play-sharp-fill

തിരുവാർപ്പിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ തിരുവാർപ്പ്: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ ഉദ്ഘാടന ചെയ്തു. അനുസ്മരണ യോഗത്തിൽ ലിജോ പാറെക്കുന്നുംപുറം, രാഷ്മോൻ ഓത്തറ്റിൽ എന്നിവർ പ്രസംഗിച്ചു.

ഈരയിൽക്കടവ് റോഡ് വികസനത്തിന് തുരങ്കം വയ്ക്കുന്നത് മലയാള മനോരമയും സഭയും: കെ.കെ റോഡ് മുതൽ ഈരയിൽക്കടവ് വരെ കുപ്പിക്കഴുത്ത് റോഡ്; വീതികൂട്ടാൻ ആദ്യം പൊളിക്കേണ്ടത് മലയാള മനോരമയുടെയും ബസേലിയസ് കോളേജിന്റെയും മതിലുകൾ; മിണ്ടാട്ടമില്ലാതെ എം.എൽ.എ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഈരയിൽക്കടവിൽ വൈദ്യുതി പോസ്റ്റ് ഇട്ടത് റോഡിന്റെ വീതി നഷ്ടമാക്കുമെന്ന വിലപിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഒരൽപം മുന്നോട്ട് എത്തി നോക്കുക. തരിമ്പു വീതിയില്ലാത്ത ഈരയിൽക്കടവ് ബൈപ്പാസിന്റെ ഒരറ്റം കാണാം. കുപ്പിക്കഴുത്തായി കുടുങ്ങിക്കിടക്കുന്ന ഈരയിൽക്കടവ് റോഡിന്റെ ഒരറ്റത്തു നിന്നു വേണം വികസനം തുടങ്ങാൻ. ഈരയിൽക്കടവ് റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകൾ ഇളക്കി മാറ്റാനിറങ്ങുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആദ്യം കെ.കെ റോഡ് മുതൽ ഈരയിൽക്കടവ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ വീതി കൂട്ടാനാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വീഡിയോ കാണാം ഈരയിൽക്കടവിൽ പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള […]

അതിവേഗ റെയിൽപാതയുടെ അലൈയ്ൻമെൻ്റ് മാറ്റാൻ സർക്കാർ തയ്യാറാകണം: മധ്യകേരള പൈതൃക സംരക്ഷണ സമിതി

സ്വന്തം ലേഖകൻ കോട്ടയം:പതിനായിരക്കണക്കിന് വീടുകളും നൂറോളം ആരാധനാലയങ്ങളും നഷ്ടമാക്കുന്ന നിർദ്ദിഷ്ട സിൽവർ ലൈൻ റെയിൽ പാതയുടെ പ്ലാൻ പുനപരിശോധിക്കണമെന്ന് മധ്യകേരള പൈതൃക സംരക്ഷണ സമിതി കൺവീനർ രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു . ഏക്കർ കണക്കിന് വയലുകളും തണ്ണീർതടങ്ങളും നികത്തി സംസ്ഥാന സർക്കാർ നിർമിക്കുന്ന അതിവേഗ റെയിൽപാതയുടെ അലൈയ്മെൻ്റ് മാറ്റാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. അതിവേഗ റെയിൽപാത നിലവിലുള്ള റെയിൽ പാതക്കു സമാന്തരമായി നിർമ്മിക്കണമെന്നും ജനവാസകേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന രീതിയിൽ ഇപ്പോൾ നിശ്ചയച്ചിരിക്കുന്ന അലൈൻമെൻറ് സർക്കാർ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു . ഈ വർഷത്തെ വെള്ളപ്പൊക്കം ഈ പദ്ധതി കടന്നു […]

പൊലീസ് അതിക്രമത്തിൽ പ്രതിഷേധയോഗം നടത്തി

സ്വന്തം ലേഖകൻ ഒളശ: മുളൻതുരുത്തി പള്ളിയിൽ നടന്ന പോലിസ് അതിക്രമത്തിൽ പ്രതിഷേധ യോഗം ചേർന്നു. മെത്രാപ്പോലിത്തമാർ, വൈദികർ, സ്ത്രികൾ അക്കമുള്ള വിശ്വാസികളെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. യാക്കോബായ സഭയുടെ പള്ളികളും സ്വത്തുകളും പിടിച്ചെടുക്കാനുള്ള ഓർത്തഡോക്സ് നേതൃത്തിൻ്റെ പൈശാചിക പ്രവർത്തനത്തിന് എതിരെ ഒളശ സെൻ്റ് ജോൺസ് യക്കോബായ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കൂടിയ ഇടവാംഗങ്ങളുടെ നേത്യത്വത്തിൽ പ്രതിഷേധയോഗം നടത്തി. വികാരി റവ. കുറിയാക്കോസ് കുറിച്ചിമലയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് ചാണ്ടി മത്തായി ,സെക്രട്ടറി ജയിൻ മാമ്പറമ്പിൽ ,ട്രാഷറർ രാജേഷ് ചാണ്ടി ,വർഗിസ് ഏബ്രഹാം […]

കോട്ടയം എം.ആർ.എഫിലെ 19 ജീവനക്കാർക്കടക്കം 203 പേർക്ക് കോവിഡ്; കോട്ടയം ജില്ല ആശങ്കയിൽ : ഇന്ന് ജില്ലയിൽ കൊവിഡ് ബാധിച്ചവർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ 203 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 197 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും ഉൾപ്പെടെ 38 പേരും കോട്ടയം വടവാതൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും അവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരും ഉൾപ്പെടെ 29 പേരും കോവിഡ് ബാധിതരായി. കോട്ടയം മുനിസിപ്പാലിറ്റി16, കാഞ്ഞിരപ്പള്ളി15, ചെമ്പ്, പനച്ചിക്കാട് പഞ്ചായത്തുകൾ8 വീതം, ചങ്ങനാശേരി മുനിസിപ്പാലിറ്റി7, ഏറ്റുമാനൂർ 6 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ. പുതിയതായി 1816 സാമ്പിളുകളുടെ […]

അയർക്കുന്നം വില്ലേജ് ഓഫീസറെ സർവീസിൽ നിന്നും പുറത്താക്കണം:അയർക്കുന്നം വികസന സമിതി

സ്വന്തം ലേഖകൻ അയർക്കുന്നം: വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആൾക്കാരോട് മോശമായി പെരുമാറുന്നതായി  അയർക്കുന്നം വികസന സമിതിയുടെ പരാതി. വില്ലേജിൽ നിന്നും ലഭിക്കേണ്ട ആവശ്യ സർട്ടിഫിക്കറ്റുകൾ കാരണമില്ലാതെ നിഷേധിക്കുകയും,കാലതാമസം വരുത്തുന്നതായും നിരവധി ആളുകളുടെ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യമായി വരുന്ന പക്ഷം സർവീസിൽനിന്നും പുറത്താക്കണമെന്നും അയർക്കുന്നം വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ ആവശ്യപ്പെട്ടു.

ഈരയിൽക്കടവിൽ ഇപ്പോൾ നടക്കുന്നതല്ലേ ധൂർത്ത്..! എട്ടു ലക്ഷത്തോളം രൂപ മുടക്കി സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകൾ അനാവശ്യമായി മാറ്റി സ്ഥാപിക്കാൻ എം.എൽ.എയുടെ പിടിവാശി; പോസ്റ്റുകൾ മാറ്റുന്നത് നടപ്പാത സ്ഥാപിക്കാൻ; കോടിമതയിൽ മുടക്കിയ കോടികളുടെ സ്ഥിതിയാകുമോ ഈരയിൽക്കടവിലെ നടപ്പാതയ്ക്കും; ഈരയിൽക്കടവിലെ പോസ്റ്റ് മാറ്റാൻ തീരുമാനമായി; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഈരയിൽക്കടവിലെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒടുവിൽ റോഡരികിൽ സ്ഥാപിച്ച പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനം. ടാറിംങിന്റെ അരികിൽ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ റോഡിന്റെ ഏറ്റവും കിഴക്കേ അറ്റത്തേയ്ക്കു മാറ്റി സ്ഥാപിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കോട്ടയം ടി.ബിയിൽ ചേർന്ന യോഗത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തീരുമാനം എടുത്തത്. വാട്ടർ അതോറിറ്റി, കോട്ടയം നഗരസഭ, കെ.എസ്.ഇ.ബി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ബുധനാഴ്ച രാവിലെ നടന്ന യോഗത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. നിലവിൽ എട്ടു ലക്ഷത്തോളം രൂപ […]

കാസർ​ഗോഡ് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് തിരയുന്ന സുഹൃത്തുക്കൾ തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ കാസർ​ഗോഡ്: കുമ്പള നായക്കാപ്പിലെ ഹരീഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരയുന്ന സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള കൃഷ്ണ ന​ഗർ സ്വദേശി റോഷൻ(18) മണി(19) എന്നിവരെയാണ് വീടിന് സമീപത്തെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടു കൂടിയാണ് ഇരുവരെയും രണ്ട് മരങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ‌ കണ്ടെത്തിയത്. തിങ്കളാഴ്ച നായ്ക്കാപ്പിലെ ഓയിവൽ മില്ലിലെ തൊഴിലാളിയായ ഹരീഷ് വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പ്രധാന പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ശ്രീകുമാറെന്നയാളുടെ സുഹൃത്തുക്കളാണ് തൂങ്ങിമരിച്ച റോഷനും, മണിയും. ഹരീഷ് […]

ഏറ്റുമാനൂരിലും മീനടത്തും പുതിയ രണ്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; നാലു വാര്‍ഡുകള്‍ ഒഴിവാക്കി

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 18-ാം വാര്‍ഡും മീനടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡും കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-25, അതിരന്പുഴ-1, വെച്ചൂര്‍-6, കുറിച്ചി- 20 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ 9, 10, 11, 12, 16, 21, 22 എന്നീ വാര്‍ഡുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 64 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, […]

കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണിൽ റോട്ടറി ക്ലബ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് മഹാമാരി വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന് കൈത്താങ്ങുമായി റോട്ടറി ക്ലബ് ഓഫ് കോട്ടയം സെന്റർ. കുമാരനല്ലൂർ നഗരസഭ സോണിലെ ഉദ്യോഗസ്ഥർക്കായി ആദ്യ ഗഡുവായി സാനിറ്റൈസറും ഫെയ്‌സ്മാസ്‌കും വിതരണം ചെയ്തു. റോട്ടറി പ്രസിഡന്റ് അരുൺ ചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കത്തിന് കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രീമിയർ ഡയഗനോസ്റ്റിക് സെന്റർ മാനേജിംങ് ഡയറക്ടർ സണ്ണി ചാക്കോ ജോസഫ് സാധനങ്ങൾ സ്‌പോൺസർ ചെയ്തു. റോട്ടറി പ്രസിഡന്റ് അരുൺ ചന്ദ്രൻ, സെക്രട്ടറി റെജി, സണ്ണി ചാക്കോ ജോസഫ്, […]