കോട്ടയം ജില്ലയിൽ 580 പേർക്ക് കോവിഡ്; 101 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 580 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 573 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 101 പേർ രോഗമുക്തരായി. 5358 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 239 പുരുഷൻമാരും 266 സ്ത്രീകളും 75 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4656 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 321012 പേർ കോവിഡ് ബാധിതരായി. 314184 പേർ രോഗമുക്തി […]

ചെറിയാന്‍ ഫിലിപ്പ് നാളെ കോണ്‍ഗ്രസില്‍ ചേരും; എ കെ ആൻ്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപനം

സ്വന്തം ലേഖിക തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് നാളെ കോണ്‍ഗ്രസില്‍ ചേരും. മുതിര്‍ന്ന നേതാവ് എ കെ ആൻ്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നാളെ തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് തൻ്റെ മടക്കം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 11 മണിയ്ക്കാണ് ഏകെ ആൻ്റണിയുമായുള്ള കൂടിക്കാഴ്ച. പിന്നാലെ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം നടന്ന അവുക്കാദര്‍കുട്ടിനഹ പുരസ്‌കാരം ദാന ചടങ്ങില്‍ കോണ്‍ഗ്രസിലേക്കുള്ള മടക്കം സംബന്ധിച്ച വ്യക്തമായ സൂചന ചെറിയാന്‍ ഫിലിപ്പ് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടി തൻ്റെ രക്ഷാകര്‍ത്താവാണെന്നും ആ രക്ഷാകര്‍തൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാന്‍ […]

എരുമേലി എയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല; കനത്ത മലവെള്ളപ്പാച്ചില്‍ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒഴുകിപോയി; റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസും ഒഴുക്കില്‍ പെട്ടു; എയ്ഞ്ചല്‍വാലി പള്ളിപ്പടിയിലെ വീടുകളിലും കടകളിലും വെള്ളം കയറി; പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്

സ്വന്തം ലേഖിക കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലി മേഖലയില്‍ ഉരുള്‍പൊട്ടല്‍. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടൊണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. എയ്ഞ്ചല്‍വാലി, പള്ളിപ്പടി മേഖയിലാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറിയത്. എഴുകുമണ്ണ് വനമേഖലയില്‍ ആകാം ഉരുള്‍പൊട്ടിയതെന്നാണ് സംശയം. പമ്പാനദിയുടെ കൈത്തോടായ ഓക്കന്‍തോട്ടിലൂടെയാണ് മണ്ണും കല്ലും ഒഴുകിയെത്തിയത്. കനത്ത മലവെള്ളപ്പാച്ചില്‍ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒലിച്ചു പോയതായി പ്രദേശവാസികള്‍ പറയുന്നു. ഉരുള്‍പൊട്ടി ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസും ഒഴുക്കില്‍ പെട്ടു. […]

കോട്ടയം നീലിമംഗലത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് നടുറോഡില്‍ മറിഞ്ഞു; മറിഞ്ഞു വീണ ബൈക്കിലിടിച്ച്‌ രണ്ടു ബൈക്കുകളും വീണു; മൂന്നു പേര്‍ക്ക് പരിക്ക്; പരിക്കേറ്റവർ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

സ്വന്തം ലേഖിക കോട്ടയം: എം.സി റോഡില്‍ നീലിമംഗലത്ത് അമിത വേഗതയിലെത്തിയ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട നടുറോഡില്‍ വട്ടം കറങ്ങി മറിഞ്ഞു. റോഡില്‍ വീണ ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ രണ്ടു ബൈക്കുകളും ഇടിച്ചു കയറി. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. അമിത വേഗത്തില്‍ ബൈക്കോടിച്ച്‌ അപകടത്തില്‍പ്പെട്ട് കൈ ഒടിഞ്ഞ ഏറ്റുമാനൂര്‍ ഉണ്ണിക്കിഴിഞ്ഞാത്തോട്ടില്‍ സൂര്യയെ (19) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെ പരിക്ക് സാരമുള്ളതല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ നീലിമംഗലം പാലത്തിനു […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് കൂടിയത് 160 രൂപ

സ്വന്തം ലേഖകൻ അരുൺസ് മരിയ ഗോൾഡ് കോട്ടയം ഇന്നത്തെ സ്വർണ്ണവില സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് ഇന്ന് ഗ്രാമിന് 20രൂപയും പവന് 160രൂപയും വർദ്ധിച്ചു ഗ്രാമിന് 4495₹ പവന് 35960₹

ബിവറേജസ് ഔട്ട്​ലെറ്റിലെ 31 ലക്ഷവുമായി മുങ്ങിയ ജീവനക്കാരന്‍ പൊലീസ് പിടിയില്‍; പിടികൂടിയത് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്; ഇയാളിൽ നിന്ന് 22 ലക്ഷം രൂപ കണ്ടെടുത്തു; ജീവനക്കാരനിൽ നിന്ന് പണം ലഭിച്ചവരിൽ ചിലർ തട്ടിപ്പ് വിവരമറിഞ്ഞ് പൊലീസ് സ്‌റ്റേഷനിലെത്തി തുക കൈമാറി

സ്വന്തം ലേഖിക മണ്ണാര്‍ക്കാട്: ബിവറേജസ് ഔട്ട്​ലെറ്റില്‍ നിന്ന് ബാങ്കിലടക്കാന്‍ കൊണ്ടുപോയ പണവുമായി മുങ്ങിയ ജീവനക്കാരനെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരത്തെ ബിവറേജസിലെ ക്ലര്‍ക്ക് ആലത്തൂര്‍ ചെമ്മക്കാട് വീട്ടില്‍ ഗിരീഷിനെയാണ് (40) വീടിനു സമീപത്തു നിന്ന് പിടികൂടിയത്. ആലത്തൂര്‍ പൊലീസ് സ്​റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും അയല്‍വാസിയുമായ രമേഷിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടാനായത്. ബാങ്കിലടക്കാനുള്ള നാല് ദിവസത്തെ കലക്ഷന്‍ തുകയായ 31,25,240 രൂപയുമായാണ് ഗിരീഷിനെ തിങ്കളാഴ്ച കാണാതായത്. തുടര്‍ന്ന് ഗിരീഷ് മാനേജരായ ജയചന്ദ്ര‍ൻ്റെ ഫോണിലേക്ക് തനിക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും […]

ശ​​സ്ത്ര​​ക്രി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടി​​യ വി​​ല​​യ്ക്കു ന​​ല്‍​​കാ​​ന്‍ സ്വ​​കാ​​ര്യ ക​​മ്പ​​നി ഏ​​ജ​​ന്‍റി​ന്​ ഇ​​ട​​നി​​ല ​​നി​​ന്ന സം​​ഭ​​വത്തി​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോളേ​​ജി​​ലെ ര​​ണ്ടു യു​​വ ഡോ​​ക്‌ട​​ര്‍​​മാ​​ര്‍ കു​​റ്റ​​ക്കാ​​ര്‍; ന​​ട​​പ​​ടി​ വേ​​ണ​​മെ​​ന്ന് അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ന്‍; ജൂ​​നി​​യ​​ര്‍ ഡോ​​ക്ട​​ര്‍​​മാ​​രു​​ടെ ഭാ​​ഗ​​ത്തു​​ നി​​ന്നു​​ണ്ടാ​​യ സം​​ഭ​​വം കോളേജ് പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് അ​​സോ​​സി​​യേ​​ഷ​​നും അ​​പ​​മാനം

സ്വന്തം ലേഖിക ഗാ​​ന്ധി​​ന​​ഗ​​ര്‍: രോ​​ഗി​​ക്ക് ശ​​സ്ത്ര​​ക്രി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടി​​യ വി​​ല​​യ്ക്കു ന​​ല്‍​​കാ​​ന്‍ സ്വ​​കാ​​ര്യ ക​​മ്പ​​നി ഏ​​ജ​​ന്‍റി​ന്​ ഇ​​ട​​നി​​ല ​​നി​​ന്ന സം​​ഭ​​വ​​ത്തി​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജി​​ലെ ര​​ണ്ടു യു​​വ ഡോ​​ക്ട​​ര്‍​​മാ​​ര്‍ കു​​റ്റ​​ക്കാ​​രാ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ന്‍. രോ​​ഗി​​യു​​ടെ ബ​​ന്ധു​​വും ഏ​​ജ​​ന്‍റു​​മാ​​യി ഇ​​ട​​നി​​ല​​യ്ക്ക് അ​​വ​​സ​​ര​​മു​​ണ്ടാ​​ക്കി​​യ അ​​സ്ഥി​​രോ​​ഗ വി​​ഭാ​​ഗം മൂ​​ന്നാം യൂ​​ണി​​റ്റി​​ലെ ഒ​​ന്നാം വ​​ര്‍​​ഷ പി​​ജി വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കെ​​തി​​രേ​​യാ​​ണ് ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ന്‍ ശിപാ​​ര്‍​​ശ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മ​​റ്റൊ​​രു ഡോ​​ക്‌​ട​​ര്‍​ക്കു സം​​ഭ​​വ​​ത്തി​​ല്‍ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മി​​ല്ലെ​​ങ്കി​​ലും കൂ​​ട്ടു​​നി​​ന്ന​​തി​​നാ​​ല്‍ ഇ​​യാ​​ളെ താ​​ക്കീ​​ത് ചെ​​യ്യ​​ണ​​മെ​​ന്നു​​മാ​​ണ് മൂ​​ന്നം​​ഗ അ​​ന്വേ​​ഷ​​ണ സ​​മി​​തി​​യു​​ടെ ശിപാ​​ര്‍​​ശ. ഡോ​​ക്ട​​ര്‍​​മാ​​ര്‍​​ക്കെ​​തി​​രാ​യ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ര്‍​​ട്ട് കി​​ട്ടി​​യെ​​ങ്കി​​ലും […]

കോട്ടയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എ എസ് ഐ യുടെ സംസ്കാരം ഇന്ന്; മൃതദേഹം കണ്ടെത്തിയത് ഹോട്ടലിന് മുകളിലുള്ള ഷെഡിൽ

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചിയില്‍ എ.എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ. എസ്. ഐ കാലായില്‍പ്പടി സ്വദേശി മധുവിനെയാണ് (52) ഇന്നലെ രാവിലെ ഏഴ് മണിയോടെ കുറിച്ചി ഔട്ട് പോസ്‌റ്റ് ജംഗ്ഷനിലെ ഹോട്ടലിന് മുകളിലെ താല്‍ക്കാലിക ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടര മാസമായി ഇദ്ദേഹം ഹോട്ടലിന് മുകളിലത്തെ താൽക്കാലിക ഷെഡില്‍ താമസിച്ചുവരികയായിരുന്നു. നേരം പുലര്‍ന്നിട്ടും പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മുകളിലെത്തി നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമ […]

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറി; കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം ലോട്ടറി വില്പനക്കാരിയുടെ പണം തട്ടിയെടുത്തയാളിനെ സാഹസികമായി പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തില്‍ പട്ടാപകലും പിടിച്ചുപറി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ലോട്ടറിക്കച്ചവടക്കാരിയുടെ പണവും കവര്‍ന്ന് യുവാവ് ഓടിരക്ഷപെട്ടു. തീയറ്റര്‍ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സാഹസികമായി പിടികൂടി. നഗരമധ്യത്തില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നമ്മബാബുവിന്റെ (65) പണമാണ് പ്രതി കവര്‍ന്നത്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ പായിപ്പാട് പള്ളിക്കച്ചിറ കോളനി ഭാഗത്ത് പവനൂര്‍ തടത്തിപ്പറമ്പില്‍ വീട്ടില്‍ നസീം നസീറിനെ(20)യാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തില്‍ […]

കോട്ടയം ജില്ലയിൽ 840 പേർക്ക് കോവിഡ്; 251 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 833 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 251 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 342 പുരുഷൻമാരും 385 സ്ത്രീകളും 113 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3918 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 320432 പേർ കോവിഡ് ബാധിതരായി. 313983 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24998 […]