video
play-sharp-fill

കക്കൂസ് മാലിന്യം കിണറിലേക്ക്; കോട്ടയം- കോഴഞ്ചേരി റോഡില്‍ പ്രവർത്തിക്കുന്ന ലേ കിച്ചണ്‍ ഹോട്ടലിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ കറുകച്ചാല്‍: ഹോട്ടല്‍ ശൗചാലയ മാലിന്യം അയല്‍വാസിയുടെ കിണറ്റില്‍ കലർന്നു. ഹോട്ടല്‍ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്. കോട്ടയം- കോഴഞ്ചേരി റോഡില്‍ നെത്തല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ലേ കിച്ചണ്‍ എന്ന ഹോട്ടലിനെതിരേയാണ് ആരോഗ്യ വകുപ്പധികൃതർ നടപടി സ്വീകരിച്ചത്. ഹോട്ടലിനു സമീപത്തെ താമസക്കാരനായ വ്യക്തിയുടെ കിണറ്റിലെ വെള്ളം മലിനമായതോടെ നടത്തിയ പരിശോധനയില്‍ കിണറ്റിലെ ജലത്തില്‍ വൻതോതില്‍ ശൗചാലയ മാലിന്യം കലർന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിലെ ശൗചാലയ ടാങ്കില്‍നിന്നുള്ള മലിന ജലം കിണർ വെള്ളത്തില്‍ ചേരുന്നതായി കണ്ടെത്തുകയായിരുന്നു. കിണർ വൃത്തിയാക്കാനും ശൗചാലയത്തിന്‍റെ സെപ്റ്റിക് ടാങ്ക് മാറ്റി […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…? ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും; ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: നാളെ മുതല്‍ ആലപ്പുഴ വഴിയോടുന്ന ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴ അമ്പലപ്പുഴ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത്. ഗുരുവായൂർ-ചെന്നൈ എഗ്‌മോർ(16128 ) 3, 4, 8, 10, 11, 15 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. 4, 6, 11, 13 തീയതികളില്‍ 16355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. കോട്ടയത്തും എറണാകുളം ടൗണിലും സ്റ്റോപ്പുണ്ടാകും. 3, 4, 8, 10, 11, 15 തീയതികളില്‍ […]

മാന്നാർ പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചില്‍ ഇന്നും തുടരും

മാന്നാർ: തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി പാലത്തില്‍ നിന്ന് ചാടിയ യുവതിക്കായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകള്‍, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര (35)യാണ് ഇന്നലെ രാവിലെ 11.30 ഓട് കൂടി പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കള്‍ പറയുന്നത്. ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. നാട്ടുകാരും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും സ്കൂബ ടീമും വൈകും വരെ […]

മണർകാട് ഐരാറ്റുനടയിൽ ബൈക്ക് അപകടത്തിൽ പാമ്പാടി വെളളൂർ സ്വദേശിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കോട്ടയത്ത് നിന്ന് സിനിമ കണ്ട് മടങ്ങവെ

പാമ്പാടി : പുലച്ചെ ഐരാറ്റുനടയിൽ ഉണ്ടായ അപകടത്തിൽ ചികിത്സയിൽ ഇരുന്ന പാമ്പാടി വെള്ളൂർ സ്വദേശി അന്തരിച്ചു തിങ്കളാഴ്ച്ച രാത്രി 12:30 ന് ഐരാറ്റു നടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം പാമ്പാടി വെളളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22 ) ആണ് ചികിത്സയിൽ ഇരിക്കവെ ഇന്ന് വൈകിട്ടോടെ മരിച്ചത് . കൂടെ ഉണ്ടായിരുന്ന മണർകാട് സ്വദേശി ആഷിക് അപകടനില തരണം ചെയ്തിട്ടില്ല ഷോണിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്ററുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കോട്ടയത്ത് നിന്നും സിനിമ […]

സിഎസ്‌ഐ മുൻ ബിഷപ്പിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീ മരിച്ചു; ബിഷപ്പിനും ഭാര്യക്കും പരിക്ക്; മരിച്ചത് ബിഷപ്പിന്റെ വീട്ടിലെ സഹായിയായ സ്ത്രീ

കോട്ടയം: മേലുകാവിനു സമീപം വാളകത്ത് കാർ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. മേച്ചാല്‍ സ്വദേശി റീന സാം ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. സിഎസ്‌ഐ മുൻ ബിഷപ്പ് കെ.ജി ദാനിയേലും ഭാര്യ എലിസബത്തും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവർക്കൊപ്പം പിൻ സീറ്റില്‍ യാത്ര ചെയ്തിരുന്ന റീന കാറിന് പുറത്തേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ ദാനിയേലും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്നുപേരേയും തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റീനയെ രക്ഷിക്കാനായില്ല. ബിഷപ്പിൻ്റെ കുടുംബത്തിലെ സഹായിയായി […]

ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ ആൾ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ ; ചങ്ങനാശ്ശേരിയിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എമ്മിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ ആൾ എക്സൈസിന്റെ പിടിയിൽ. ചങ്ങനാശേരി വെങ്കോട്ട പാലമൂട്ടിൽ തെക്കേതിൽ, രാജേന്ദ്രൻ നായരെയാണ് നാലു കുപ്പി മദ്യവും മദ്യം വിറ്റ പണവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചങ്ങനാശ്ശേരിയിൽ വെച്ച് പിടികൂടിയത്. മുൻ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ശേഷം മറ്റൊരു യുവതിയുമായി ജീവിക്കുകയും മദ്യ വില്പന നടത്തി വരികയും ആയിരുന്നു. മഫ്തിയിൽ എത്തിയ എക്സൈസ് സംഘത്തിന് ആളറിയാതെ മദ്യം കൊടുത്ത് പണം വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത് . എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എമ്മിന്റെ നേതൃത്വത്തിലാണ് പ്രതിയെ […]

റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന കോട്ടയം സ്വദേശിയായ വീട്ടമ്മ മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കോട്ടയം പത്തശെരിൽ തലയോലപറമ്പ് വീട്ടിൽ മേരികുട്ടി തോമസ് (68) ആണ് ബദീഅ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ് തോമസ് ജോസഫിനോടൊപ്പം വർഷങ്ങളായി റിയാദിൽ പ്രവാസിയായി കഴിയുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് അസുഖ ബാധിതയായത്. മകൻ വിനുവും റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. മാത്യു- എലിസബത്ത് ദമ്പതികളുടെ മകളാണ് മേരികുട്ടി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഭർത്താവിനും മകനുമൊപ്പം റിയാദ് കെ.എം.സി.സി […]

കോട്ടയം ഗാന്ധിനഗറിലെ കല്യാണ വീരൻ മുങ്ങി; വ്യാജ വിവാഹ കരാർ ഉണ്ടാക്കി 23 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പെൺകുട്ടി ഗർഭിണിയായതോടെ ഉപേക്ഷിച്ച് മറ്റൊരു യുവതിക്കൊപ്പം കൂടി ഭാര്യയും മകനുമുള്ള 38 കാരൻ : വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് പെരുവഴിയിലാക്കിയത് കോട്ടയം ഗാന്ധിനഗർ കീസ് & സ്ട്രീംഗ്സ് ഉടമ രജ്ഞിത്ത്; ഗാന്ധിനഗർ പൊലീസ് കേസെടുത്തതോടെ രഞ്ജിത്ത് ഒളിവിൽ

കോട്ടയം: കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് 23 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കോട്ടയം ഗാന്ധിനഗർ കീസ് & സ്ട്രീംഗ്സ് എന്ന മ്യൂസിക്ക് അക്കാഡമി നടത്തുന്നയാളും കോട്ടയം എസ് എച്ച് മൗണ്ട് ഏകോണിൽ പുത്തൻ വീട്ടിൽ രജ്ഞിത് രാജു ജോസഫിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ രഞ്ജിത്ത് ഒളിവിൽ പോയി. ഭാര്യയുമായുള്ള വിവാഹ ബന്ധം കോടതി വഴി പിരിഞ്ഞതായാണ് ഓഫീസ് ജീവനക്കാരി കൂടിയായ 23 കാരിയെ രജ്ഞിത് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. 23 കാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികബന്ധത്തിൽ […]

അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചു ; കോട്ടയം ജില്ലയിൽ പുതിയ നിയമത്തിന്റെ ആദ്യ കേസ് ചിങ്ങവനത്തും, 71 കാരിയായ വയോധികയുടെ അസ്വാഭാവിക മരണം ഗാന്ധിനഗർ സ്റ്റേഷനിൽ ക്രൈം കേസായും രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്ത് പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ എഫ്.ഐ.ആർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 04:02 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് ചിങ്ങവനം പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281 (പഴയ IPC 279), മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 185 എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. […]

വഴിക്ക് വീതി കൂട്ടുന്നതിന് സൗജന്യമായി സ്ഥലം വിട്ടു നൽകണമെന്നുള്ള ആവശ്യം നിരാകരിച്ചു; കോട്ടയം വാരിശേരിയിൽ അയൽവാസിയുടെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി വീടിന്റെ മതില്‍ തകർത്തു ; തടയാൻ ശ്രമിച്ച മധ്യവയസ്കയെയും ഭർത്താവിനെയും ഉപദ്രവിച്ച കേസിൽ നാല് പേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ഗാന്ധിനഗർ : അയൽവാസിയായ യുവാവിന്റെ വീടിന്റെ മതില്‍ തകർത്ത കേസിൽ സമീപവാസികളും, ജെ.സിബി ഡ്രൈവറും ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വാരിശ്ശേരി ഭാഗത്ത് ഇടാട്ടുതറയിൽ വീട്ടിൽ അൻസാരി ഇ.പി (56), പെരുമ്പായിക്കാട് വാരിശ്ശേരി ഭാഗത്ത് ചെന്തിട്ടയിൽ വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (62), പെരുമ്പായിക്കാട് വാരിശ്ശേരി ഭാഗത്ത് ഇടാട്ടുതറയിൽ വീട്ടിൽ അപ്പായി എന്ന് വിളിക്കുന്ന നസീർ ഇ.ബി (50). ജെ.സിബി ഡ്രൈവറായ ആർപ്പൂക്കര വില്ലൂന്നി പുളീംപറമ്പിൽ വീട്ടിൽ സനീഷ് (39) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ […]