play-sharp-fill

ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകലിനെതിരെ പ്രതിഷേധം: ഗുരുവായൂർ ദേവസ്വം തീരുമാനം നിയമവിരുദ്ധം: ഹിന്ദുഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: ദേവന്റെ സ്വത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ദേവസ്വം ആക്ടും ഹൈക്കോടതി വിധിയും നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നൽകാനുള്ള ദേവസ്വം ഭരണസമിതി തീരുമാനം നിയമവിരുദ്ധവും പ്രതിഷേധാർഹവും മാണെന്ന് എ.കെ.സി.എച്ച്.എം.എസ് (അഖില കേരള ചേരമർ ഹിന്ദു മഹാസഭ) സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.പ്രസാദ് ആരോപിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യ പ്രവർത്തനത്തിനാണ് ഗുരുവായൂർ ദേവസ്വം ആഗ്രഹിക്കുന്നുവെങ്കിൽ കോവിഡ് മഹാവ്യാധിയുടെ സമയത്ത് ഉപജീവന മാർഗ്ഗം ബുദ്ധിമുട്ടിലായ […]

എൻ്റെ നാട് പരിപ്പ് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : എൻ്റെ നാട് പരിപ്പ് സോഷ്യൽ മീഡിയാ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ അമ്പതിലധികം നിർധന കുടുംബങ്ങൾക്ക് പലവ്യഞ്ജന, പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനാ ബിനു, വാർഡ് മെമ്പർ ഉണ്ണിക്കൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നിവർ കിറ്റ് വിതരണം ചെയ്തു. മഹേഷ് മംഗലത്ത്, സുജിത് എൻ. എസ്., വിനീത് കോട്ടിയാട്ട്, വിമൽ വിജയൻ, എന്നിവർ പങ്കെടുത്തു.

കോട്ടയം ജില്ലയില്‍ ഇനി ആറ് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മാത്രം

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ണയിച്ച കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇനി കോട്ടയം ജില്ലയില്‍ ശേഷിക്കുന്നത് ആറെണ്ണം മാത്രം. രണ്ടാം ഘട്ടത്തിലെ രോഗവ്യാപനത്തെത്തുടര്‍ന്ന് എട്ടു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി 14 വാര്‍ഡുകളാണ് കണ്ടെയ്ന്‍റ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് ഇനി കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരുക. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പരിധിയില്‍ വരുന്ന മേഖലകള്‍ പൂര്‍ണമായും […]

കോൺഗ്രസ് വാർഡ് കമ്മിറ്റി പച്ചക്കറിക്കിറ്റ് വിതരണം ചെയതു

തേർഡ് ഐ ബ്യൂറോ കുഴിമറ്റം: പനച്ചിക്കാട് കോൺഗ്രസ് 15ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്ഘാടനം ചെയ്തു.   കോൺഗ്രസ് നേതാക്കളായ ബാബുക്കുട്ടി ഈപ്പൻ, അഡ്വ. ജോണി ജോസഫ്,റോയി മാത്യൂ,സി കെ ഫിലിപ്പ്,എബി, അജീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ്, സച്ചിൻ,അജു എന്നിവർ സന്നിഹിതരായിരുന്നു. കിറ്റു വിതരണത്തിനിടയിൽ അമ്മ തുന്നിയ തുണി മാസ്‌കുമായ് വന്ന കൊച്ച് മിടുക്കി അത് വാർഡ് മെമ്പർ റോയ് മാത്യൂ ന് കൈമാറുന്നു അതോടൊപ്പം സ്വന്തം കൃഷി ഇടത്തിൽ നിന്നും […]

ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ചെങ്ങളം: കോൺഗ്രസ് 146-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ കൊണ്ടുവരണമെന്നും തൊഴിൽ നഷ്ടപ്പെട്ടു ജീവിതം ദുരിതത്തിലായ പ്രവാസികളുടെ യാത്രാ ചിലവ് സർക്കാരുകൾ വഹിക്കണമെന്നു ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ദിപം തെളിയിച്ചു.പഞ്ചായത്തംഗം റെയ്ച്ചൽ ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം, ജോൺസൺ പെരുമാൻഞ്ചേരി, ജേക്കബ് ജോൺ, പോൾ കറുകപ്പുറം എന്നിവർ നേതൃത്യം നൽകി

കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ ഗ്രീന്‍സ് : മൈക്രോ ഗ്രീന്‍സില്‍ നിന്നും നൂറുമേനി വിളവെടുത്ത് കാഞ്ഞിരപ്പള്ളി സ്വദേശി ജെറി റോബര്‍ട്ട് ; ഏഴാംനാള്‍ വിളവെടുക്കാന്‍ കഴിയുന്ന ഇവയുടെ കൃഷി രീതി ഇങ്ങനെ

സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ മൈക്രോ ഗ്രീന്‍സ് കൃഷി ചെയ്ത് മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വാഴ്ക്കമലയില്‍ ജെറി റോബര്‍ട്ട് . കുറഞ്ഞ ചെലവില്‍ വളരെ പെട്ടെന്ന് ചെയ്‌തെടുക്കാന്‍ പറ്റുന്നതാണ് ജെറിയെ മൈക്രോ ഗ്രീന്‍സ് കൃഷി തെരെഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കൃഷി ചെയ്ത് ഏഴാം ദിവസം മൈക്രോ ഗ്രീന്‍സി. നിന്നും വിളവ് എടുക്കാം. വൈറ്റമിന്‍സ്, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയുടെ കലവറ ആണ് മൈക്രോ ഗ്രീന്‍സ്.പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും. സലാഡ്, തോരന്‍, ഓംലെറ്റ് എന്നീ വിഭവങ്ങളായി കഴിക്കാം. ചെറുപയര്‍, […]

കോവിഡ് 19 : സഹകരണ ബാങ്കുകൾ പലിശ ഇളവും സഹായവും നൽകണം: യൂത്ത് കോൺഗ്രസ്

തേർഡ് ഐ ബ്യൂറോ കോട്ടയം : സഹകരണ ബാങ്കുകളുടെ കാർഷിക വായ്പകളിൽ മേൽ 6 മുതൽ 12 മാസം വരെയുള്ള കാലാവധിക്ക് പലിശ ഇളവ് അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു. ഇത് കൂടാതെ പരമാവധി സാഹചര്യങ്ങളിൽ കൃഷിയിറക്കുന്നതിന് വേണ്ടി പലിശരഹിത അധിക വായ്പയും, ചെറുകിട-ഇടത്തര കർഷകർക്കു ലഭ്യമാക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയൊരും ആശ്വാസമായിരിക്കും. സാധാരണക്കാരും കർഷകരും കൂടുതലായി ആശ്രയിക്കുന്ന സഹകരണ ബാങ്കുകൾ ഇത്തരത്തിൽ ഒരു ആലോചന നടത്തേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൻതുക സംഭാവനയായി നൽകുവാൻ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കന്യാസ്ത്രീ സ്വർണ്ണാഭരണം കൈമാറി

തേർഡ് ഐ ബ്യൂറോ കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സ്വര്‍ണ്ണാഭരണം തലയോലപ്പറമ്പ്, പിയാത്തേ ഭവനിലെ സിസ്റ്റര്‍ ലൂസി കോട്ടയം ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു കൈമാറി. തലയോലപറമ്പില്‍ അഗതികളായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി പിയാത്തെഭവന്‍ എന്ന സ്ഥാപനം നടത്തുകയാണ് സിസ്റ്റര്‍ ലൂസി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രോഗികളായിട്ടുള്ളവരും ഉപേക്ഷിക്കപ്പെട്ടവരുമായ 68 സ്ത്രീകള്‍ ഈ സ്ഥാപനത്തില്‍ സിസ്റ്ററിന്റെ സംരക്ഷണയില്‍ കഴിയുന്നുണ്ട്. മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് സിസ്റ്റര്‍ ലൂസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ജില്ലാ പോലീസ് മേധാവിയെ ഏൽപ്പിച്ചത്. ഇത് […]

മാസ്ക്കുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: ഉമ്മൻചാണ്ടി എം.എൽ.എയുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിൽ അയ്യായിരം മാസ്ക്കുകൾ വിതരണം ചെയ്യുന്നതിന്റെ വാർഡുതല ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ജിജി നാഗമറ്റം വാർഡ് പ്രസിഡണ്ട് ഭാസ്ക്കരപെരുമാളിന് നല്കി നിർവ്വഹിച്ചു. മുൻ മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ , ജനപ്രതിനിധികളായ ഷൈലജ റെജി,ബിനോയി മാത്യു,ജോയിസ് കൊറ്റത്തിൽ, അജിത് കുന്നപ്പള്ളി,തോമാച്ചൻ പേഴുംകാട്ടിൽ, ജോസഫ് തൊണ്ടംകുളം,ടോംസൺ ചക്കുപാറ, ശ്രീകുമാർ മേത്തുരുത്തേൽ, ബേബി മുരിങ്ങയിൽ,ജേക്കബ് ഇല്ലത്തുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നല്കി.

കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കു മാസ്‌ക് വിതരണം ചെയ്തു: മാസ്‌ക് നൽകിയത് കുമാരനല്ലൂർ വ്യാപാരി വ്യവസായി അസോസിയേഷൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കുള്ള മാസ്‌ക് കുമാരനല്ലൂർ വ്യാപാരി വ്യവസായി അസോസിയേഷൻ വിതരണം ചെയ്തു. നഗരസഭ പരിധിയിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് മാസ്‌കുകൾ വിതരണം ചെയ്യുന്നത്. അസോസിയേഷൻ നേതൃത്വത്തിൽ സ്വരൂപിച്ച മാസ്‌കുകൾ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്കു കൈമാറി. നഗരത്തിലെയും പരിസര പ്രദേശത്തെയും ശുചീകരണ തൊഴിലാളികൾക്കു ഈ മാസ്‌കുകൾ കൈമാറും. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജീവൻലാൽ, ശ്യാംകുമാർ, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് പി.എം ജോസ്, സെക്രട്ടറി ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, […]