play-sharp-fill

കോട്ടയം ജില്ലയിൽ പുതിയതായി 12 കണ്ടെയ്ന്‍മെന്റ് സോണുകള്‍; രണ്ടെണ്ണം ഒഴിവാക്കി: കോട്ടയം നഗരസഭയിലെ 30 , 31 , 32 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണിൽ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പുതിയതായി 12 കണ്ടെയന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി- 30, 31, 32, ചങ്ങനാശേരി മുനിസിപ്പാലിറ്റി-37, വാഴപ്പള്ളി ഗ്രാമപഞ്ചയത്ത്-7, 11, 12, 17, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്-15, ഉദയാനാപുരം ഗ്രാമപഞ്ചായത്ത്-7, ടി.വി പുരം ഗ്രാമപഞ്ചായത്ത്-12, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്-14 എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാകുന്ന പുതിയ വാര്‍ഡുകള്‍. കോട്ടയം മുനിസിപ്പാലിറ്റിയിലെ 24-ാം വാര്‍ഡും കുമരകം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ 23 തദ്ദേശഭരണ […]

മഴ; വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം

സ്വന്തം ലേഖകൻ കോട്ടയം : മഴ ശക്തമായി തുടരുകയും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ജലനിരപ്പ് ഉയരുന്നതിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജന തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കുക. ക്വാറന്‍റയിനില്‍ കഴിയുന്നവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും അറുപതു വയസിനു മുകളിലുള്ളവരെയും പ്രത്യേകം കേന്ദ്രങ്ങളില്‍ താമസിപ്പിക്കും. ഇവ ഉള്‍പ്പെടെയുള്ള ക്യാമ്പുകളുടെ ക്രമീകരണത്തില്‍ സാമൂഹിക അകലവും മറ്റ് കോവിഡ് സുരക്ഷാ മുന്‍കരുതലുകളും പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ മലയോര […]

പരാതി പറയുന്ന സ്വഭാവം അവൾക്ക് ഇല്ലാതിരുന്നതിനാൽ നെവിന്റെ ഭീഷണി ആ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല ; മെറിന് നാളെ ജന്മദിനാശംസകൾ നേരാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് ദുരന്ത വാർത്ത : അമ്മയുടെ വേർപാട് ഇനിയും അറിയാതെ കുഞ്ഞുനോറ

സ്വന്തം ലേഖകൻ കോട്ടയം: ഒരു കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളക്കര.കോട്ടയം മോനിപ്പള്ളി സ്വദേശിനിയായ മെറിൻ അമേരിക്കയിലെ ഫ്‌ളോറിഡയിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഭർത്താവ് നെവിൻ 17 തവണ കുത്തിയും കാറോടിച്ച് ദേഹത്ത് കയറ്റിയും ക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്തയുടെ നടുക്കത്തിൽ നിന്നും മോനിപ്പള്ളി ഊരാളിൽ വീട് ഇതുവരെ മുക്തമായിട്ടില്ല. 2016 ജൂലൈ 30 നായിരുന്നു ചങ്ങനാശേരി ആലിക്കത്തറയിൽ മാത്യുവിന്റെ മകൻ നെവിൻ (ഫിലിപ്പ് ) മെറിന്റെ കഴുത്തിൽ താലി ചാർത്തുന്നത്. പിന്നീടാണ് മെറിനെ നെവിൻ അമേരിക്കയലേയ്ക്ക് കൊണ്ടുപോകുന്നത്. ബുധനാഴ്ചയാണ് മെറിന്റെ 27ാം ജന്മദിനം. മകൾക്ക് ആശംസ […]

കോട്ടയം നഗരസഭയുടെ നാട്ടകം സോണിൽ ആകെ 59 കേസുകൾ: 16 കേസുകൾ മാത്രം വിദേശത്തു നിന്നും; 43 ഉം സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിനു സമാനമായി കോട്ടയം നഗരസഭയുടെ നാട്ടകം സോണിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാട്ടകം സോൺ പരിധിയിൽ ഇതുവരെ 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 43 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയം നരസഭയുടെ പഴയ നാട്ടകം പഞ്ചായത്ത് പരിധിയിൽ ആകെയുള്ള കൊവിഡ് കേസുകൾ( ജൂലായ് 28 ലെ കണക്ക് ) വിദേശത്തു നിന്നും എത്തിയ രോഗികൾ – 16 ആകെ രോഗികൾ – 59 വാർഡ് രോഗികൾ എന്ന ക്രമത്തിൽ 40 -1 (വിദേശം) […]

തിരുവാർപ്പ് ക്ഷേത്രത്തിനോട് അധികൃതരുടെ അനാസ്ഥ തുടരുന്നു: ക്ഷേത്രത്തിന്റെ കൊട്ടാരം അവഗണനയുടെ തുരുത്താകുന്നു; കൊട്ടാരത്തിൻ്റെ പരിസരത്ത് തമ്പടിക്കുന്നത് മദ്യപാനികളും സാമൂഹ്യ വിരുദ്ധരും; കൊട്ടാരം ജീർണ്ണിച്ച് അപകടാവസ്ഥയിൽ

സ്വന്തം ലേഖകൻ കോട്ടയം: തിരുവാർപ്പ് ക്ഷേത്രത്തിനോടും, ക്ഷേത്ര പരിസരത്തോടുമുള്ള അധികൃതരുടെ കടുത്ത അവഗണന തുടരുന്നു. ഏറ്റവും ഒടുവിൽ തിരുവാർപ്പ് ക്ഷേത്രത്തിലെ ദേവസ്വം കൊട്ടാരത്തിന്റെ അതി ദുരിത പൂർണമായ അവസ്ഥയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജീർണ്ണിച്ച് അനാഥാവസ്ഥയിലായ കൊട്ടാരത്തിൻ്റെ പരിസരത്ത് ഇപ്പോൾ തമ്പടിച്ചിരിക്കുന്നത് സാമൂഹ്യ വിരുദ്ധരും അക്രമി സംഘവുമാണ്. രാത്രി കാലങ്ങളിൽ കൊട്ടാരത്തിൽ കടന്നു കയറുന്ന മദ്യപ സംഘമാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ചരിത്ര സ്മാരകമായി പോലും വിശേഷിപ്പിക്കാൻ സാധിക്കുന്ന കൊട്ടാരത്തോട് കടുത്ത അവഗണനയാണ് ദേവസ്വം ബോർഡും സർക്കാർ വകുപ്പുകളും പുരാവസ്ഥു വകുപ്പും നടത്തുന്നത്. തിരുവാർപ്പ് […]

ഏറ്റുമാനൂരിലെയും പരിസരത്തെയും നാല് പഞ്ചായത്തുകൾ അടച്ചു; കടകൾ തുറക്കുക രാവിലെ ഏഴു മുതൽ രണ്ടു വരെ മാത്രം; രാത്രിയിൽ പുറത്തിറങ്ങിയിൽ കേസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലും പച്ചക്കറി മാർക്കറ്റിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഏറ്റുമാനൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ പഞ്ചായത്തുകളിൽ നിന്നുളളവരാണ്്. ഏറ്റുമാനൂർ നഗരസഭയിലെ കണ്ടെയ്ൻമെന്റ് സോണുകളായ നാല്, 27 വാർഡുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാർഡുകളെയും, കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ പഞ്ചായത്തുകളെയും പ്രത്യേക പരിഗണന ആവശ്യമുള്ള ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി മൈക്ക് അനൗൺസ്‌മെന്റ് അടക്കമുള്ളവ നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്. ക്ലസ്റ്റർ മേഖലയിലെ നിയന്ത്രമങ്ങൾ ഇങ്ങനെ 1. അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും, റേഷൻ […]

നിയന്ത്രിക്കാനാവാതെ കൊവിഡ്: ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ കളക്ടര്‍ എം. അഞ്ജന ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ 4,27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍ അയര്‍ക്കുന്നം. അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചേര്‍ന്നതാണ് ക്ലസ്റ്റര്‍. ഇതോടെ ജില്ലയില്‍ ആകെ […]

വ്യാപാരികൾക്കും തൊഴിലാളികൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാരികൾക്കും തൊഴിലാളികൾക്കും കൊവിഡ് പ്രതിരോധനത്തിനായി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകൾ വിതരണം ചെയ്തു. കോട്ടയം മർച്ചൻസ് അസോസിയേഷനും ഗവ.ഹോമിയോ കോളേജ് കുറിച്ചിയും ചേർന്നാണ് മരുന്നുകൾ വിതരണം ചെയ്തത്. കോട്ടയം മർച്ചൻസ് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തഹസീൽദാർ പി.ജി രാജേന്ദ്രബാബു ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, സി.ഐ.ടി.യു സെക്രട്ടറി എം.എച്ച് സലിം എന്നിവർക്കു മരുന്നു നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.ഡി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി […]

ഒരു മൃതശരീരവും ചുമയ്ക്കില്ല, തുമ്മില്ല, ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗിൽ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തില്‍ നിന്ന് വൈറസ് പകരാന്‍ സാധ്യതയില്ല : സമൂഹമാധ്യമങ്ങളിൽ വൈറലായി ഡോക്ടറുടെ കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം:  സംസ്ഥാനത്തെ ആശങ്കയിലാക്കി മുന്നേറുന്ന കൊറോണ വൈറസിനെതിരെ കേരളം അരയും തലയും മുറുക്കി മുന്നേറുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് തടഞ്ഞത്. ഇത് കേരളമൊട്ടാകെ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ ജിനേഷ് പി. എസ് രംഗത്ത് എത്തിയിരിക്കുകയാണ്. വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാള്‍ ചുമക്കുമ്ബോഴും തുമ്മുമ്ബോഴും തെറിക്കുന്ന സ്രവങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുമ്പോഴാണ് […]

കൊവിഡ് മാനദണ്ഡം ലംഘിച്ച് കട ഉദ്ഘാടനം : ആരിഫ് എം.പിക്കും, സി.കെ ആശ എം എൽ എയ്ക്കുമെതിരെ എൻ .ഹരി പരാതി നൽകി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ്- 19 സമൂഹ വ്യാപനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ ജനങ്ങൾക്ക് മാതൃകയാകേണ്ട എം.പിയും എം എൽ എയും കടുത്ത നിയമലംഘനം നടത്തുകയും, അതിന്റെ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തത് നീതികരിക്കാനാവില്ല. വൈക്കത്തും പരിസര പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ, ലോക്ഡൗൺ മാതൃകയിൽ നിയന്ത്രണം തുടരുമ്പോൾ അതിനെയെല്ലാം കാറ്റിൽ പറത്തി നൂറ് കണക്കിനാളുകളുടെ സാന്നിധ്യതിൽ ഒരു വ്യാപാര സ്ഥാപനം ഉത്ഘാടനം ചെയ്യാൻ തയ്യാറയതിനു പിന്നിൽ ഭരണപരമായ ധാർഷ്ട്യമാണ്. അവശ്യവസ്തു വ്യാപാര സ്ഥാനകൾ മാത്രം ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം തുറക്കുവാനും ,മറ്റുള്ള വ്യാപാര […]