പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; 2549 അസന്നിഹിത വോട്ടർമാർ; വോട്ടിംഗ് നാളെ ആരംഭിക്കും; അവസരം തപാൽ വോട്ടു ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകിയവർക്ക്

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ 2549 അസന്നിഹിതരായ (ആബ്‌സെന്റി) സമ്മതിദായകർ. പോളിംഗ് ദിവസം വിവിധ കാരണങ്ങളാൽ പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്തവരാണ് അസന്നിഹിതരായ (ആബ്‌സെന്റി) വോട്ടർമാർ. ഇവർക്ക് വീടുകളിൽ തന്നെ വോട്ടുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. നാളെ (ഓഗസ്റ്റ് 25)മുതലാണ് വോട്ടിംഗ് ആരംഭിക്കുന്നത്. എൺപതു വയസിനു മുകളിലുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ എന്നിവരെയാണ് അസന്നിഹിതരായ വോട്ടർമാർ അഥവാ ആബ്‌സെന്റീ വോട്ടർമാരായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക തപാൽ വോട്ടിന് സൗകര്യമൊരുക്കിയത്. 2549 പേരിൽ 350 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരും 2199 പേർ 80 […]

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രചാരണ ചെലവ്; ആദ്യഘട്ട പരിശോധന പൂർത്തിയായി

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ ആദ്യഘട്ട പരിശോധന കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ പൂർത്തിയായി. തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ഡി. ലക്ഷ്മികാന്ത, ഫിനാൻസ് നോഡൽ ഓഫീസർ എസ്. ആർ അനിൽകുമാർ, അസിസ്റ്റന്റ് എക്സ്പൻഡിച്ചർ ഓഫീസർ പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വരവു ചെലവു കണക്കുകളുടെ പരിശോധന നടത്തിയത്. ഓഗസ്റ്റ് 28, സെപ്റ്റംബർ രണ്ട് തീയതികളിലായി രണ്ടും, മൂന്നും ഘട്ട പരിശോധനകൾ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശോധന നടക്കുക.

മുഴമല്ല, മീറ്റർ കണക്കിന് തന്നെ വിൽക്കണം; ഓണവിപണയിൽ പൂക്കച്ചവടക്കാർ നടത്തുന്നത് വ്യാപക തട്ടിപ്പ്; മുഴം കണക്കിന് പൂക്കൾ അളന്ന് വിൽപ്പന നടത്തുന്ന വ്യാപാരികൾക്കെതിരെ വ്യാപക നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ഓണം പ്രമാണിച്ച്‌ പൂക്കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നിരത്തുകള്‍. ഏത് കടയില്‍ നിന്നും വാങ്ങും, പറ്റിക്കപ്പെടുമോ തുടങ്ങിയ ആശങ്കയാണ് ആളുകള്‍ക്കൊക്കെ. വാങ്ങാനെത്തുന്നവരെ കബിളിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ പിടി വീഴുമെന്ന് മറക്കണ്ടെന്നാണ് ലീഗല്‍ മെട്രോളജി സ്ക്വാഡിന് പറയാനുള്ളത്. കോട്ടയം ഉൾപ്പെടെ എല്ലാ ജില്ലകളിലും വ്യാപകമായി മുഴം കണക്കിനാണ് മുല്ലപ്പൂ അളന്നു വിൽക്കുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ലീഗല്‍ മെട്രോളജി വകുപ്പ് . ഇന്നലെ കൊച്ചി നഗരത്തിലെ വിവിധ കടകളില്‍ നിന്നുമായി 60,000 രൂപയാണ് പിഴ ഈടാക്കിയത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച്‌ പൂക്കള്‍ വിറ്റവരും […]

പ്രളയത്തില്‍ തകര്‍ന്ന കോരൂത്തോട് തോപ്പില്‍ക്കടവ് പാലത്തിന്‍റെ നിര്‍മാണം വൈകുന്നു; കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ കടുത്ത ദുരിതത്തിൽ; ഗതികെട്ട് തൂക്കുപാലം നിര്‍മിച്ച്‌ നാട്ടുകാര്‍…!

സ്വന്തം ലേഖിക കോരുത്തോട്: പ്രളയത്തില്‍ തകര്‍ന്ന തോപ്പില്‍ക്കടവ് പാലത്തിന്‍റെ നിര്‍മാണം വൈകുന്നു. തൂക്കുപാലം നിര്‍മിച്ച്‌ നാട്ടുകാര്‍. 2018ലെ മഹാപ്രളയത്തിലാണ് കോരുത്തോടിന് സമീപത്തെ അഴുതയാറിന് കുറുകെ ഉണ്ടായിരുന്ന തോപ്പില്‍ക്കടവ് പാലം ഒലിച്ചു പോയത്. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ കടുത്ത ദുരിതത്തിലായി. ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തില്‍പ്പെട്ട മൂഴിക്കല്‍, തടിത്തോട് തുടങ്ങി നൂറുകണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു തോപ്പില്‍ക്കടവ് പാലം. ഇടുക്കി ജില്ലയുടെ ഭാഗമെങ്കിലും ഇവിടുത്തെ ആളുകള്‍ കുട്ടികളുടെ വിദ്യാഭ്യാസമടക്കം എല്ലാ ആവശ്യങ്ങള്‍ക്കും കോട്ടയം ജില്ലയുടെ […]

പരിചയക്കാരായ ഇടപാടുകാരെ ഉപയോഗിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിലെ സ്വര്‍ണ പരിശോധകൻ തട്ടിയെടുത്തത് ലക്ഷങ്ങള്‍; കേരള ഗ്രാമീണ്‍ ബാങ്ക് മണിമല ശാഖയിലെ കരാര്‍ ജീവനക്കാരനെതിരെ നടപടി; അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി

സ്വന്തം ലേഖിക മണിമല: പരിചയക്കാരായ ഇടപാടുകാരെ ഉപയോഗിച്ച്‌ ബാങ്കിലെ സ്വര്‍ണ പരിശോധകൻ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കേരള ഗ്രാമീണ്‍ ബാങ്ക് മണിമല ശാഖയിലെ കരാര്‍ ജീവനക്കാരനാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. ഇടപാടുകാര്‍ മുഖേന നാല് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തു. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആറോളം ഉരുപ്പടികള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനയില്‍ ആറു പേര്‍ മുക്കുപണ്ടം പണയം വച്ചതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ഇടപാടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ ബാങ്കിലെ സ്വര്‍ണ പരിശോധകൻ നല്‍കിയ സ്വര്‍ണമാണ് പണയം വച്ചതെന്നും പണം അയാള്‍ക്ക് കൊടുത്തതായും […]

ഉറങ്ങിയ തക്കം നോക്കി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; കോട്ടയം മീനച്ചില്‍ സ്വദേശിയായ 58കാരന്‍ പിടിയില്‍

സ്വന്തം ലേഖിക കോട്ടയം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്സിനുള്ളില്‍ 18 കാരിക്ക് നേരെ ലൈംഗികാതിക്രമണം. കോട്ടയം മീനച്ചില്‍ എടയ്ക്കാട് ചാമക്കാലയില്‍ വീട്ടില്‍ തോമസ് (58) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസില്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കൂത്താട്ടുകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്. ഏറ്റുമാനൂരില്‍ നിന്ന് ബസില്‍ കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ അടുത്താണ് ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിനിക്ക് നേരെ ചങ്ങനാശേരി മുതല്‍ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഉറക്കം വിട്ടുണര്‍ന്നപ്പോള്‍ പ്രതിയുടെ […]

കോട്ടയം ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ ഓണാഘോഷ പരിപാടി നടന്നു; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം നിര്‍വഹിച്ചു

സ്വന്തം ലേഖിക കോട്ടയം: ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിര്‍വഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടര്‍ വി.വിഘ്നേശ്വേരി വിശിഷ്ടാതിഥിയായിരുന്നു. അഡിഷണൽ എസ്.പി വി.സുഗതന്‍ , ജോൺ.സി ( ഡി.വൈ.എസ്.പി നർക്കോട്ടിക് സെൽ) സാജു വര്‍ഗീസ് ( ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച്)തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതിന്റെ ഭാഗമായി ഗാനമേള, വടംവലി,പുലികളി. മിമിക്രി, കളരിപ്പയറ്റ് തുടങ്ങിയ വിവിധ തരം പരിപാടികളും അരങ്ങേറി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസും കേന്ദ്രസേനയും ചേർന്ന് റൂട്ട് മാർച്ച് നടത്തി

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസും കേന്ദ്രസേനയും ചേർന്ന് സംയുക്തമായി റൂട്ട് മാർച്ച് നടത്തി. കേന്ദ്രസേന ഉൾപ്പെടെ അഞ്ച് പ്ലാറ്റൂണുകളായി നൂറോളം പോലീസ് ഉദ്യോഗസ്ഥർ റൂട്ട് മാർച്ചിൽ പങ്കെടുത്തു. വൈകിട്ട് മണർകാടും, പാമ്പാടിയിലുമായാണ് റൂട്ട് മാർച്ച് നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും റൂട്ട് മാർച്ച് ഉണ്ടായിരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

കോട്ടയം ജില്ലയിൽ നാളെ (23-08-2023) ചങ്ങനാശ്ശേരി, തെങ്ങണാ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (23-08-2023) ചങ്ങനാശ്ശേരി, തെങ്ങണാ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന പെരുന്ന ഈസ്റ്റ്, മ ലേക്കുന്ന്, പട്ടത്തി മുക്ക് . ഹൗസിങ്ങ് ബോർഡ്, വാഴപ്പള്ളി കോളനി, പിച്ചി മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും 2. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന മോസ്കോ ട്രാൻസ്ഫോർമറിൽ . രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ […]

കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പട്ടിമറ്റം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലക്ക് സമീപം കെഎസ്ആർടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പട്ടിമറ്റം കറിപ്ലാവ് സ്വദേശി സ്‌കറിയാച്ചൻ (25) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം. മണ്ണാറക്കയം ഭാഗത്തുനിന്ന് വന്ന ബൈക്ക് കുരിശു കവലയിലെ ഡിവൈഡറിൽ തട്ടി കോട്ടയം ഭാഗത്തുനിന്ന് വന്ന കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.