ഗ്രാമശ്രീയുമായി കുടുംബശ്രീ ,നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ വെച്ചൂർ: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ, ജില്ലയിലെ വനിതാ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിപണിയിലെത്തിക്കുന്ന ‘ഗ്രാമശ്രീ’ അരിയുടെ പ്രാരംഭ പ്രവർത്തനമായ നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയതു. വെച്ചൂരിന്റെ തനത് ഉൽപ്പാദന അരി നാടിന്റെ അഭിഭാജ്യമായി മാറുമെന്നും ,കേരളത്തിന് മാതൃകാ പരമായ പ്രവർത്തനമാണ് വെച്ചൂരിൽ നടക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ […]