതായി അദ്ദേഹം അറിയിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനോ ജനകീയ വിഷയങ്ങളിൽ ഇടപെടാനോ ഇന്ന് കോൺഗ്രസിന് കഴിയുന്നില്ല. യു.ഡി.എഫ് ഗുണ്ടകൾ എറിഞ്ഞു തകർത്ത ഷൈനി സന്തോഷിൻ്റെ വീട് ജോസ്.കെ.മാണിയും കേരള കോൺഗ്രസ് (എം) നേതാക്കളും […]

മണർകാട് വടവാതൂരിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റത് ഓട്ടോഡ്രൈവർക്കും കുടുംബത്തിനും

കോട്ടയം: മണർകാട് വടവാതൂരിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത് ഓട്ടോഡ്രൈവർക്കും കുടുംബത്തിനും. ഓട്ടോഡ്രൈവറായ നാട്ടാശ്ശേരി അയ്മനത്ത്പുഴ വെട്ടേറ്റ് വീട്ടിൽ  ബിജു(42)വിനും ഭാര്യയ്ക്കും, കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ അപകടത്തിനു ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ബിജുവിനെ കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. മണർകാട് നിന്നും കോട്ടയം ഭാഗത്തേയ്ക്കു വന്ന സ്വകാര്യ ബസ് എതിർ ദിശയിലെത്തിയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനുശേഷം ഓട്ടോയിൽ കുടുങ്ങിയ ബിജുവിനാണ് നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇടിയിൽ മുൻഭാഗം തകർന്നതോടെ അരയ്ക്ക് താഴെ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ബിജുവിനെ ഓട്ടോ പൊളിച്ചാണ് ഏറെ […]

മണർകാട് വടവാതൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

കോട്ടയം: മണർകാട് വടവാതൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മണർകാട് നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ് എതിർ ദിശയിലെത്തിയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻഭാ​ഗം തകർന്ന ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അരമണിക്കൂറിലധികം പണിപ്പെട്ടാണ് നാട്ടുകാർ പുറത്തെടുത്തത്. മണർകാട് പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.