video
play-sharp-fill

500 രൂപ നോട്ടിന്റെ വ്യാജന്‍…! ഈരാറ്റുപേട്ടയില്‍ ബാങ്കിന്റെ സിഡിഎമ്മിലൂടെ നിക്ഷേപിച്ച 2.24 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി; പിടികൂടിയത് 500 രൂപ നോട്ടിന്റെ 448 പതിപ്പുകൾ; മൂന്ന് പേർ കസ്റ്റഡിയില്‍

കോട്ടയം: ബാങ്കിന്റെ സിഡിഎമ്മിലൂടെ നിക്ഷേപിച്ച രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് സംഭവം നടന്നത്. ഫെഡറല്‍ ബാങ്ക് സിഡിഎം വഴി അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണമാണ് പിടികൂടിയത്. ഇത്തരത്തില്‍ 500 രൂപ നോട്ടിന്റെ 448 പതിപ്പുകളാണ് പൊലീസ് പിടികൂടിയത്. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സിഡിഎം വഴി നിക്ഷേപിച്ചതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടികളിലേക്ക് […]

തലയാഴം ആരാധനാലയം ആശുപത്രിയിൽ ജൂലൈ 6ന് സൈക്യാട്രിക് ക്യാമ്പ് ; സൈക്യാട്രിസ്റ്റ് ഡോ.എൻ.എൻ.സുധാകരൻ, എം ഐ പി എസ് മേൽനോട്ടം വഹിക്കും

നമ്മുടെ സമൂഹത്തിൽ പൂർണ്ണമായ സമാധാനം കൈവരുന്നതിന് വിഘാതമായി പലതരം അശാന്തികളും അപ്പോഴപ്പോഴായി പൊന്തിവരുന്നു. ഇത് നമ്മുടെ സമൂഹത്തിൽ വ്യാപകമായ തോതിൽ വ്യക്തിപരമായും ചെറിയ ഗ്രൂപ്പുകളായും അല്ലെങ്കിൽ കൂടുതൽ അംഗങ്ങൾ ഉള്ള സമൂഹമായും ആയാണ് പ്രത്യക്ഷ്യപ്പെട്ട് വരുന്നത്. വൈദ്യ ശാസ്ത്രപരമായും സാമൂഹ്യശാസ്ത്ര പരമായും സർക്കാർ സംവിധാനങ്ങളായും അതായത് ലോ ആൻഡ് ഓർഡർ, ജുഡീഷ്യറി,എക്സിക്യൂട്ടീവ്,ലെജിസ്ലേച്ചർ,ഇതൊക്കെ മുഖാന്തരം ഇവ യഥാവിധി പരിപാലിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യുന്നു. തലയാഴം ആരാധനാലയം ആശുപത്രിയിൽ ജൂലൈ 6 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഒരു സൈക്യാട്രിക് ക്യാമ്പ്. […]

കോട്ടയം ജില്ലയിൽ നാളെ (03 /07/2024) കുറിച്ചി,അയ്മനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (03 /07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, എണ്ണയ്ക്കാച്ചിറ, ഇളങ്കാവ്, കോയിപുരം, അമ്പലക്കൊടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 03/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള തിരുവാറ്റ, വാരിശ്ശേരി , ചുങ്കം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 03/07/2024 9:00 AM മുതൽ വൈകിട്ട് 5:00pm വരെ ഭാഗികമായി […]

അപകടമേഖലയായി കോട്ടയം – കുമരകം റോഡ് ; വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അമിത വേഗവും വാഹനാപകടങ്ങൾക്ക് കാരണമാകുന്നു ; വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യവും ശക്തം

സ്വന്തം ലേഖകൻ കുമരകം :കോട്ടയം – കുമരകം റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. മഴക്കാലമായതോടെ വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതും ബസുകൾ ഉൾപ്പെടെ ഉള്ള വാഹനങ്ങളുടെ അമിത വേഗവും പ്രശ്നമാകുന്നു. റോഡിൽ ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങളുണ്ടാകുന്നു. കഴിഞ്ഞ ദിവസം രാത്രി കുമരകം റോഡിന്റെ ആപ്പിത്തറ ഭാഗത്തേക്കു തിരിയുന്ന സ്ഥലത്ത് കാർ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. ഇടി കൊണ്ട കാർ ഉരുണ്ടു സമീപത്തെ മറ്റൊരു കാറിൽ ഇടിച്ചു. നിയന്ത്രണം വിട്ടു വന്നിടിച്ച കാറിലെ യാത്രക്കാരനായ കൊല്ലം സ്വദേശി അഭിജിത്തിനു തലയ്ക്കു ഗുരുതരമായി പരുക്കേറ്റു.അഭിജിത്തിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ […]

‘ഓർമ’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 12, 13 തീയതികളിൽ പാലായില്‍: 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഒരുക്കി സംഘാടകർ

  കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൻ്റെ സീസൺ 2 ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 12, 13 തീയതികളില്‍, പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടക്കും. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള 1468 വിദ്യാര്‍ത്ഥികളിൽ നിന്ന് പ്രാഥമിക ഘട്ടങ്ങളിൽ വിജയിച്ച 60 പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നത്.   മലയാളം-ജൂനിയര്‍-സീനിയര്‍, ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മൽസരം. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2024’ […]

സ്കൂട്ടർ ഓടിച്ചു വരവേ കുഴഞ്ഞു വീണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവേ 48 കാരൻ മരണപ്പെട്ടു ; മരണകാരണം കരിങ്കല്ലിനേറ്റ ഇടി; അതിരമ്പുഴ സ്വദേശിയായ മധ്യവയസ്കനെ ഏറ്റുമാനൂർ പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട 48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, പടിഞ്ഞാറ്റും ഭാഗത്ത് ചെറ്റേപ്പറമ്പിൽ വീട്ടിൽ പുള്ള് കുഞ്ഞുമോൻ എന്ന് വിളിക്കുന്ന കുഞ്ഞുമോൻ (71) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗത്ത് വട്ടുകുളം വീട്ടിൽ ഷിജു എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ (48) എന്നയാളാണ് മരണപ്പെട്ടത്. ജൂൺമാസം പതിനാറാം തീയതി വൈകുന്നേരത്തോടുകൂടി അതിരമ്പുഴ ഭാഗത്ത് വച്ച് സ്കൂട്ടർ ഓടിച്ചു വരവേ ഇയാൾ കുഴഞ്ഞു വീഴുകയും, തുടർന്ന് മെഡിക്കൽ കോളജ് […]

മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: ഈരാറ്റുപേട്ടയിൽ മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. കേസിൽ തെലങ്കാന  സ്വദേശിയായ പ്രശാന്ത് കുമാർ (38) നെ പോലീസ് അറസ്റ്റ് ചെയ്തു.   ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കന് മുംബൈയിലെ കൊറിയർ കമ്പനിയിൽ നിന്നാണെന്നും പറഞ്ഞ് ഇയാളുടെ പേരില്‍ തായ്‌വാനിലേക്ക് അയച്ച പാഴ്സലിൽ എംഡിഎംഎ യും, പാസ്പോർട്ടും, ലാപ്ടോപ്പും മറ്റും ഉള്ളതിനാൽ ഇയാൾക്കെതിരെ മുംബൈയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് വ്യാജ സ്കൈപ്പ് ഐഡിയിൽ നിന്നും മുംബൈ പോലീസിൽ നിന്നാണെന്നും പറഞ്ഞ് ഇയാളെ വിളിക്കുകയും, […]

കാപ്പ നിയമ ലംഘനം: കോട്ടയം ജില്ലയിൽ നിന്ന് ആറ് മാസത്തേക്ക് നാട് കടത്തിയ പ്രതിയെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കൂരോപ്പട സ്വദേശി നിധിൻ കുര്യൻ (33) നെ കാപ്പ നിയമം ലംഘിച്ചതിന് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. നിമപ്രകാരം ആറുമാസതേക്ക്  ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു.   ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ ഭീഷണിപ്പെടുത്തൽ മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ്നി ഉത്തരവ്.   എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ […]

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് വീട്ടമ്മയെ കാണാതായ സംഭവത്തിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി: തുമ്പായത് ഊമക്കത്ത് :സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  മാന്നാർ:മാന്നാറിൽ 15 വർഷം മുമ്പ് വീട്ടമ്മയെ കാണാതായ സംഭവത്തിൽ സെപ്ടിടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി. ‘വീട്ടമ്മയായ കലയെ കൊലപ്പെടുത്തിയെന്ന് പൊലീസിന് ലഭിച്ച ഊമക്കത്തിനെ തുടർ ന്നാണ് തിരച്ചിൽ നടത്തിയത്. കലയുടെ ഭർത്താവിൻ്റെ സുഹൃത്തുക്കളായ 5 പേർ കസ്റ്റഡിയിൽ. ഭർത്താവ് വിദേശത്താണ് . മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന 20 വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയതായിരിക്കാമെന്നാണ് സംശയം. പോലീസിന് 2 മാസം മുൻപ് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേര്‍ ചേര്‍ന്ന് […]

1969-ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ ഏറെ പുതുമകൾ നിറഞ്ഞ ചിത്രമായിരുന്നു: പ്രേംനസീർ വില്ലൻ:ബ്രഹ്മാനന്ദൻ, എം ജി രാധാകൃഷ്ണൻ എന്നീ ഗായകരുടെ രംഗപ്രവേശം: പിന്നീട് എം.ജി.രാധാകൃഷ്ണന് സംഭവിച്ചത് ഇങ്ങനെ….

  കോട്ടയം: 1969-ലാണ് ജി വിവേകാനന്ദന്റെ പ്രശസ്ത നോവൽ “കള്ളിച്ചെല്ലമ്മ ” ശോഭന പരമേശ്വരൻ നായർ ചലച്ചിത്രമാക്കുന്നത്. ഒട്ടേറെ പുതുമകളുമുണ്ടായിരുന്ന ചിത്രമായിരുന്നു കള്ളിച്ചെല്ലമ്മ . മലയാളത്തിലെ ആദ്യത്തെ ഓർവോ കളർ ചലച്ചിത്രം , പ്രേമനായകനായ പ്രേംനസീറിന്റെ വില്ലനായിട്ടുള്ള പകർന്നാട്ടം , ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ രംഗപ്രവേശം എല്ലാം കള്ളിച്ചെല്ലമ്മയുടെ പ്രത്യേകതകൾ ആയിരുന്നു. ബ്രഹ്മാനന്ദനോടൊപ്പം മറ്റൊരു പുതിയ ഗായകനും ഈ ചിത്രത്തിലൂടെ അരങ്ങേറിയിരുന്നു. “ഉണ്ണി ഗണപതിയെ വന്നു വരം തരണേ…” എന്ന ഗാനം പാടിക്കൊണ്ട് രംഗത്തെത്തിയ ആ പുതുമുഖത്തിൻ്റെ പേര് എം ജി രാധാകൃഷ്ണൻ . […]