തൽസമയം പാട്ടുകാർ..! ഇത് നാട്ടിലെ കിടിലൻ പാട്ടുകാരുടെ കൂട്ടായ്മ; ലോക്ക് ഡൗൺ കാലത്ത് ‘ബോറഡി പാട്ടിന് പോട്ടെയുമായി’ ഡി.വൈ.എഫ്.ഐ കുറ്റിക്കാട് യൂണിറ്റ്
സ്വന്തം ലേഖകൻ കോട്ടയം: വി.ഐ.പി പാട്ടുകാരെ വിളിച്ച് പാട്ടുപാടിച്ച് ലോക്ക് ഡൗൺ ആഘോഷമാക്കുന്ന ഫെയ്‌സ്ബുക്ക് പേജുകാരുടെ ശ്രദ്ധയ്ക്ക്..! നിങ്ങളെ തകർക്കാൻ ഒരു കിടിലൻ ഐറ്റം ഇവിടെ അണിയറയിലുണ്ട്. ബോറഡി പാട്ടിന് പോട്ടെ എന്ന ടാഗ് ലൈനുമായി നാട്ടിലെ പാട്ടുകാരുമായി എല്ലാ ദിവസവും രാത്രി ഏട്ടരയ്ക്ക് ഡി.വൈ.എഫ്.ഐ കുറ്റിക്കാട് യൂണിറ്റ് ഫെയ്‌സ്ബുക്കിൽ തൽസമയം ഉണ്ട്. ഇനി ബോറഡി പാട്ടിന് പോട്ടെ. നാട്ടിലുള്ള കലാകാരൻമാർക്ക് ഡിവൈഎഫ്‌ഐ കുറ്റിക്കാട് യൂണിറ്റിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി കലാപരിപാടികൾ ലൈവായി അവതരിപ്പിക്കാം. ഏപ്രിൽ ഒൻപതിനാണ് മൂലവട്ടം, കുറ്റിക്കാട്, ദിവാൻകവ പ്രദേശം കേന്ദ്രീകരിച്ചു […]