
മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: ഈരാറ്റുപേട്ടയിൽ മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. കേസിൽ തെലങ്കാന സ്വദേശിയായ പ്രശാന്ത് കുമാർ (38) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കന് മുംബൈയിലെ കൊറിയർ കമ്പനിയിൽ നിന്നാണെന്നും പറഞ്ഞ് ഇയാളുടെ പേരില്‍ തായ്‌വാനിലേക്ക് അയച്ച പാഴ്സലിൽ എംഡിഎംഎ യും, പാസ്പോർട്ടും, ലാപ്ടോപ്പും മറ്റും ഉള്ളതിനാൽ ഇയാൾക്കെതിരെ മുംബൈയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് വ്യാജ സ്കൈപ്പ് ഐഡിയിൽ നിന്നും മുംബൈ പോലീസിൽ നിന്നാണെന്നും പറഞ്ഞ് ഇയാളെ വിളിക്കുകയും, അറസ്റ്റ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് പറഞ്ഞു. പലതവണകളായി ഇയാളെ ഭീഷണിപ്പെടുത്തി ഏഴുലക്ഷത്തി ഇരുപത്താറായിരത്തി തൊള്ളായിരത്തി നാപ്പത്തിമൂന്ന് രൂപ തട്ടിയെടുക്കുകയായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, പ്രശാന്ത് കുമാറിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും ചെയ്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, സി.പി.ഓ മാരായ രമേഷ്, ശരത് കൃഷ്ണദേവ്, ജിനു ജി. നാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
