കോട്ടയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എ എസ് ഐ യുടെ സംസ്കാരം ഇന്ന്; മൃതദേഹം കണ്ടെത്തിയത് ഹോട്ടലിന് മുകളിലുള്ള ഷെഡിൽ

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചിയില്‍ എ.എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ. എസ്. ഐ കാലായില്‍പ്പടി സ്വദേശി മധുവിനെയാണ് (52) ഇന്നലെ രാവിലെ ഏഴ് മണിയോടെ കുറിച്ചി ഔട്ട് പോസ്‌റ്റ് ജംഗ്ഷനിലെ ഹോട്ടലിന് മുകളിലെ താല്‍ക്കാലിക ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടര മാസമായി ഇദ്ദേഹം ഹോട്ടലിന് മുകളിലത്തെ താൽക്കാലിക ഷെഡില്‍ താമസിച്ചുവരികയായിരുന്നു. നേരം പുലര്‍ന്നിട്ടും പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മുകളിലെത്തി നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമ […]

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറി; കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം ലോട്ടറി വില്പനക്കാരിയുടെ പണം തട്ടിയെടുത്തയാളിനെ സാഹസികമായി പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തില്‍ പട്ടാപകലും പിടിച്ചുപറി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ലോട്ടറിക്കച്ചവടക്കാരിയുടെ പണവും കവര്‍ന്ന് യുവാവ് ഓടിരക്ഷപെട്ടു. തീയറ്റര്‍ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സാഹസികമായി പിടികൂടി. നഗരമധ്യത്തില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നമ്മബാബുവിന്റെ (65) പണമാണ് പ്രതി കവര്‍ന്നത്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ പായിപ്പാട് പള്ളിക്കച്ചിറ കോളനി ഭാഗത്ത് പവനൂര്‍ തടത്തിപ്പറമ്പില്‍ വീട്ടില്‍ നസീം നസീറിനെ(20)യാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തില്‍ […]

കോട്ടയം ജില്ലയിൽ 840 പേർക്ക് കോവിഡ്; 251 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 833 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 251 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 342 പുരുഷൻമാരും 385 സ്ത്രീകളും 113 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3918 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 320432 പേർ കോവിഡ് ബാധിതരായി. 313983 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24998 […]

പൂഞ്ഞാർ പ്രളയ നഷ്ടം; അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎയുടെ സബ്മിഷന് നിയമസഭയിൽ മന്ത്രിയുടെ ഉറപ്പ്

സ്വന്തം ലേഖിക കോട്ടയം: പ്രളയദുരന്തത്തില്‍ വീടും സ്ഥലവും ജീവനോപാധികളും നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അടിയന്തിരമായി നല്‍കുമെന്നും വിവിധ രേഖകളും പ്രമാണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പകരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്കി സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി ദുരന്തത്തില്‍ ഏറ്റവും അധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി. കൂട്ടിക്കല്‍ പഞ്ചായത്തില്‍ മാത്രം 14 പേര്‍ ദുരന്തത്തില്‍ […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; ​പവന് കുറഞ്ഞത് 240 രൂപ

സ്വന്തം ലേഖകൻ സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; ​പവന് കുറഞ്ഞത് 240 രൂപ അരുൺസ് മരിയ ഗോൾഡ് കോട്ടയം ഇന്നത്തെ സ്വർണ്ണവില സ്വർണ്ണവിലയിൽ ഇടിവ് ഇന്ന് ഗ്രാമിന് 30രൂപയും പവന് 240രൂപയും കുറഞ്ഞു ഗ്രാമിന് 4475₹ പവന് 35800₹

കോട്ടയം ജില്ലയിൽ 762 പേർക്ക് കോവിഡ്; 113 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 762 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 750 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 113 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 343 പുരുഷൻമാരും 331 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3458 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 319592 പേർ കോവിഡ് ബാധിതരായി. 313832 പേർ രോഗമുക്തി നേടി. […]

കോ​ട്ട​യം ജി​ല്ല​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​തെ 78 പ്രൈ​മ​റി സ്​​കൂ​ളു​ക​ള്‍; കോ​ട​തി​യി​ല്‍ കേ​സു​ള്ള​തി​നാ​ലാ​ണ്​ നി​യ​മ​നം ​വൈ​കു​ന്ന​തെന്ന് സർക്കാർ; ന​വം​ബ​ര്‍ ഒ​ന്നി​ന്​ അ​ധ്യ​യ​നം തു​ട​ങ്ങുമ്പോഴേ​ക്കും അ​ധ്യാ​പ​ക​ര്‍ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷ മറ്റു അധ്യാപകരും കുട്ടികളും; സ്​​കൂ​ളു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്രവർത്തനങ്ങൾ പു​രോ​ഗ​മി​ക്കു​ന്നു; കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​സ​സ്ഥ​യും പരിശോധനയിൽ

സ്വന്തം ലേഖിക കോ​ട്ട​യം: ജി​ല്ല​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​തെ 78 പ്രൈ​മ​റി സ്​​കൂ​ളു​ക​ള്‍. 75 എ​ല്‍.​പി സ്​​കൂ​ളു​ക​ളി​ലും ​മൂ​ന്ന്​ യു.​പി സ്​​കൂ​ളു​ക​ളി​ലു​മാ​ണ്​ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത്. പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​നി​യ​മ​നം സം​ബ​ന്ധി​ച്ച്‌​ കോ​ട​തി​യി​ല്‍ കേ​സു​ള്ള​തി​നാ​ലാ​ണ്​ നി​യ​മ​നം ​വൈ​കു​ന്ന​ത്. നേ​ര​ത്തേ 50 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പ്ര​മോ​ഷ​ന്‍ വ​ഴി പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ല്‍ പ്ര​ധാ​ന​ധ്യാ​പ​ക​ര്‍ ആ​കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ല്‍ പ്ര​മോ​ഷ​ന് വ​കു​പ്പു​ത​ല പ​രീ​ക്ഷ യോ​ഗ്യ​ത നി​ര്‍ബ​ന്ധ​മാ​ക്കി. ഹെ​ഡ്‌​മാ​സ്​​റ്റ​ര്‍ നി​യ​മ​ന​ത്തി​നു ച​ട്ട​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത പ​രീ​ക്ഷ​ക​ള്‍ ജ​യി​ച്ച അ​ധ്യാ​പ​ക​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ എ​ന്നാ​യി​രു​ന്നു ഹൈ​േ​കാ​ട​തി​വി​ധി​യും. ഈ ​നി​യ​മം ന​ട​പ്പാ​ക്കു​മ്പോ​ള്‍ യോ​ഗ്യ​ത​യി​ല്ലാ​ത്ത പ​ല​രും പു​റ​ത്തു​പോ​കേ​ണ്ടി​വ​രും. […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്; ​പവന് കൂടിയത് 160 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്ബി പവന് കൂടിയത് 160 രൂപ അരുൺസ് മരിയ ഗോൾഡ് കോട്ടയം ഇന്നത്തെ സ്വർണ്ണവില സ്വർണ്ണവില ഇന്ന് ഗ്രാമിന് 20രൂപയും പവന് 160രൂപയും വർദ്ധിച്ചു ഗ്രാമിന് 4505₹ പവന് 36040₹

ആറുകളിലേയും തോടുകളിലേയും മണൽ വാരാത്തത് വെള്ളപൊക്കത്തിന് കാരണമാകുന്നു; ചാറ്റൽ മഴ പെയ്താലും ആറുകൾ നിറഞ്ഞ് വിടുകളിൽ വെള്ളം കയറുന്നു; പരിസ്ഥിതിയുടെ പേര് പറഞ്ഞ് മണൽവാരൽ നിർത്തിച്ചവർ കുന്നും, മലകളും ഇടിച്ചു നിരത്തി ഭൂപ്രകൃതി തന്നെ നശിപ്പിച്ചത് കണ്ടില്ല; പിന്നിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ, ക്വാറി മാഫിയ

ഏ. കെ. ശ്രീകുമാർ കോട്ടയം: ചാറ്റൽ മഴ പെയ്താലും ആറുകളും, തോടുകളും നിറഞ്ഞ് വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയിട്ട് വർഷങ്ങളായി; കാരണം അന്വേഷിച്ച് എങ്ങും പോകണ്ട. പരിസ്ഥിതിയുടെ പേര് പറഞ്ഞ് ആറുകളിലേയും തോടുകളിലേയും മണൽ വാരൽ നിർത്തിച്ചതു തന്നെ കാരണം. എന്നാൽ ആറുകളിലെ മണൽ വാരൽ നിർത്തിച്ചവർ ക്വാറി മാഫിയ കുന്നും, മലകളും ഇടിച്ചു നിരത്തി ഭൂപ്രകൃതി തന്നെ നശിപ്പിച്ചത് കണ്ടില്ല. മണൽ വാരൽ നിലച്ചതോടെ ആറുകളിലും, തോടുകളിലുമെല്ലാം മണലും എക്കലും നിറഞ്ഞു. ഇതോടെ ആറുകൾക്കും തോടുകൾക്കും സംഭരണ ശേഷി ഇല്ലാതായി. ചെറിയ ചാറ്റൽ […]

പെട്രോൾ ഡീസൽ വില വർദ്ധന: രക്തം കൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി എൻ.സി.പി പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രക്തംകൊണ്ട് കത്തെഴുതി എൻ.സി.പി പ്രവർത്തകർ. എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തംകൊണ്ട് കത്തെഴുതി പ്രതിഷേധിച്ചത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലായിരുന്നു പ്രതിഷേധ പരിപാടി. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാട്ടൂർ , ദേശീയ സെക്രട്ടറി പി. ജെ. ജോസ്മോൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, റ്റി വി ബേബി, പി എ […]